സിപിഎം കണക്കുകൂട്ടൽ തെറ്റിയില്ല, പിണറായി ‘രക്ഷപ്പെട്ടു’; മോദിയെ കണ്ടും കേരള ബിജെപി പഠിച്ചില്ല! ആ 10,000 വോട്ട് എവിടെപ്പോയി?
‘വർഗീയതയുടെ വിജയമാണ് പാലക്കാട്ടുണ്ടായ’തെന്ന, ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവന നടത്തുന്നതിൽനിന്ന് ചേലക്കരയിലെ വിജയം പോലും സിപിഎം നേതാക്കളെ പിന്തിരിപ്പിച്ചില്ല. പാലക്കാട്ടെ ബിജെപിയുടെ കിടപ്പു കണ്ടശേഷവും ഈ വാക്കുകൾ ആണ് പുറത്തുവന്നത്. പിണറായി സർക്കാരിനെ ന്യായീകരിക്കാനുള്ള വിജയം ചേലക്കര സിപിഎമ്മിന് നൽകിയപ്പോൾ ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തലിനെയും അപ്രസക്തനാക്കാനുള്ള ശ്രമം പാലക്കാട്ട് പരാജയപ്പെട്ടു. രണ്ടിടത്തും ജനം വ്യക്തമായിത്തന്നെ വിധിയെഴുതുകയായിരുന്നു. ചേലക്കരയിൽ ചിരിച്ച മുഖവുമായി വന്ന് യു.ആർ. പ്രദീപ് ആദ്യം പറഞ്ഞത് ‘കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല’ എന്നായിരുന്നു. പിന്നാലെ വന്ന കെ. രാധാകൃഷ്ണനും ‘ഭരണവിരുദ്ധ വികാരം ഇല്ലല്ലോ അല്ലേ’ എന്നാണ് മാധ്യമങ്ങളോട് തിരക്കിയത്. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല എന്നാണ് വിലയിരുത്തിയത്. സിപിഎമ്മിന് പാലക്കാട്
‘വർഗീയതയുടെ വിജയമാണ് പാലക്കാട്ടുണ്ടായ’തെന്ന, ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവന നടത്തുന്നതിൽനിന്ന് ചേലക്കരയിലെ വിജയം പോലും സിപിഎം നേതാക്കളെ പിന്തിരിപ്പിച്ചില്ല. പാലക്കാട്ടെ ബിജെപിയുടെ കിടപ്പു കണ്ടശേഷവും ഈ വാക്കുകൾ ആണ് പുറത്തുവന്നത്. പിണറായി സർക്കാരിനെ ന്യായീകരിക്കാനുള്ള വിജയം ചേലക്കര സിപിഎമ്മിന് നൽകിയപ്പോൾ ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തലിനെയും അപ്രസക്തനാക്കാനുള്ള ശ്രമം പാലക്കാട്ട് പരാജയപ്പെട്ടു. രണ്ടിടത്തും ജനം വ്യക്തമായിത്തന്നെ വിധിയെഴുതുകയായിരുന്നു. ചേലക്കരയിൽ ചിരിച്ച മുഖവുമായി വന്ന് യു.ആർ. പ്രദീപ് ആദ്യം പറഞ്ഞത് ‘കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല’ എന്നായിരുന്നു. പിന്നാലെ വന്ന കെ. രാധാകൃഷ്ണനും ‘ഭരണവിരുദ്ധ വികാരം ഇല്ലല്ലോ അല്ലേ’ എന്നാണ് മാധ്യമങ്ങളോട് തിരക്കിയത്. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല എന്നാണ് വിലയിരുത്തിയത്. സിപിഎമ്മിന് പാലക്കാട്
