ഭരണഘടനാ സംരക്ഷണം, വോട്ടുധ്രുവീകരണം, സാമൂഹികനീതി തുടങ്ങിയ ‘ദേശീയ’ വിഷയങ്ങളുമായി മഹാവികാസ് അഘാഡി സഖ്യത്തിന്റെ (എംവിഎ) തിരഞ്ഞെടുപ്പു പ്രചാരണം മഹാരാഷ്ട്രയിൽ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. അതിനിടയിലാണ് ധാരാവി ഡവലപ്മെന്റ് പ്രോജക്ട് വിഷയം വീണുകിട്ടുന്നത്. പക്ഷേ, അപ്പോഴും ധാരാവിയിലെ സാധാരണക്കാരുടെ പ്രശ്നങ്ങളേക്കാൾ കോൺഗ്രസും ശിവസേന (ഉദ്ധവ് താക്കറെ) ഉൾപ്പെടെയുള്ള എംവിഎ സഖ്യ പാർട്ടികളും പ്രാധാന്യം നൽകിയത് പ്രോജക്ടുമായി ബന്ധപ്പെട്ടു കിടന്ന ഗൗതം അദാനിക്കായിരുന്നു. കേന്ദ്ര സർക്കാരും അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ കത്തിക്കയറിയത്. ഈ വിവാദം കത്തിക്കയറവേ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയോട് ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചു. ഷിൻഡെയുടെ മറുപടി ഇങ്ങനെ: ‘‘ഏയ്, നിങ്ങളെന്താണീ പറയുന്നത്. മഹാരാഷ്ട്രയിൽ പ്രാദേശിക വിഷയങ്ങൾക്കേ പ്രാധാന്യമുള്ളൂ. ദേശീയ വിഷയങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. ഈ സംസ്ഥാനത്ത് ഞങ്ങൾ ചെയ്തത് എന്താണെന്ന് ജനം കണ്ടതാണ്. അവർ ഞങ്ങൾക്കുതന്നെ വോട്ടും ചെയ്യും...’’. തിരഞ്ഞെടുപ്പു പ്രചാരണത്തിന് സംസ്ഥാനത്തെയാകെ ബാധിക്കുന്ന തരം വിഷയങ്ങള്‍ക്കു കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും കോൺഗ്രസും ഇന്ത്യാ സഖ്യവും മനസ്സിലാക്കിയേ തീരൂ. കാരണം, മഹാരാഷ്ട്രയിൽ അത്ര വലിയ പരാജയമാണ് എംവിഎ സഖ്യം നേരിട്ടിരിക്കുന്നത്. ആകെ മത്സരിച്ച 103 സീറ്റിൽ 16 ഇടത്തു മാത്രമാണ് കോൺഗ്രസ് ജയിച്ചത്. 2019ൽ 44 സീറ്റ് ജയിച്ചയിടത്താണിത്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 89 ഇടത്ത് മത്സരിച്ചപ്പോൾ ജയം 20 സീറ്റുകളിൽ മാത്രം. എൻസിപി ശരദ് പവാർ വിഭാഗവും പരാജയത്തിന്റെ കയ്പറിഞ്ഞു. മത്സരിച്ച 87 സീറ്റിൽ 10 ഇടത്തു മാത്രം ജയം. അതേസമയം, 148 സീറ്റിൽ മത്സരിച്ച ബിജെപി 132 ഇടത്തു ജയിച്ചു (2019ൽ 105 സീറ്റ്) ശിവസേന ഷിൻഡെ വിഭാഗം

