ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത് കരണത്തടിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ സംവിധായകൻ പത്മകുമാറിനെതിരെ തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി അഷറഫ്. താൻ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത് തികച്ചും സത്യമാണെന്നും പത്മകുമാറിന്റെ വിശദീകരണക്കുറിപ്പു പോലും അന്ന് സംഭവിച്ച

ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത് കരണത്തടിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ സംവിധായകൻ പത്മകുമാറിനെതിരെ തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി അഷറഫ്. താൻ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത് തികച്ചും സത്യമാണെന്നും പത്മകുമാറിന്റെ വിശദീകരണക്കുറിപ്പു പോലും അന്ന് സംഭവിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത് കരണത്തടിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ സംവിധായകൻ പത്മകുമാറിനെതിരെ തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി അഷറഫ്. താൻ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത് തികച്ചും സത്യമാണെന്നും പത്മകുമാറിന്റെ വിശദീകരണക്കുറിപ്പു പോലും അന്ന് സംഭവിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത് കരണത്തടിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ സംവിധായകൻ പത്മകുമാറിനെതിരെ തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി അഷറഫ്. താൻ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത് തികച്ചും സത്യമാണെന്നും പത്മകുമാറിന്റെ വിശദീകരണക്കുറിപ്പു പോലും അന്ന് സംഭവിച്ച കാര്യങ്ങൾ ശരിവയ്ക്കുന്നതാണെന്നും ആലപ്പി അഷറഫ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഒടുവിലാൻ എന്ന വയോധികന്റെ കരണത്തടിച്ചു തിരുത്താൻ താങ്കളുടെ ഗുരു ഏഴാം തമ്പുരാനാണോ എന്നാണ് പരിഹാസരൂപത്തിൽ ആലപ്പി അഷ്റഫിന്റെ ചോദ്യം. ‘സ്വന്തം ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ്‌ വേണ്ടി വരു’മെന്നും ‘ഗുരു മാത്രമല്ല ശിഷ്യനും ഒട്ടും പുറകിലല്ലെ’ന്നും അക്കാര്യങ്ങൾ വെളിപ്പെടുത്താൻ തന്നെ നിർബന്ധിക്കരുതെന്നും ഭീഷണിയുടെ സ്വരത്തിൽ ആലപ്പി അഷ്റഫ് കുറിച്ചു. 

ആലപ്പി അഷ്റഫിന്റെ മറുപടി:

ADVERTISEMENT

‘‘അടികൊണ്ട ഒടുവിലാൻ ഇപ്പോഴും കുറ്റക്കാരനോ...? പത്മകുമാറിന്റെ വെള്ളപൂശലിനുള്ള മറുപടി. അൻപതു വർഷത്തിലേറേയായി ഈ രംഗത്തുള്ള വ്യക്തിയാണ് ഞാൻ. അനാവശ്യമായി അപവാദങ്ങൾ പ്രചരിപ്പിക്കുക എന്നത് എന്റെ ശീലമല്ല. എന്നെ അറിയുന്ന ആരും അതു വിശ്വസിക്കുകയുമില്ല. എന്റെ കണ്ണുകളെ ഞാൻ വിശ്വസിക്കരുതെന്നാണോ

താങ്കൾ പറയുന്നത്. താങ്കൾ എത്ര കല്ലുവച്ച നുണ വിശ്വാസ്യയോഗ്യമായി അവതരിപ്പിച്ചാലും സത്യത്തിന്റെ ഒരു കണികയെങ്കിലും അവക്കിടയിൽ ഒളിച്ചിരിപ്പുണ്ടാവും എന്ന വസ്തുത ഓർമിക്കുക.. 

ഒരു തരത്തിൽ പറഞ്ഞാൽ ഞാൻ പറഞ്ഞ സംഭവം മറ്റൊരു തരത്തിൽ ആവർത്തിക്കുകയാണ് താങ്കൾ ചെയ്തിട്ടുള്ളത്. ‘സൗഹൃദസദസ്സുകളിലൊന്നിൽ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോർക്കൽ  കൈയ്യാങ്കളിയോളം എത്തി ‘കരണകുറ്റിക്ക്‌ അടികൊടുക്കൽ’ ഒഴിവാക്കി വെള്ളപൂശി. അതിനെ നിസ്സാരവൽക്കരിക്കാൻ താങ്കൾക്ക് കഴിയുമായിരിക്കും കാരണം ‘കരണം പുകഞ്ഞത്, താങ്കളുടേതല്ലല്ലോ...? 