‘വർഗീയതയുടെ വിജയമാണ് പാലക്കാട്ടുണ്ടായ’തെന്ന, ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവന നടത്തുന്നതിൽനിന്ന് ചേലക്കരയിലെ വിജയം പോലും സിപിഎം നേതാക്കളെ പിന്തിരിപ്പിച്ചില്ല. പാലക്കാട്ടെ ബിജെപിയുടെ കിടപ്പു കണ്ടശേഷവും ഈ വാക്കുകൾ ആണ് പുറത്തുവന്നത്. പിണറായി സർക്കാരിനെ ന്യായീകരിക്കാനുള്ള വിജയം ചേലക്കര സിപിഎമ്മിന് നൽകിയപ്പോൾ ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തലിനെയും അപ്രസക്തനാക്കാനുള്ള ശ്രമം പാലക്കാട്ട് പരാജയപ്പെട്ടു. രണ്ടിടത്തും ജനം വ്യക്തമായിത്തന്നെ വിധിയെഴുതുകയായിരുന്നു. ചേലക്കരയിൽ ചിരിച്ച മുഖവുമായി വന്ന് യു.ആർ. പ്രദീപ് ആദ്യം പറഞ്ഞത് ‘കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല’ എന്നായിരുന്നു. പിന്നാലെ വന്ന കെ. രാധാകൃഷ്ണനും ‘ഭരണവിരുദ്ധ വികാരം ഇല്ലല്ലോ അല്ലേ’ എന്നാണ് മാധ്യമങ്ങളോട് തിരക്കിയത്. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല എന്നാണ് വിലയിരുത്തിയത്. സിപിഎമ്മിന് പാലക്കാട്
‘വർഗീയതയുടെ വിജയമാണ് പാലക്കാട്ടുണ്ടായ’തെന്ന, ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവന നടത്തുന്നതിൽനിന്ന് ചേലക്കരയിലെ വിജയം പോലും സിപിഎം നേതാക്കളെ പിന്തിരിപ്പിച്ചില്ല. പാലക്കാട്ടെ ബിജെപിയുടെ കിടപ്പു കണ്ടശേഷവും ഈ വാക്കുകൾ ആണ് പുറത്തുവന്നത്. പിണറായി സർക്കാരിനെ ന്യായീകരിക്കാനുള്ള വിജയം ചേലക്കര സിപിഎമ്മിന് നൽകിയപ്പോൾ ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തലിനെയും അപ്രസക്തനാക്കാനുള്ള ശ്രമം പാലക്കാട്ട് പരാജയപ്പെട്ടു. രണ്ടിടത്തും ജനം വ്യക്തമായിത്തന്നെ വിധിയെഴുതുകയായിരുന്നു.
∙ പിണറായിക്ക് സന്തോഷിക്കാം
ചേലക്കരയിൽ ചിരിച്ച മുഖവുമായി വന്ന് യു.ആർ. പ്രദീപ് ആദ്യം പറഞ്ഞത് ‘കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല’ എന്നായിരുന്നു. പിന്നാലെ വന്ന കെ. രാധാകൃഷ്ണനും ‘ഭരണവിരുദ്ധ വികാരം ഇല്ലല്ലോ അല്ലേ’ എന്നാണ് മാധ്യമങ്ങളോട് തിരക്കിയത്. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല എന്നാണ് വിലയിരുത്തിയത്. സിപിഎമ്മിന് പാലക്കാട് വിജയിക്കുന്നതിനേക്കാൾ പ്രധാനം കേരളത്തിൽ സർക്കാർ വിരുദ്ധ വികാരം ഇല്ല എന്നു സ്ഥാപിക്കുകയായിരുന്നു. പാലക്കാടല്ല, ചേലക്കരയായിരിക്കും അതിന് ഉപകാരപ്പെടുക എന്ന പാർട്ടിയുടെ കണക്കുകൂട്ടലും ശരിയായി.