ഭരണഘടനാ സംരക്ഷണം, വോട്ടുധ്രുവീകരണം, സാമൂഹികനീതി തുടങ്ങിയ ‘ദേശീയ’ വിഷയങ്ങളുമായി മഹാവികാസ് അഘാഡി സഖ്യത്തിന്റെ (എംവിഎ) തിരഞ്ഞെടുപ്പു പ്രചാരണം മഹാരാഷ്ട്രയിൽ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. അതിനിടയിലാണ് ധാരാവി ഡവലപ്മെന്റ് പ്രോജക്ട് വിഷയം വീണുകിട്ടുന്നത്. പക്ഷേ, അപ്പോഴും ധാരാവിയിലെ സാധാരണക്കാരുടെ പ്രശ്നങ്ങളേക്കാൾ കോൺഗ്രസും ശിവസേന (ഉദ്ധവ് താക്കറെ) ഉൾപ്പെടെയുള്ള എംവിഎ സഖ്യ പാർട്ടികളും പ്രാധാന്യം നൽകിയത് പ്രോജക്ടുമായി ബന്ധപ്പെട്ടു കിടന്ന ഗൗതം അദാനിക്കായിരുന്നു. കേന്ദ്ര സർക്കാരും അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ കത്തിക്കയറിയത്. ഈ വിവാദം കത്തിക്കയറവേ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയോട് ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചു. ഷിൻഡെയുടെ മറുപടി ഇങ്ങനെ: ‘‘ഏയ്, നിങ്ങളെന്താണീ പറയുന്നത്. മഹാരാഷ്ട്രയിൽ പ്രാദേശിക വിഷയങ്ങൾക്കേ പ്രാധാന്യമുള്ളൂ. ദേശീയ വിഷയങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. ഈ സംസ്ഥാനത്ത് ഞങ്ങൾ ചെയ്തത് എന്താണെന്ന് ജനം കണ്ടതാണ്. അവർ ഞങ്ങൾക്കുതന്നെ വോട്ടും ചെയ്യും...’’. തിരഞ്ഞെടുപ്പു പ്രചാരണത്തിന് സംസ്ഥാനത്തെയാകെ ബാധിക്കുന്ന തരം വിഷയങ്ങള്‍ക്കു കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും കോൺഗ്രസും ഇന്ത്യാ സഖ്യവും മനസ്സിലാക്കിയേ തീരൂ. കാരണം, മഹാരാഷ്ട്രയിൽ അത്ര വലിയ പരാജയമാണ് എംവിഎ സഖ്യം നേരിട്ടിരിക്കുന്നത്. ആകെ മത്സരിച്ച 103 സീറ്റിൽ 16 ഇടത്തു മാത്രമാണ് കോൺഗ്രസ് ജയിച്ചത്. 2019ൽ 44 സീറ്റ് ജയിച്ചയിടത്താണിത്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 89 ഇടത്ത് മത്സരിച്ചപ്പോൾ ജയം 20 സീറ്റുകളിൽ മാത്രം. എൻസിപി ശരദ് പവാർ വിഭാഗവും പരാജയത്തിന്റെ കയ്പറിഞ്ഞു. മത്സരിച്ച 87 സീറ്റിൽ 10 ഇടത്തു മാത്രം ജയം. അതേസമയം, 148 സീറ്റിൽ മത്സരിച്ച ബിജെപി 132 ഇടത്തു ജയിച്ചു (2019ൽ 105 സീറ്റ്) ശിവസേന ഷിൻഡെ വിഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരണഘടനാ സംരക്ഷണം, വോട്ടുധ്രുവീകരണം, സാമൂഹികനീതി തുടങ്ങിയ ‘ദേശീയ’ വിഷയങ്ങളുമായി മഹാവികാസ് അഘാഡി സഖ്യത്തിന്റെ (എംവിഎ) തിരഞ്ഞെടുപ്പു പ്രചാരണം മഹാരാഷ്ട്രയിൽ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. അതിനിടയിലാണ് ധാരാവി ഡവലപ്മെന്റ് പ്രോജക്ട് വിഷയം വീണുകിട്ടുന്നത്. പക്ഷേ, അപ്പോഴും ധാരാവിയിലെ സാധാരണക്കാരുടെ പ്രശ്നങ്ങളേക്കാൾ കോൺഗ്രസും ശിവസേന (ഉദ്ധവ് താക്കറെ) ഉൾപ്പെടെയുള്ള എംവിഎ സഖ്യ പാർട്ടികളും പ്രാധാന്യം നൽകിയത് പ്രോജക്ടുമായി ബന്ധപ്പെട്ടു കിടന്ന ഗൗതം അദാനിക്കായിരുന്നു. കേന്ദ്ര സർക്കാരും അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ കത്തിക്കയറിയത്. ഈ വിവാദം കത്തിക്കയറവേ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയോട് ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചു. ഷിൻഡെയുടെ മറുപടി ഇങ്ങനെ: ‘‘ഏയ്, നിങ്ങളെന്താണീ പറയുന്നത്. മഹാരാഷ്ട്രയിൽ പ്രാദേശിക വിഷയങ്ങൾക്കേ പ്രാധാന്യമുള്ളൂ. ദേശീയ വിഷയങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. ഈ സംസ്ഥാനത്ത് ഞങ്ങൾ ചെയ്തത് എന്താണെന്ന് ജനം കണ്ടതാണ്. അവർ ഞങ്ങൾക്കുതന്നെ വോട്ടും ചെയ്യും...’’. തിരഞ്ഞെടുപ്പു പ്രചാരണത്തിന് സംസ്ഥാനത്തെയാകെ ബാധിക്കുന്ന തരം വിഷയങ്ങള്‍ക്കു കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും കോൺഗ്രസും ഇന്ത്യാ സഖ്യവും മനസ്സിലാക്കിയേ തീരൂ. കാരണം, മഹാരാഷ്ട്രയിൽ അത്ര വലിയ പരാജയമാണ് എംവിഎ സഖ്യം നേരിട്ടിരിക്കുന്നത്. ആകെ മത്സരിച്ച 103 സീറ്റിൽ 16 ഇടത്തു മാത്രമാണ് കോൺഗ്രസ് ജയിച്ചത്. 2019ൽ 44 സീറ്റ് ജയിച്ചയിടത്താണിത്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 89 ഇടത്ത് മത്സരിച്ചപ്പോൾ ജയം 20 സീറ്റുകളിൽ മാത്രം. എൻസിപി ശരദ് പവാർ വിഭാഗവും പരാജയത്തിന്റെ കയ്പറിഞ്ഞു. മത്സരിച്ച 87 സീറ്റിൽ 10 ഇടത്തു മാത്രം ജയം. അതേസമയം, 148 സീറ്റിൽ മത്സരിച്ച ബിജെപി 132 ഇടത്തു ജയിച്ചു (2019ൽ 105 സീറ്റ്) ശിവസേന ഷിൻഡെ വിഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരണഘടനാ സംരക്ഷണം, വോട്ടുധ്രുവീകരണം, സാമൂഹികനീതി തുടങ്ങിയ ‘ദേശീയ’ വിഷയങ്ങളുമായി മഹാവികാസ് അഘാഡി സഖ്യത്തിന്റെ (എംവിഎ) തിരഞ്ഞെടുപ്പു പ്രചാരണം മഹാരാഷ്ട്രയിൽ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. അതിനിടയിലാണ് ധാരാവി ഡവലപ്മെന്റ് പ്രോജക്ട് വിഷയം വീണുകിട്ടുന്നത്. പക്ഷേ, അപ്പോഴും ധാരാവിയിലെ സാധാരണക്കാരുടെ പ്രശ്നങ്ങളേക്കാൾ കോൺഗ്രസും ശിവസേന (ഉദ്ധവ് താക്കറെ) ഉൾപ്പെടെയുള്ള എംവിഎ സഖ്യ പാർട്ടികളും പ്രാധാന്യം നൽകിയത് പ്രോജക്ടുമായി ബന്ധപ്പെട്ടു കിടന്ന ഗൗതം അദാനിക്കായിരുന്നു. കേന്ദ്ര സർക്കാരും അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ കത്തിക്കയറിയത്. ഈ വിവാദം കത്തിക്കയറവേ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയോട് ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചു. ഷിൻഡെയുടെ മറുപടി ഇങ്ങനെ:

