മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ ‘വല്യേട്ടൻ’ അത്യാധുനിക മികവോടെ തിയറ്ററുകളിൽ റിറിലീസിനൊരുങ്ങുകയാണ്. 24 വർഷങ്ങൾക്ക് മുൻപ് അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര നിർമിച്ച ചിത്രം ഫോർ കെ ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് അമ്പലക്കര ഫിലിംസ് വീണ്ടും നവംബർ 29-ന് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വല്ല്യേട്ടനിലെ ഏറ്റവും പ്രശസ്തമായ ‘നിറനാഴി പൊന്നിൽ’ എന്ന ഗാനത്തിന്റെ ചിത്രീകരണവേളയിൽ നിന്നും. അറക്കൽ മാധവനുണ്ണിയായി മമ്മൂട്ടിയും അനുജന്മാരായി വിജയകുമാർ, മനോജ് കെ. ജയൻ, സിദ്ദിഖ്, സുധീഷ് എന്നിവരാണ് ഈ ചിത്രത്തിലുള്ളത്. ചേലൂർ മനയിൽ വച്ചാണ് ‘വല്ല്യേട്ടൻ’ ചിത്രീകരിച്ചത്. എം.ജി ശ്രീകുമാർ ആലപിച്ച ഈ ഗാനം ഇപ്പോഴും എല്ലാവരുടെയും ഇഷ്ടഗാനങ്ങളിൽ ഒന്നാണ്.

രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രത്തിൽ അറയ്ക്കൽ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗും ഗെറ്റപ്പുമൊക്കെ ഇന്നും ആളുകളുടെ ഇടയിൽ തരംഗമാണ്. സിനിമ വീണ്ടും ചർച്ചയാകുമ്പോൾ ‘വല്യേട്ടൻ’ ലൊക്കേഷനിലെ അപൂർവ ചിത്രങ്ങളും അതിന് പിന്നിലുളള രസകരമായ ഓർമകളുമാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്.

വല്ല്യേട്ടന്റെ ചിത്രീകരണ വേളയിൽ നിന്നുമുള്ള ചിത്രം. അക്കാലത്ത് ഏവരുടെയും മനസ്സ് കീഴടക്കിയ, ബെൻസ് ക്ലാസ് കാറാണ് ഈ ചിത്രത്തിൽ കാണുന്നത്. 1999-ൽ നിർമ്മാതാവായ ബൈജു അമ്പലക്കര വാങ്ങിയ ഈ കാറാണ് പിന്നീട് വല്ല്യേട്ടന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ചത്. ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ പോലെ തന്നെ ഏറെ ആരാധകർ ഈ കാറിനുമുണ്ടായിരുന്നു.
ADVERTISEMENT

2000 സെപ്റ്റംബർ പത്തിന് പുറത്തിറങ്ങിയ ‘വല്ല്യേട്ടൻ’ അന്ന് കേരളത്തിൽ മാത്രമായി നാൽപതോളം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. ബോക്സ് ഓഫിസ് ഹിറ്റായ 'വല്ല്യേട്ടൻ', റെക്കോർഡ് കളക്ഷൻ നേടി 150 ദിവസം കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലെ തയേറ്ററുകളിൽ പ്രദർശിപ്പിച്ചു. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം അന്ന് റിലീസ് ചെയ്തിരുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കാരായാണ് ചിത്രം റിലീസ് ചെയ്തത്.

നിറനാഴി പൊന്നിൽ എന്ന ഗാനത്തിന്റെ ചിത്രീകരണവേളയിൽ നിന്നുമുള്ള ചിത്രം. ഗാനത്തിന്റെ ചില രംഗങ്ങൾ പൊള്ളാച്ചിയിലാണ് ചിത്രീരിച്ചത്.

2000 സെപ്റ്റംബർ പത്തിന് റിലീസായ ഈ ചിത്രം 24 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും റീ-റിലീസ് ചെയ്യുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന അറക്കൽ മാധവനുണ്ണിയുടെ ആവേശ ഭരിതമായ ആക്‌ഷൻ സ്വീക്വൻസുകളും മാസും ക്ലാസും നിറഞ്ഞ ഡയലോഗുകളുമാണ് ടീസറിൽ അവതരിപ്പിക്കുന്നത്. ടീസർ ദൃശ്യമാധ്യമങ്ങളിൽ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. മമ്മൂട്ടിയുടെ ഈ ക്ലാസിക് ആക്ഷൻ ചിത്രം ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് ചിത്രത്തിലെ ശബ്ദങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ‘വല്ല്യേട്ടൻ’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്.  ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാണുവാനായി കാത്തിരിക്കുന്നത്. 

വല്ല്യേട്ടന്റെ വിജയത്തെ തുടർന്ന് തൃശൂർ ജില്ലയിലെ മമ്മൂട്ടി ഫാൻസ്, ദാദാ സാഹിബ് എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ താരത്തിനു മാലയിട്ട് ആദരിച്ചപ്പോൾ. തൃശൂർ ജില്ലയിലെ മമ്മൂട്ടി ഫാൻസ് അറക്കൽ മാധവനുണ്ണിയെ പോലെ വേഷം ധരിച്ചാണ് അന്ന് വിജയാഘോഷത്തിൽ പങ്കെടുത്തത്. വെള്ളമുണ്ടും ജുബ്ബയും വലത് കയ്യിലെ കറുത്ത ചരടുമായിരുന്നു അറക്കൽ മാധവനുണ്ണിയുടെ വേഷം. അക്കാലത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ പ്രശസ്തമായ ഒരു ലുക്ക് തന്നെയായിരുന്നു അറക്കൽ മാധവനുണ്ണിയുടേത്.
ADVERTISEMENT

മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ്.വർഗ്ഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ്, സായ് കുമാർ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. പശ്ചാത്തല സംഗീതം നിർവഹിച്ചത് രാജാമണിയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവിവർമനും ചിത്രസംയോജനം  നിർവഹിച്ചത് എൽ. ഭൂമിനാഥനുമാണ്.

തൃശൂർ രാഗം തിയറ്ററിൽ നിന്നുമുള്ള ചിത്രം

ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസനാണ്. ഡോൾബി അറ്റ്മോസ് മിക്സിങ് ചെയ്തത് എം.ആർ. രാജകൃഷ്ണൻ, ധനുഷ് നായനാരാണ് സൌണ്ട് ഡിസൈനിംഗ് നിർവഹിച്ചിരിക്കുന്നത്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷ്. ട്രെയിലറിന്റെ  പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് പ്രകാശ് അലക്സ്. സെൽവിൻ വർഗീസാണ് കളറിസ്റ്റ് (സപ്ത വിഷൻ) ചിത്രത്തിന്റെ റിറിലീസിനായി മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). ലീഫി സ്റ്റോറീസും ILA സ്റ്റുഡിയോസുമാണ് ക്രിയേറ്റീവ് മാർക്കറ്റിങ് കൺസൾട്ടന്റ്സ്. ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാർക്കറ്റിങ് ഏജൻസി.

English Summary:

Remember Mammootty's Araykkal Madhavanunni? Rare "Valliettan-" Set Pics Pics Go Viral