അനുകൂലമായ അടിത്തറയുള്ള ചേലക്കരയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച് വിജയം നേടി. അതേസമയം, പാലക്കാട്ട് വിവാദങ്ങളിലൂടെ സർക്കാർ വിരുദ്ധ പ്രചാരണത്തെ തടഞ്ഞുനിർത്താനും കഴിഞ്ഞു. ചേലക്കരയിൽ തുടക്കം മുതൽ മുന്നേറാൻ കഴിഞ്ഞു എന്നത് സിപിഎമ്മിന് അഭിമാനകരമാണ്. ന്യൂനപക്ഷങ്ങൾ ശക്തമായ മേഖലകളിലും ഭൂരിപക്ഷം കിട്ടിയെന്നത് തിളക്കം വർധിപ്പിക്കുന്നു. 1996ൽ കെ. രാധാകൃഷ്ണൻ എന്ന കേരള സമൂഹത്തിൽ അംഗീകാരമുള്ള നേതാവ് വന്ന ശേഷം ചേലക്കര ഒപ്പം നിന്നു. രാധാകൃഷ്ണനെ സ്നേഹിക്കുന്നുവെങ്കിൽ പ്രദീപിന് വോട്ടു ചെയ്യണം എന്ന പ്രചാരണം വിജയകരമായി.
എൽഡിഎഫ് സർക്കാരിന് അംഗീകാരം എന്ന് സിപിഎം പറയുന്നതിനെ തള്ളാനാവില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറായിരത്തോളം വോട്ടുകൾ മാത്രമാണ് എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായത്. കേരള ഭരണത്തെ വിലയിരുത്തുന്ന വോട്ടെടുപ്പ് ആയിരുന്നില്ലതാനും. അടുത്ത തവണ ഇടതുപക്ഷം വരുമെന്ന് ഭയപ്പെടുത്തിയാണ് കോൺഗ്രസ് പ്രചാരണം നടത്തിയത്; സർക്കാർ വിരുദ്ധ വികാരത്തിൽ ഊന്നി. പക്ഷേ അതു സംഭവിച്ചില്ല. ഒരു ഘട്ടത്തിലും രമ്യ ഹരിദാസിന് മുന്നിലെത്താനും കഴിഞ്ഞില്ല
∙ ബിജെപി വീണ്ടും പരിഹാസ്യരായി
മറ്റു പാർട്ടികൾക്കില്ലാത്തതും ബിജെപിക്ക് ഉള്ളതുമാണ് ‘എ ക്ലാസ്’ മണ്ഡലം. പാലക്കാട് പണ്ടേ എ ക്ലാസ് ആണ്. പാലക്കാട് നഗരസഭയാണ് ബിജെപിയുടെ ശക്തിദുർഗം. ഇത്തവണ വിജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ ബിജെപിക്ക് നഗരസഭയിൽ മാത്രം പതിനായിരത്തോളം വോട്ടാണ് കുറഞ്ഞത്. ഇതിനേക്കാൾ വലിയ തിരിച്ചടി കിട്ടാനില്ല. കൽപ്പാത്തിയിലെ അഗ്രഹാരങ്ങളിൽ നിന്നു ഷാഫിക്ക് വോട്ടുകിട്ടാറുണ്ടായിരുന്നു. പക്ഷേ, എണ്ണത്തിൽ കുറവായിരുന്നു. ഇത്തവണ രാഹുലിന് ബിജെപിയുടെ ആ കോട്ടകളെയും തകർക്കാൻ കഴിഞ്ഞു.
നഗരസഭയിലെ വോട്ടർമാരിൽ അട്ടിപ്പേറവകാശം തങ്ങൾക്കില്ലെന്ന തിരിച്ചറിവ് ബിജെപിയുടെ ഉറക്കം കെടുത്താൻ സാധ്യതയുണ്ട്. 52ൽ 28 വാർഡിൽ ജയിച്ചു. ബിജെപി ഭരിക്കുന്ന നഗരസഭയിൽ രാഹുൽ മാങ്കൂട്ടത്തിൽ നേടിയത് 4590 വോട്ടിന്റെ ലീഡാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ ബിജെപിക്ക് 6239 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അതു 497 വോട്ടായി കുറഞ്ഞു. ഇപ്പോൾ രാഹുൽ നേടിയ ലീഡ് ബിജെപിയെ സംബന്ധിച്ച് അവിശ്വസനീയമാണ്. അടുത്ത തവണ നഗരസഭ പിടിച്ചെടുക്കുമെന്നു വി.കെ.ശ്രീകണ്ഠൻ എംപിയും സന്ദീപ് വാര്യരും പ്രഖ്യാപിച്ചത് ബിജെപിക്ക് ക്ഷീണമാകുകയും ചെയ്തു.