‘‘ഏയ്, നിങ്ങളെന്താണീ പറയുന്നത്. മഹാരാഷ്ട്രയിൽ പ്രാദേശിക വിഷയങ്ങൾക്കേ പ്രാധാന്യമുള്ളൂ. ദേശീയ വിഷയങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. ഈ സംസ്ഥാനത്ത് ഞങ്ങൾ ചെയ്തത് എന്താണെന്ന് ജനം കണ്ടതാണ്. അവർ ഞങ്ങൾക്കുതന്നെ വോട്ടും ചെയ്യും...’’. തിരഞ്ഞെടുപ്പു പ്രചാരണത്തിന് സംസ്ഥാനത്തെയാകെ ബാധിക്കുന്ന തരം വിഷയങ്ങള്‍ക്കു കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും കോൺഗ്രസും ഇന്ത്യാ സഖ്യവും മനസ്സിലാക്കിയേ തീരൂ. കാരണം, മഹാരാഷ്ട്രയിൽ അത്ര വലിയ പരാജയമാണ് എംവിഎ സഖ്യം നേരിട്ടിരിക്കുന്നത്.

Show more

ADVERTISEMENT

ആകെ മത്സരിച്ച 103 സീറ്റിൽ 16 ഇടത്തു മാത്രമാണ് കോൺഗ്രസ് ജയിച്ചത്. 2019ൽ 44 സീറ്റ് ജയിച്ചയിടത്താണിത്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 89 ഇടത്ത് മത്സരിച്ചപ്പോൾ ജയം 20 സീറ്റുകളിൽ മാത്രം. എൻസിപി ശരദ് പവാർ വിഭാഗവും പരാജയത്തിന്റെ കയ്പറിഞ്ഞു. മത്സരിച്ച 87 സീറ്റിൽ 10 ഇടത്തു മാത്രം ജയം. അതേസമയം, 148 സീറ്റിൽ മത്സരിച്ച ബിജെപി 132 ഇടത്തു ജയിച്ചു (2019ൽ 105 സീറ്റ്) ശിവസേന ഷിൻഡെ വിഭാഗം 80 സീറ്റില്‍ മത്സരിച്ചപ്പോൾ 57 ഇടത്ത് ജയിച്ചു. 53 സീറ്റിൽ മത്സരിച്ച എൻസിപി അജിത് പവാർ വിഭാഗം 41 ഇടത്ത് ജയിക്കുകയും ചെയ്തു. അതോടെ ഭരണത്തിനു വേണ്ട 145 എന്ന ഭൂരിപക്ഷം മഹായുതി സഖ്യം അനായാസം നേടുകയും ചെയ്തു. 288 സീറ്റുകളിലേക്കാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.

∙ ജോഡോ യാത്ര ‘കണ്ടുപഠിച്ച’ ബിജെപി

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഒരു ഏറ്റുപറച്ചിൽ നടത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ബദൽ സൃഷ്ടിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടു എന്നതായിരുന്നു അത്. മഹാരാഷ്ട്രയിലെങ്കിലും അതിന്റെ ആഘാതം തിരിച്ചറിയുന്നതിൽ താൻ പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതാണ് ലോക്സഭയിലെ തിരിച്ചടിക്കു കാരണമായതെന്നും ഫഡ്‌നാവിസ് വിലയിരുത്തി.

ലോക്സഭയിൽ 28 ഇടത്തു മത്സരിച്ച ബിജെപിക്ക് 9 സീറ്റിൽ മാത്രമാണു വിജയിക്കാനായത്. 2019ൽ 25 ഇടത്ത് മത്സരിച്ച് 23 സീറ്റിൽ ജയിച്ച സ്ഥാനത്താണിത്. 2019ൽ 25 ഇടത്തു മത്സരിച്ച കോൺഗ്രസ് ആകെ നേടിയത് ഒരു സീറ്റായിരുന്നു. എന്നാൽ 2024ൽ 17 സീറ്റില്‍ മത്സരിച്ച് 13ലും കോൺഗ്രസ് വിജയക്കൊടി പാറിച്ചു. കോൺഗ്രസിന്റെ വിജയത്തിൽ ജോഡോ യാത്ര ഉൾപ്പെടെ വഹിച്ച പങ്കും ചെറുതായിരുന്നില്ല. അതേസമയം, മറാഠാ സംവരണവും മഹാരാഷ്ട്രയുടെ വികസനവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തിരുത്തലിന് ബിജെപിയുടെ കണ്ണുതുറപ്പിക്കുകയാണ് ഭാരത് ജോഡോ യാത്ര ചെയ്തത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ (ചിത്രം: മനോരമ)
ADVERTISEMENT

തീവ്ര ഇടതുപക്ഷവും അരാജകവാദികളും ചേർന്നാണ് ഭാരത് ജോഡോ യാത്രയെ വിജയിപ്പിച്ചതെന്നായിരുന്നു ഫഡ്നാവിസ് പറഞ്ഞത്. ആ യാത്രയിൽ ഇന്ത്യയിലുടനീളം ബിജെപിയെപ്പറ്റി തെറ്റായ ഒരു വ്യാഖ്യാനം സൃഷ്ടിക്കപ്പെട്ടു. അതു തിരുത്താന്‍ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിക്കു സാധിച്ചില്ല. എന്നാൽ ലോക്സഭയിലെ തിരിച്ചടിയിൽനിന്ന് ഇതെല്ലാം തിരിച്ചറിഞ്ഞ് ജനങ്ങളിലേക്ക് പുതിയൊരു ബിജെപി വ്യാഖ്യാനമെത്തിക്കാന്‍ പാർട്ടി നിരന്തരം പരിശ്രമിച്ചു. അതാണ് യഥാർഥ ബിജെപിയെന്ന് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനും സാധിച്ചു. കോൺഗ്രസ് ഉൾപ്പെടുന്ന എംവിഎ സഖ്യമാകട്ടെ ലോക്സഭയിലെ വോട്ട് നിയമസഭയിലും പ്രതിഫലിക്കുമെന്നു കരുതി മനക്കോട്ട കെട്ടിയിരുന്നു. എംവിഎയുടെ ആ ആലസ്യത്തിനിടയിലൂടെ മഹായുതി കുതിച്ചു കയറുകയും ചെയ്തു.