താങ്കളുടെ വരികൾ: ‘‘സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും  ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും’’

ADVERTISEMENT

ഒടുവിലാനെന്ന വയോധികന്റെ കരണത്തടിച്ച് അദ്ദേഹത്തെ തിരുത്താൻ താങ്കളുടെ ഗുരു ആര്.... ഏഴാം തമ്പുരാനോ....? ഒടുവിലാൻ സഭ്യതയുടെ ഏത് അതിരുകളാണ് ഭേദിച്ചത്..? അതൊന്നു വ്യക്തമാക്കാമോ...? ‘‘എന്റെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ്’’- ഇതു താങ്കളുടെ വരികളാണ്.. ഒന്നുകൂടി വായിച്ചുനോക്കൂ.. എത്ര മ്ലേച്ഛമാണ് ഈ വരികൾ എത്ര അപഹാസ്യമാണ് താങ്കളുടെ വാക്കുകൾ 

‘‘ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും’’ എന്നു വച്ചാൽ ഇനി ഏതറ്റംവരെ അയാൾ പോകണം. രഞ്ജിത്തിന്റെ ഔദാര്യം ആവോളം പറ്റിയിട്ടുണ്ട് താങ്കൾ എന്നെനിക്കറിയാം ആദ്യമായി സംവിധായകകുപ്പായാമണിഞ്ഞ ‘അമ്മക്കിളിക്കൂട്’ തൊട്ടു അങ്ങനെ പലതും. അതിന് അയാൾ ചെയ്ത എന്തും ന്യായീകരിക്കുമെന്ന താങ്കളുടെ ഈ   വാക്കുകളിലൂടെ സ്വയം അപഹാസ്യനാകുകയാണെന്ന് താങ്കളെന്ന് അറിയുക. 

‘‘സിനിമകൾ ഇല്ലാതായി കഴിയുമ്പോൾ വാർത്തകളുടെ ലൈം ലൈറ്റിൽ തുടരാൻ വേണ്ടി ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകൾ’’ ഒരു കാര്യം മനസ്സിലാക്കുക താങ്കളുടെ മാത്രം മ്ലേച്ഛമായ ചിത്രകഥകൾ മാത്രം മതി ചാനലിന് റേറ്റിങ് കൂട്ടാൻ. സിനിമ ചെയ്യാത്തവർക്ക് പ്രതികരണശേഷി പാടില്ല എന്ന താങ്കളുടെ കണ്ടെത്തൽ അപഹാസ്യമാണ്. ഏറ്റവും കൗതുകം തോന്നിയത് താങ്കളുടെ ഈ വാക്കുകളാണ് 

‘‘ഒരു ചെറിയ സംഭവമാണ് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാർത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നതെന്ന്’’

ADVERTISEMENT

പത്മകുമാർ ഈ സാംസ്കാരിക കേരളം എന്ന വാക്കൊക്കെ ഉച്ചരിക്കാൻ താങ്കളെ പോലെ ഒരാൾക്ക്, അതും ആൺ–പെൺ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്ന താങ്കളെ പോലെയുള്ളവർക്ക് എന്ത് യോഗ്യതയാണുള്ളത് എന്ന് ജനം വിലയിരുത്തട്ടെ.. ആറാം തമ്പുരാന്റെ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മിൽ നിർദോഷമായ ഒരു തമാശയുടെ പേരിൽ കയ്യാങ്കളിയുടെ വക്കോളാം എത്തി എന്ന് സ്വയപ്രഖ്യാപിത ശിഷ്യൻ തന്നെ സമ്മതിക്കുന്നു.  ആ സെറ്റിൽ അങ്ങനെ ഒരു പ്രശ്നംസംഭവിച്ചു എന്ന് പരോക്ഷമായി സമ്മതിക്കുന്ന പത്മകുമാറിന്റെ ഗതികേടിൽ തികഞ്ഞ സഹതാപം മാത്രം. 

സ്വന്തം ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ്‌ വേണ്ടി വരുമെന്ന് ഓർമപ്പെടുത്തുന്നു. 

(ഗുരു മാത്രമല്ല ശിഷ്യനും ഒട്ടും പുറകിലല്ല എന്നെനിക്കറിയാം, ആ കഥകളൊന്നും എന്നെക്കൊണ്ടു പറയിപ്പിക്കല്ലേ താങ്കൾ)

English Summary:

Alleppey Ashraff has spoken out against director Padmakumar's claims that director Ranjith didn't slap Unnikrishnan on the sets of Aaram Thampuran.