രാഹുലും സരിനും സംസ്ഥാന വ്യാപകമായ പ്രതിച്ഛായയോടെയാണ് മണ്ഡലങ്ങളിൽ നിറഞ്ഞതെങ്കിൽ കൃഷ്ണകുമാറിന് അതുണ്ടായില്ല. കഴിഞ്ഞ തവണ ഇ. ശ്രീധരൻ 49,155 വോട്ടു നേടിയ സ്ഥാനത്ത് ഇത്തവണ കൃഷ്ണകുമാറിന് 39,529 വോട്ടുമാത്രമാണ് കിട്ടിയത്. മൂന്നാമതെത്തിയ സരിന് 37,458 വോട്ടു കിട്ടിയെന്നതാണ് ബിജെപിയെ കൂടുതൽ വലയ്ക്കുന്നത്. കഴിഞ്ഞ തവണ രണ്ടാമതെത്തിയ ബിജെപിയും മൂന്നാംസ്ഥാനത്തെത്തിയ സിപിഎമ്മും തമ്മിൽ 13,533 വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നെങ്കിൽ ഇപ്പോഴത് രണ്ടായിരത്തോളം മാത്രമാണ്! ചേലക്കരയിൽ ബിജെപി സ്ഥാനാർഥി കെ. ബാലകൃഷ്ണന് വോട്ടുവർധിപ്പിക്കാൻ കഴിഞ്ഞപ്പോഴാണ് പാലക്കാട്ട് വോട്ടൊലിച്ചുപോയത്. കഴിഞ്ഞതവണ മെട്രോമാന്റെ പ്രതിച്ഛായ ചൂണ്ടിക്കാട്ടി പിടിച്ചുനിൽക്കാം. പക്ഷേ 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ പിടിച്ച 40,076 വോട്ട് 8 വർഷത്തിനു ശേഷം 37,293 ആയി കുറഞ്ഞതിന് എന്തു ന്യായീകരണം നൽകും?
∙ നേതാവെവിടെ?
അടിയുറച്ച ഒരു വിഭാഗം വോട്ടുകൾ കൈവശമുള്ളപ്പോഴും വിജയത്തിലേക്ക് എത്താൻ കഴിയുന്നില്ലെന്നത് ബിജെപിയുടെ ഏറെക്കാലമായുള്ള തലവേദനയാണ്. നേമത്ത് ഒ. രാജഗോപാലും തൃശൂരിൽ സുരേഷ് ഗോപിയും നേടിയത് വ്യക്തിപരമായ വിജയമാണെന്ന വിലയിരുത്തലിന് ഇനി സാധുത കൂടും. ഇതോടൊപ്പം കഴിഞ്ഞതവണ പാലക്കാട് ഇ. ശ്രീധരൻ വിജയത്തിനടുത്തെത്തിയതും കാണാം. കേരള രാഷ്ട്രീയത്തിന് ചേർന്ന നേതൃത്വത്തെ മുന്നോട്ടുവയ്ക്കാൻ ഇവിടെ ബിജെപിക്ക് സാധിച്ചില്ലെന്ന വിമർശനം അതിനാൽ ഇനി ശക്തിപ്രാപിക്കും.
സന്ദീപ് വാരിയർക്ക് ജനപിന്തുണയില്ലെന്ന വിമർശനമായിരുന്നു ബിജെപി നേതൃത്വം മുന്നോട്ടുവച്ചത്. സന്ദീപ് വാരിയർ ബിജെപിയുടെ ആത്മവിശ്വാസമാണ് തകർത്തതെന്നാണ് തെളിഞ്ഞത്. പുതിയ കാലത്തെ രാഷ്ട്രീയത്തിൽ അടിത്തറ മാത്രമല്ല, ഇമേജും പ്രധാനമാണെന്ന് ബിജെപി ഇനിയും അംഗീകരിച്ചിട്ടില്ല. ഇമേജുകൊണ്ട് രാജ്യം നിറഞ്ഞ മോദിയിൽ നിന്നുപോലും അക്കാര്യം അവർ മനസ്സിലാക്കിയില്ല.
സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ പല്ലിന്റെയും എല്ലിന്റെയും എണ്ണം കൂടുമെന്ന് ധിക്കാരം പറഞ്ഞവരുണ്ട്. അതുകൊണ്ടാണ് ‘പാൽ സംഘം മുതൽ ലോക്സഭ വരെ കൃഷ്ണകുമാർ വേണ’മെന്നു പറഞ്ഞവരെ തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം സന്ദീപ് വാരിയർ പരിഹസിച്ചത്.
ശോഭ സുരേന്ദ്രൻ ആയിരുന്നു മത്സരിച്ചിരുന്നതെങ്കിൽ ഫലം മറിച്ചാകുമെന്ന് ബിജെപിയിൽ ഒരുവിഭാഗം ഇനി പറഞ്ഞുതുടങ്ങും. ശോഭ സുരേന്ദ്രനോ കെ. സുരേന്ദ്രനോ ആയിരുന്നെങ്കിൽ കഥമാറുമായിരുന്നുവെന്ന് മുതിർന്ന നേതാവ് എൻ. ശിവരാമൻ പറഞ്ഞു. ശോഭ സുരേന്ദ്രൻ 2016ൽ ബിജെപിയുടെ വോട്ടുവിഹിതം 18.86 ശതമാനത്തിൽ നിന്ന് ഒറ്റയടിക്ക് 29.08 ശതമാനമാക്കി. 2021ൽ ഇ. ശ്രീധരൻ അത് 35.34% ആക്കി ഉയർത്തി.
മെട്രോമാൻ ശ്രീധരനെപ്പോലെ വലിയ ആളല്ല താൻ എന്ന കൃഷ്ണകുമാറിന്റെ തുറന്നുസമ്മതിക്കൽകൊണ്ട് കാര്യമില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതിച്ഛായ യുഡിഎഫിനെ തുണച്ച കാര്യവും കാണേണ്ടതാണ്. കേരളം പോലെ രാഷ്ട്രീയവൽക്കരിച്ച സ്ഥലത്ത് വർഗീയത പറഞ്ഞ് കളംപിടിക്കുന്നതിനോടുള്ള പ്രതിഷേധമായാണ് ഒരു വിഭാഗം ബിജെപിയുടെ തിരിച്ചടിയെ കാണുന്നത്. ‘ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചെന്നും ഈ പാർട്ടി കേരളത്തിൽ ഇനി തലപൊക്കില്ലെന്നും’ കടുത്ത വാക്കുകളാണ് കെ. സുധാകരൻ പറഞ്ഞത്.
∙ കോൺഗ്രസും ടീം വർക്കും
രാഹുൽ മാങ്കൂട്ടത്തിലിനോട് സംഘടനാ തിരഞ്ഞെടുപ്പിൽ തോറ്റ അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് പാലക്കാട്ടെ ആദ്യ ആഹ്ലാദ പ്രകടനം നടന്നത്. വടകരയിൽ വിജയിച്ച ഷാഫി പറമ്പിൽ ആകട്ടെ, പാലക്കാട്ട് രാഹുലിനെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. സഹകരണത്തിന്റെ ഈ സംസ്കാരം കോൺഗ്രസിലെ പുതു തലമുറ തിരിച്ചുകൊണ്ടുവരികയാണ്. ചിരിച്ച മുഖങ്ങളുമായാണ് കോൺഗ്രസിലെ യുവതലമുറ ശ്രമകരമായ ദൗത്യം മുന്നോട്ടുനീക്കിയത്.