∙ ‘ഏക് ഹേ തോ സേഫ് ഹേ’

മതപരമായ ധ്രുവീകരണത്തിനുള്ള ബിജെപി ശ്രമങ്ങളെ ജനങ്ങൾക്കു മുന്നിൽ കൃത്യമായി തുറന്നുകാട്ടുന്നതിലും മഹാ വികാസ് അഘാഡി പരാജയപ്പെട്ടെന്നു വേണം പറയാൻ. വോട്ടുകൾ ഭിന്നിപ്പിക്കുന്നതിന് അത്രയേറെ ശക്തമായ മുദ്രാവാക്യങ്ങളായിരുന്നു ഇത്തവണ ബിജെപി ജനങ്ങളിലേക്ക് എത്തിച്ചത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉയർത്തിയ ‘ബട്ടേങ്കേ തോ കട്ടേങ്കേ’ (ഭിന്നിച്ചാൽ തകരും) എന്ന മുദ്രാവാക്യംതന്നെ ഉദാഹരണം. ഹൈന്ദവർ ബിജെപിക്കു കീഴിൽ ഒന്നിച്ചു നിൽക്കണമെന്നായിരുന്നു യോഗിയുടെ ആഹ്വാനം. ഇതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഏക് ഹേ തോ സേഫ് ഹേ’ എന്ന മുദ്രാവാക്യവും. ഒന്നായി നിന്നാൽ നാം സുരക്ഷിതരായി എന്നർഥം.

ദേവേന്ദ്ര ഫഡ്‌നാവിസും നരേന്ദ്ര മോദിയും (File Photo by Indranil MUKHERJEE / AFP)

മഹായുതി സഖ്യം അധികാരത്തിലെത്തിയാൽ മുസ്‌ലിം സംവരണം നടപ്പാക്കില്ല, മുസ്‌ലിംകൾ ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുന്നു തുടങ്ങിയ പ്രചാരണങ്ങളും ബിജെപി നടത്തി. പാൽഘറിൽ ഹിന്ദു സന്യാസിമാര്‍ക്കു നേരെ 2020ൽ നടന്ന ആക്രമണം ഉള്‍പ്പെടെ ബിജെപി പ്രചാരണ വിഷയമാക്കി. ആർഎസ്എസും സംഘപരിവാർ സംഘടനകളും സജീവ പിന്തുണയുമായി മഹാരാഷ്ട്രയിൽ കളം നിറയുകയും ചെയ്തു. ഇത്തരത്തിൽ ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിനായിരുന്നു ബിജെപി ശ്രമം. മറുവശത്ത് മു‌സ്‍ലിം വോട്ടുകളുടെ ഏകീകരണത്തിന് എംവിഎയ്ക്ക് സാധിക്കാതെ പോവുകയും ചെയ്തു.

ADVERTISEMENT

∙ ഹരിയാന മോഡൽ മഹാരാഷ്ട്രയിലും?

മറാഠാ വിഭാഗത്തിന്റെയും ഗോത്ര വിഭാഗക്കാരുടെയും വോട്ടുകളും മുസ്‌ലിം, ദലിത് വോട്ടുകളും എംവിഎയിലേക്കു ചായുമെന്നായിരുന്നു സഖ്യത്തിന്റെ പ്രതീക്ഷ. എന്നാൽ ഇതിനെ പ്രതിരോധിക്കാന്‍ ഹരിയാനയിലേതിനു സമാനമായുള്ള സോഷ്യൽ എൻജിനീയറിങ്ങാണ് മഹാരാഷ്ട്രയിൽ ബിജെപി പ്രയോഗിച്ചത്. മഹാരാഷ്ട്ര ജനസംഖ്യയുടെ മൂന്നിലൊന്നും മറാഠാ വിഭാഗക്കാരാണ്. രാജ്യത്തെ ജനസംഖ്യയിൽ 28–32% വരുന്ന ഇവരുടെ വോട്ടിൽ ഭൂരിപക്ഷവും കോൺഗ്രസിലേക്കായിരുന്നു പോയിരുന്നത് (ഹരിയാനയിലെ ജാഠുകൾക്കു സമാനം). മുസ്‍ലിം, ദലിത്, ഗോത്ര വോട്ടുകളിലെ ഭൂരിപക്ഷവും ബിജെപിക്ക് കിട്ടില്ലെന്ന് ഉറപ്പായിരുന്നു.

Show more

മാത്രവുമല്ല, മഹാരാഷ്ട്രയിലെ 100 സീറ്റിലെങ്കിലും 25 മുതൽ 40% വരെ മറാഠാ വോട്ടർമാരാണ്. 20–30% കുംബി വിഭാഗക്കാരുള്ള 40 സീറ്റുകളെങ്കിലുമുണ്ട്. കുംബി വിഭാഗത്തില്‍പെടാത്ത മറ്റ് ഒബിസി വിഭാഗക്കാർ 20–30% വരുന്ന 35 മണ്ഡലങ്ങളെങ്കിലും ഉണ്ട്. ഈ വോട്ടുകളെല്ലാം മഹാ വികാസ് അഘാഡിയിലേക്ക് പോകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ കൂട്ടത്തിൽ ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ സ്വന്തം പാളയത്തിലെത്തിക്കാൻ മഹായുതി പരമാവധി ശ്രമം നടത്തി. ഒപ്പം ഒബിസിയിൽപ്പെട്ട, എംവിഎയിൽ പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളും ശക്തമാക്കി. ജാഠ് ഒഴികെയുള്ള വിഭാഗങ്ങളെ ഒപ്പം നിർത്താൻ ഹരിയാനയിൽ നടത്തിയ അതേ തന്ത്രം.

ബിജെപി ജനസംഘമായിരുന്ന കാലത്ത് മഹാരാഷ്ട്രയിൽ വേരുറപ്പിക്കാൻ പാർട്ടി നടത്തിയതും ഇതേ തന്ത്രമായിരുന്നു. അന്ന് ബ്രാഹ്മണർക്ക് ആധിപത്യമുള്ള ജനസംഘത്തിൽ ‘ബഹുജൻ’ വിഭാഗത്തെ കൂടി ഉൾപ്പെടുത്തി പാർട്ടി വിപുലപ്പെടുത്തേണ്ട ചുമതല മഹാരാഷ്ട്രയിൽ ആർഎസ്എസിനായിരുന്നു. മറാഠാ, കുംബി വോട്ടർമാർ ഒപ്പം നിൽക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ പുതിയൊരു ഫോർമുലയാണ് അന്ന് ആർഎസ്എസ് ചുമതലപ്പെടുത്തിയ വസന്ത്റാവു ഭഗവത് രൂപപ്പെടുത്തിയത്.

ബിജെപി പതാകയുമായി പ്രവർത്തകൻ (Photo by Money SHARMA / AFP)

മാലി, ധാങ്കഡ്, വംജാരി തുടങ്ങി കോൺഗ്രസിൽ പ്രാതിനിധ്യമില്ലാത്ത ഒബിസി– ഗോത്ര വിഭാഗക്കാരെ ചേർത്തായിരുന്നു ‘മാ–ധ–വ’ എന്ന പേരിലെ ആർഎസ്എസ് പരീക്ഷണം. ഇന്നും ബിജെപി സഖ്യത്തിലെ നിർണായക ശക്തികളാണ് ഈ വിഭാഗത്തിൽനിന്നുള്ള നേതാക്കൾ. ഈ വോട്ടുകളൊന്നും കൊഴിഞ്ഞു പോകാതെ പതിറ്റാണ്ടുകൾ കാത്തുവച്ചു ബിജെപി. അതേസമയം, കോൺഗ്രസിനും ശിവസേന ഉദ്ധവ് വിഭാഗത്തിനും എൻസിപി ശരദ് പവാർ പക്ഷത്തിനും ഒബിസി വിഭാഗത്തിൽനിന്നും മറാഠാ വിഭാഗത്തിൽനിന്നും ലഭിച്ചുകൊണ്ടിരുന്ന വോട്ടുകൾ ചോരുന്നുവെന്നാണ് തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. മറാഠാ വിഭാഗത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച്.

∙ സംവരണം ഇനി കത്തുമോ?

മറാഠാ സംവരണ രാഷ്ട്രീയമായിരുന്നു ഇത്തവണ മഹാ വികാസ് അഘാഡിയുടെ തുറുപ്പു ചീട്ടുകളിലൊന്ന്. തിരഞ്ഞെടുപ്പിൽ ഏറ്റവും ചൂടേറിയ വിഷയവും. മറാഠാ വിഭാഗക്കാര്‍ക്ക് ഒബിസി സംവരണം ആവശ്യപ്പെട്ട് മറാഠ്‌വാഠ മേഖലയിലെ ജൽന ജില്ലയിൽ സമരം നടത്തുന്ന മനോജ് ജരാംഗെ പാട്ടീലിനു നേരെ ലാത്തിച്ചാർജ് നടന്നതോടെയാണ് തിരഞ്ഞെടുപ്പിലെ സുപ്രധാന വിഷയമായി ഇതു മാറുന്നത്. രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമായിട്ടായിരുന്നു മറാഠാ സംവരണത്തിന്റെ പേരിലുള്ള സമരം ഇത്രയേറെ അക്രമാസക്തമായതും.

മനോജ് ജരാംഗെ പാട്ടീൽ (Pic by @JarangeManoj/X)

മറാഠ്‌വാഡ മേഖലയിലെ നിർണായക ശക്തികൾ കൂടിയായ മറാഠാ വിഭാഗക്കാരെ പിണക്കാതെ ഒപ്പം നിർത്താൻ അതോടെ മുന്നണികളും കൊണ്ടുപിടിച്ച ശ്രമം തുടങ്ങി. അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തി ഒബിസി വിഭാഗത്തില്‍ അർഹതപ്പെട്ട സംവരണം മറാഠകൾക്കു നൽകുമെന്നായിരുന്നു എംവിഎ വാഗ്ദാനം. സംവരണത്തിന്മേലുള്ള 50% എന്ന പരിധി എടുത്തുകളയുമെന്നും സഖ്യം പറഞ്ഞുവച്ചു. എന്നാൽ ഇതിന്റെ പ്രായോഗിക വശമാണ് മഹായുതി സഖ്യവും മുഖ്യമന്ത്രി ഷിൻഡെയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരും മുന്നോട്ടു വച്ചത്.

ധാരാവി മണ്ഡലത്തിൽ പക്ഷേ അദാനിക്കെതിരായ നീക്കം കോൺഗ്രസിൽ ഫലം കണ്ടു. കോണ്‍ഗ്രസ് സ്ഥാനാർഥി ഡോ. ജ്യോതി ഏക്നാഥ് 23,459 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. 1999 മുതൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന മണ്ഡലംകൂടിയാണ് ധാരാവി. 

സുപ്രീംകോടതി നിർദേശപ്രകാരം 50 ശതമാനത്തിനു മുകളിലേക്ക് സംവരണം പോകരുതെന്നാണ്. മറാഠാ വിഭാഗക്കാർ കൂടി വന്നാൽ ഒബിസിയിലെ മറ്റു വിഭാഗക്കാർക്കു നൽകി വന്നിരുന്ന സംവരണത്തിൽ കുറവു വരുത്തേണ്ടി വരും. ഇക്കാര്യം ചർച്ചയായതോടെ നിലവിലെ ഒബിസി വിഭാഗക്കാരും മറാഠാ വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ തിരിഞ്ഞു. ഇതോടെ നിലവിലെ ഒബിസി വിഭാഗക്കാരും മറാഠാ സംവരണത്തിനായി നിലകൊള്ളുന്നവരും തമ്മിലായി ആശയസംഘർഷം. ഇത് കൃത്യമായി ഷിൻഡെയും സംഘവും ഉപയോഗപ്പെടുത്തുകയും ചെയ്തു.