‘ലോകത്ത് ഏതെങ്കിലും ഒരു സ്ഥാനാർഥിക്ക് ഇത്രയും ആക്ഷേപം കേൾക്കേണ്ടി വന്നിട്ടുണ്ടാകുമോ’ എന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ സങ്കടവും നാട്ടുകാർ ശ്രദ്ധിച്ചു. വടകര അനുഭവമാണ് പാലക്കാട് പിടിക്കാൻ രാഹുലിനും ഷാഫിക്കും കരുത്തായതെന്നതും കൗതുകകരമാണ്. ഇടതുമുന്നണിയുടെ പ്രത്യേകിച്ച് സിപിഎമ്മിന്റെ പ്രചാരണങ്ങളെ കരുതിയിരിക്കാൻ വടകര പഠിപ്പിച്ചു. വടകരയിൽ സമൂഹമാധ്യമങ്ങളിലൂടെയാണ് സിപിഎം വർഗീയത പ്രചരിപ്പിച്ചതെങ്കിൽ പാലക്കാട്ടെത്തുമ്പോൾ നേരിട്ട് പത്രപ്പരസ്യങ്ങളാണ് നൽകിയതെന്നാണ് കെ.കെ. രമ പറഞ്ഞത്.
വി.കെ. ശ്രീകണ്ഠന്റെ രാഷ്ട്രീയവിജയം കൂടിയാണ് പാലക്കാട്ട് ഉണ്ടായത്. ആറേഴ് വർഷം മുൻപാണ് പാലക്കാട് ജില്ലയിലുടനീളം ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ ജാഥ നടത്തി പാർട്ടിയെ ശ്രീകണ്ഠൻ ഉണർത്തിയെടുത്തത്. വലിയൊരു നേതാവെന്ന പ്രതിച്ഛായയൊന്നും കയ്യിലില്ലാത്ത സമയത്തായിരുന്നു ബൂത്തു തലത്തിൽ വാട്സാപ് കൂട്ടായ്മകളുണ്ടാക്കി അദ്ദേഹം പാർട്ടിയെ ചലിപ്പിച്ചു തുടങ്ങിയത്. ആദ്യ തവണ എം.ബി. രാജേഷിനെയും രണ്ടാം തവണ എ. വിജയരാഘവനെയും തോൽപിക്കാനുള്ള അടിത്തറ ഒരുക്കാൻ ശ്രീകണ്ഠനു കഴിഞ്ഞു. ഷാഫി പറമ്പിൽ കൂടി എത്തിയതോടെ കോൺഗ്രസിന്റെ തട്ടകമായി പാലക്കാട് മാറി.
ബിജെപിയെ തോൽപിക്കാൻ കോൺഗ്രസിനാവും എന്ന് പാലക്കാട്ട് തെളിയിച്ചുവെന്നതിന്റെ തുടർചലനങ്ങൾ ഭാവിയിലുണ്ടാകും. വി.ഡി. സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടം എന്നിവർ കേരളത്തിലെ കോൺഗ്രസിൽ ശക്തരാകും. ചേലക്കരയിലെ പരാജയം ജാഗ്രത വർധിപ്പിക്കാൻ കോൺഗ്രസിന് പ്രയോജനപ്പെടുത്താം. 2021ൽ ഷാഫി പറമ്പിലിന് 3859 വോട്ടു മാത്രമായിരുന്നു ഭൂരിപക്ഷം. ഇത്തവണ സി. കൃഷ്ണകുമാറിനേക്കാൾ 18,715 വോട്ടാണ് രാഹുൽ നേടിയത്. 2016ൽ ഷാഫിക്ക് കിട്ടിയ 17,483 വോട്ടിനേക്കാൾ കൂടുതൽ ആണെന്നത് ശ്രദ്ധേയം.
∙ ഇടതുപക്ഷ ആത്മവിശ്വാസം
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സർക്കാരിനെതിരെ ശക്തമായ വികാരം ഇടതുഗ്രൂപ്പുകളിൽ നിന്ന് ഉയർന്നിരുന്നു. കേരളം ഇടതുപക്ഷത്തിന്റെ അവസാന തുരുത്താണെന്നും അത് ഇല്ലാതാകുകയാണെന്നും വ്യാപകമായ പരിഭ്രാന്തി ഉയർന്നിരുന്നു. അവസാന ഇടതുപക്ഷ സർക്കാരാണ് പിണറായി വിജയന്റേതെന്ന് തുറന്നുപറഞ്ഞവരുമുണ്ട്. ലോക്സഭാ പരാജയത്തിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ഈ പരിഭ്രാന്തി വർധിപ്പിക്കുന്നതായിരുന്നു.