ഏക്‌നാഥ് ഷിൻഡെ (PTI Photo)

നിലവിൽ ഒബിസി സംവരണത്തിലുള്ളവരെ പിണക്കിയതുമില്ല, മറാഠകളെ ആശ്വസിപ്പിക്കുകയും ചെയ്തു– അതായിരുന്നു എൻഡിഎ സർക്കാർ 2024 ഫെബ്രുവരിയിലിറക്കിയ മറാഠാ റിസർവേഷൻ ബിൽ. അതു പ്രകാരം മറാഠാ വിഭാഗത്തെ സാമൂഹികപരമായും വിദ്യാഭ്യാസപരമായുമുള്ള പിന്നാക്ക വിഭാഗത്തിൽ (Socially and Educationally Backward Classes-SEBC) ഉൾപ്പെടുത്തി. അതുവഴി സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും 10% സംവരണവും ഉറപ്പാക്കി. എന്നാൽ മനോജ് ജരാംഗെ ഇത് അംഗീകരിച്ചിരുന്നില്ല. അതിനിടെയാണ്, ജരാംഗെയുമായി സഖ്യത്തിന് കോൺഗ്രസ്, എൻസിപി (ശരദ് പവാർ വിഭാഗം), ശിവസേന (ഉദ്ധവ്) വിഭാഗം മുതിർന്ന നേതാക്കൾ നേരിട്ടെത്തി ശ്രമിച്ചത്.

എന്നാൽ അദ്ദേഹത്തിന്റെ ആവശ്യങ്ങളോട് ഒത്തുപോകാനാകാതെ വന്നതോടെ പിൻവലിഞ്ഞു. ഇതിനിടെ ജരാംഗെ സ്വന്തം സ്ഥാനാർഥികളെ നിർത്തുമെന്ന പ്രചാരണവും ശക്തമായിരുന്നു. എന്നാൽ മറാഠാ, മു‌സ്‍‌ലിം, ദലിത് വിഭാഗക്കാർ ഒന്നിച്ച് തന്റെ സ്ഥാനാർഥികളെ പിന്തുണച്ചാൽ ആത്യന്തികമായി അത് ബിജെപിക്കായിരിക്കും ഗുണം ചെയ്യുകയെന്ന തിരിച്ചറിവിൽ സ്ഥാനാർഥികളെ പിന്‍വലിച്ചു. അണികളോട് ഒരു ആഹ്വാനവും നടത്തി– ‘‘ഇഷ്ടമുള്ളവർക്ക് വോട്ടു ചെയ്യാം, പക്ഷേ അവർ മറാഠാ സംവരണത്തെ അനുകൂലിക്കുന്നവരാണെന്ന് ഉറപ്പാക്കണം’’. ഇത്തരത്തിൽ ഇന്നേവരെയില്ലാത്ത വിധം മറാഠാ സംവരണ വിഷയം ആളിക്കത്തിയിട്ടും ബിജെപിക്കൊപ്പം വിജയം നിന്നു. മറാഠകൾക്ക് സംവരണം നൽകാതെതന്നെ മുന്നോട്ടു പോകാനുള്ള തീരുമാനത്തിലേക്കായിരിക്കുമോ ഇതിനി എൻഡിഎ സര്‍ക്കാരിനെ നയിക്കുക? സംവരണ വിഷയം വരുംനാളുകളിലും തീപിടിക്കുമെന്നു ചുരുക്കം.

∙ പെട്ടി തുറന്നപ്പോൾ...

മതത്തിന്റെ പേരിലുള്ള വോട്ടു ധ്രുവീകരണശ്രമവും കണ്ട തിരഞ്ഞെടുപ്പാണിതെന്നു നേരത്തേ പറഞ്ഞല്ലോ. ബിജെപിയുടെ അത്തരം മുദ്രാവാക്യങ്ങൾ മഹായുതി സഖ്യത്തിലെ അംഗങ്ങള്‍ക്കുതന്നെ തലവേദനയായിരുന്നു. ‘ഏക് ഹേ തോ സേഫ് ഹേ’ എന്ന പ്രചാരണത്തിലൂടെ മുസ്‌‍ലിംകൾക്കെതിരെ ഹിന്ദുക്കൾ നിലകൊള്ളണമെന്ന ആഹ്വാനമാണ് ബിജെപി നടത്തിയതെന്ന വിമർശനം പാർട്ടിക്കുള്ളിൽതന്നെ ഉയർന്നു. മുദ്രാവാക്യവുമായി ബന്ധമില്ലെന്ന മട്ടിൽ അജിത് പവാർ സ്വന്തം സ്ഥാനാർഥികളുടെ മണ്ഡലത്തിൽ നരേന്ദ്ര മോദിയുടെ പോസ്റ്റർ പോലും ഉപയോഗിക്കാതെ ശ്രദ്ധിച്ചു.

മഹാരാഷ്ട്രയിലെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർ (File Photo: PTI )

ബിജെപി ഉദ്ദേശിച്ചത് ഇതല്ല എന്നു പറഞ്ഞ് ഫഡ്നാവിസിനുതന്നെ രംഗത്തിറങ്ങേണ്ടി വന്നു. അതിനിടെ, ബിജെപി ഒന്നായാൽ കോൺഗ്രസ് ‘സുരക്ഷിതം’ ആകില്ല എന്നാണ് മുദ്രാവാക്യത്തിലൂടെ ഉദ്ദേശിച്ചതെന്നു പറഞ്ഞ് ബിജെപി ദേശീയ വക്താവ് സാംബിത് പത്രയും രംഗത്തു വന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റക്കാരും ഭീകരരും പാക്കിസ്ഥാനും റോഹിൻഗ്യ വിഭാഗക്കാരും വഖഫും സുരക്ഷിതരാകും എന്നാൽ നുഴഞ്ഞു കയറ്റക്കാരിൽനിന്ന് സംരക്ഷണം നൽകുകയാണ് ബിജെപി ചെയ്യുക എന്നായിരുന്നു പത്രയുടെ വ്യാഖ്യാനം.

സാമൂഹിക നീതി, ഭരണഘടനാ സംരക്ഷണം തുടങ്ങിയവ ലക്ഷ്യമിട്ട് പ്രചാരണം നടത്തിയിരുന്ന കോൺഗ്രസ് ഇത്തരം മുദ്രാവാക്യങ്ങളെ പ്രതിരോധിക്കുന്നതിലും പരാജയപ്പെട്ടു. മാത്രവുമല്ല, ‘ഏക് ഹേ തോ സേഫ് ഹേ’ എന്ന മുദ്രാവാക്യത്തെ നിസ്സാരവൽക്കരിക്കുന്നതു പോലെയായിരുന്നു കോൺഗ്രസിന്റെ നീക്കം. ഈ മുദ്രാവാക്യത്തെ രാഹുൽ ഗാന്ധി ബന്ധപ്പെടുത്തിയത് മുംബൈയിൽ വരാനിരിക്കുന്ന ധാരാവി പ്രോജക്ടുമായിട്ടായിരുന്നു. ധാരാവി റീഡവലപ്മെന്റ് പ്രോഗ്രാം വഴി രണ്ട് ലക്ഷം പേർക്കെങ്കിലും ഗുണം ലഭിക്കുമെന്നായിരുന്നു എൻഡിഎ സർക്കാർ പ്രചാരണം.

ധാരാവി (Photo by AFP)

എന്നാൽ മഹാരാഷ്ട്രയിൽ ഷിൻഡെയുടെ നേതൃത്വത്തിൽ ഉദ്ധവിനെ അട്ടിമറിച്ച് അധികാരം പിടിക്കാനായി കോടികൾ ഇറക്കിയതിനു പകരം അദാനിക്ക് സമ്മാനമായി നൽകിയതായിരുന്നു ധാരാവി പ്രോജക്ടിന്റെ ഭാഗമായുള്ള ലക്ഷം കോടി മൂല്യമുള്ള ഭൂമി എന്നായിരുന്നു എംവിഎ തിരിച്ചടിച്ചത്. രാഹുൽ ഗാന്ധിയാകട്ടെ ഒരു പടികൂടി കടന്ന് ‘ഏക് ഹേ തോ സേഫ് ഹേ’ എന്ന മുദ്രാവാക്യത്തെ ധാരാവി പ്രോജക്ടുമായി ബന്ധപ്പെടുത്തുകയും ചെയ്തു. വോട്ടെടുപ്പു നടക്കുന്നതിനു തൊട്ടു മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ ഒരു പെട്ടിയുമായിട്ടായിരുന്നു (സേഫ്) രാഹുൽ എത്തിയത്. അതിനകത്തുനിന്ന് രണ്ട് ചിത്രങ്ങളെടുത്തു. ഒന്ന് ധാരാവി പ്രോജക്ടിന്റേതായിരുന്നു, മറ്റൊന്ന് മോദിയും അദാനിയും ഒരുമിച്ചു നിൽക്കുന്നതും.

‘മോദിയും അദാനിയും ഒരുമിച്ചു നിന്നാൽ എല്ലാം സുരക്ഷിതം’ എന്ന് ആ പോസ്റ്ററിൽ എഴുതിയിട്ടുമുണ്ടായിരുന്നു. രാഹുലിന്റേത് കുട്ടിക്കളിയായിപ്പോയെന്നാണ് ഇതിനെ ഷിൻഡെ വിമർശിച്ചത്. മതധ്രുവീകരണത്തെ ഇത്രയും ആഴത്തിൽ സ്പർശിച്ച ഒരു മുദ്രാവാക്യത്തെ രാഹുൽ ലാഘവത്തോടെ കണ്ടു എന്ന വിമർശനവും പല ഭാഗത്തുനിന്നും ഉണ്ടായി. 

മാത്രവുമല്ല, അധികാരത്തിലെത്തിയാൽ ധാരാവി പ്രോജക്ട് റദ്ദാക്കുമെന്നായിരുന്നു ഉദ്ധവിന്റെ പ്രഖ്യാപനം. പകരം അവിടെത്തന്നെ ധാരാവി നിവാസികൾക്ക് തൊഴിലെടുത്ത് താമസിക്കാനുള്ള പുതിയ സംവിധാനമൊരുക്കുമെന്നും പറഞ്ഞു.

കൃത്യമായ പ്രോജക്ട് റിപ്പോർട്ടോടു കൂടി ധാരാവി നിവാസികൾക്ക് പുതിയ വീട് എന്ന് ഉറപ്പു പറഞ്ഞ എൻഡിഎ സർക്കാർ നീക്കത്തിനെതിരെ ബദൽ പോലും നൽകാൻ ഉദ്ധവിനും സംഘത്തിനും കഴിഞ്ഞില്ലെന്നതും തിരിച്ചടിച്ചു. ധാരാവി മണ്ഡലത്തിൽ പക്ഷേ അദാനിക്കെതിരായ നീക്കം കോൺഗ്രസിൽ ഫലം കണ്ടു. കോണ്‍ഗ്രസ് സ്ഥാനാർഥി ഡോ. ജ്യോതി ഏക്നാഥ് 23,459 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. 1999 മുതൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന മണ്ഡലംകൂടിയാണ് ധാരാവി.

Show more

∙ ആരാണ് ചതിച്ചത്?