പൂരം കലക്കൽ– എം.ആർ അജിത്കുമാർ വിഷയങ്ങളും എഡിഎമ്മിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ സംഭവങ്ങളും ഇ.പി. ജയരാജൻ ഉയർത്തിവിട്ട വിവാദങ്ങളും ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം പിന്നെയും തകർത്തു. ഈ സാഹചര്യത്തിലാണ് 2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7000 വോട്ട് ഭൂരിപക്ഷം യു.ആർ. പ്രദീപ് വർധിപ്പിച്ചുവെന്നത് പ്രസക്തമാകുന്നത്. പാലക്കാട് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 860 വോട്ട് സരിൻ അധികം നേടിയെന്നതും ശ്രദ്ധേയമാണ്. ആകെ വോട്ട് കുറഞ്ഞ സാഹചര്യത്തിലാണ് ഈ മാറ്റമെന്നും കാണേണ്ടതാണ്. രണ്ടാം സ്ഥാനക്കാരനുമായി രണ്ടായിരത്തിൽ താഴെ വോട്ടിന്റെ വ്യത്യാസമേ ഇടതു സ്ഥാനാർഥിക്ക് ഉണ്ടായുള്ളൂ. ഇടതുമുന്നണിക്ക് വോട്ടുചെയ്യുന്നവർ ഒപ്പമുണ്ടെന്ന വാദത്തിന് ഈ കണക്കുകൾ കരുത്തുനൽകും.
അതിനിടെ, തുടർച്ചയായ മൂന്നാമത്തെ ഇടതുസർക്കാർ എന്ന ആശയമാണ് ചർച്ചയാവുന്നത്. സർക്കാർ വിരുദ്ധ വികാരം തിരിച്ചടിയാകുമോ എന്ന ഭയം ഇടതുമുന്നണിക്ക് ഉണ്ടായിരുന്നു. എന്നാൽ കെ. രാധാകൃഷ്ണന്റെയും യു.ആർ. പ്രദീപിന്റെയും വിശ്വാസ്യതയുടെ ബലത്തിൽ ഇതിനെയെല്ലാം മറികടന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണന് ഉണ്ടായിരുന്ന 39,400 വോട്ട് ഭൂരിപക്ഷത്തെ മൂന്നിലൊന്നാക്കാൻ രമ്യ ഹരിദാസിന് കഴിഞ്ഞുവെന്നാണ് കോൺഗ്രസ് നേതാക്കൾ ആശ്വസിക്കുന്നത്.
യുഡിഎഫിന് ചേലക്കരയിൽ ഭരണവിരുദ്ധ വികാരം എന്ന ഒരേയൊരു കാര്യമേ ഉന്നയിക്കാൻ സാധിക്കുമായിരുന്നുള്ളൂ. കെ. രാധാകൃഷ്ണനെയോ അതിനു മുൻപ് എംഎൽഎ ആയിരുന്ന യു.ആർ. പ്രദീപിനെയോ വിമർശിച്ച് കളം പിടിക്കാൻ കഴിയുമായിരുന്നില്ല. അങ്ങനെ ചെയ്തിരുന്നെങ്കിലും ജനം അംഗീകരിക്കുമായിരുന്നില്ല. ഭരണവിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ പോന്ന സ്ഥാനാർഥിയായിരുന്നില്ല രമ്യ. അത്തരമൊരു ലക്ഷ്യം മുന്നിൽ നിർത്തി യുഡിഎഫ് ശ്രമം നടത്തിയെന്നും പറയാനാവില്ല. ചേലക്കരയിലെ പരമ്പരാഗത പോരാട്ടത്തിൽ പിടിച്ചുനിൽക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. പാലക്കാട്ടേതു പോലെ പോസിറ്റീവായ മത്സരം കാഴ്ചവയ്ക്കാനും കഴിഞ്ഞില്ല.