ശിവസേനയോട് ഷിൻഡെ വിഭാഗം കാണിച്ച ‘ചതി’ ചൂണ്ടിക്കാട്ടി വൈകാരികമായിട്ടായിരുന്നു പല മണ്ഡലങ്ങളിലും ഉദ്ധവിന്റെ പ്രചാരണം. തന്റെ രണ്ടര വർഷത്തെ ഭരണകാലത്തിനിടെ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കൂ എന്നായിരുന്നു ഓരോ റാലിയിലും ഉദ്ധവ് പറഞ്ഞത്. പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം, കൂടുതൽ വനിതാ പൊലീസ് നിയമനം, ധാരാവി പ്രോജക്ട് റദ്ദാക്കൽ, കർഷകരുടെ വിളകൾക്ക് മികച്ച വില, കർഷക വായ്പകൾ എഴുതിത്തള്ളൽ, അവശ്യ വസ്തുക്കളുടെ വിലനിയന്ത്രണം തുടങ്ങിയവയായിരുന്നു ഉദ്ധവിന്റെ വാഗ്ദാനങ്ങൾ.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 21 മുതൽ 65 വയസ്സുവരെയുള്ള വനിതകൾക്ക് മാസം 1500 രൂപ വീതം നൽകുന്ന ലാഡ്കി ബാഹിൻ പദ്ധതിയേയും ഉദ്ധവ് പരാമർശിച്ചു. 1500 രൂപകൊണ്ട് എന്താവാനാണ് എന്നായിരുന്നു ഉദ്ധവ് പറഞ്ഞത്. വനിതകൾക്ക് പ്രതിമാസം 3000 രൂപ വാഗ്ദാനവും ചെയ്തു. ഈ പ്രസംഗത്തിനു തൊട്ടുപിന്നാലെ പത്തിന വാഗ്ദാനങ്ങളുമായി ഷിൻഡെയും രംഗത്തെത്തി. ലാഡ്കി ബാഹിൻ പദ്ധതി പ്രകാരമുള്ള തുക 2100 രൂപയായി ഉയർത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. എൻഡിഎ സർക്കാരിന്റെ ഏറ്റവും പ്രിയപ്പെട്ട പദ്ധതിയുടെ പ്രതിഫലനം സർക്കാരിനു ലഭിച്ച വോട്ടിലുമുണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതും.

മുംബൈയിൽ നടന്ന റാലിയിൽ നരേന്ദ്ര മോദിക്ക് ഹാരമണിയിക്കുന്ന ഏക്‌നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നാവിസും (Photo by Indranil MUKHERJEE / AFP)

148 സീറ്റിൽ മത്സരിച്ച ബിജെപി 16 സീറ്റുകളിൽ മാത്രമാണ് പിന്നോട്ടു പോയത്. 80 സീറ്റിൽ മത്സരിച്ച ശിവസേന ഷിൻഡെ വിഭാഗമാകട്ടെ 23 സീറ്റിൽ തോൽവിയറിഞ്ഞു. 12 സീറ്റിൽ മാത്രമാണ് അജിത് പവാർ പക്ഷം തോറ്റത്. നഷ്ടത്തിന്റെ കണക്കെടുത്താൽ അത് ഷിൻഡെ വിഭാഗത്തിനുതന്നെയാണ്. എന്തുകൊണ്ടാണ് ഇത്രയേറെ ജനകീയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടും നടപ്പിലാക്കിയിട്ടും ഷിൻഡെയുടെ ‘മുഖ്യമന്ത്രി പ്രഭാവം’ അൽപമെങ്കിലും മങ്ങിയത്? ഷിൻഡെ പ്രഖ്യാപിച്ച പദ്ധതികളിൽ മൃഗീയ ഭൂരിപക്ഷവും കേന്ദ്ര പദ്ധതികളോ കേന്ദ്രത്തിൽനിന്നു സഹായം തേടിയിട്ടുള്ളതോ ആയിരുന്നുവെന്നതാണ് യാഥാർഥ്യം.

Show more

അടൽ സേതു, രത്നഗിരിയിലെ 29,550 കോടിയുടെ മെഗാ പ്രോജക്ടുകൾ, സെമി കണ്ടക്ടർ അസംബ്ലി യൂണിറ്റ്, ഗച്ചിറോളിയിലെ ഇരുമ്പുരുക്കു വ്യവസായവുമായി ബന്ധപ്പെട്ട പ്ലാന്റ്, പടിഞ്ഞാറൻ വിദർഭയിലെ റിവർ ലിങ്കിങ് പ്രോജക്ട്, മുംബൈ–ഗോവ, ബോറിവ്‌ലി–താനെ ഹൈവേകൾ, പുണെയിലെ ഓട്ടമൊബീൽ മാനുഫാക്ചറിങ് സ്ഫിയർ തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. ഭരിക്കുന്നത് ഷിൻഡെയാണെങ്കിലും പിന്തുണയ്ക്കുന്നത് കേന്ദ്രമാണെന്ന തരത്തിലുളള ക്യാംപെയ്ൻ സംസ്ഥാനത്തുടനീളം ബിജെപി വിജയകരമായി നടപ്പാക്കുകയും ചെയ്തു. നേരത്തേ, പലയിടത്തും പോസ്റ്ററുകളിൽ ഷിൻഡെയുടെ ചിത്രം ബിജെപി ഒഴിവാക്കിയെന്ന പരാതി പോലും ഉയർന്നിരുന്നു. ഒരിടത്തു പോലും ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി എന്‍ഡിഎ ഉയർത്തിക്കാട്ടുകയും ചെയ്തില്ല. ഫഡ്നാവിസിന്റെ കാര്യത്തിലും ബിജെപി അതേരീതിതന്നെയാണ് പിന്തുടർന്നത്.

വൻ ഭൂരിപക്ഷവുമായി അധികാരത്തിലേക്ക് നടന്നടുക്കുമ്പോൾ ബിജെപിയിൽ അടുത്ത അടി പൊട്ടുക മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയായിരിക്കുമെന്നതും വ്യക്തം. മഹായുതിയിലെ ഏറ്റവും കൂടുതൽ സീറ്റ് നേടിയ പാർട്ടിയെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്. അപ്പോഴും 2019ൽ സമാനമായ അവസ്ഥ ബിജെപി നേരിട്ടതാണ്. അന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി 105 സീറ്റ് നേടിയിട്ടും ബിജെപിക്ക് കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ഇത്തവണ അതു സംഭവിക്കാതിരിക്കാനുള്ള ശ്രമങ്ങളും ബിജെപി ശക്തമാക്കിക്കഴിഞ്ഞു. 120 എന്ന വൻ ‘വിജയസംഖ്യ’ ഒപ്പമുള്ള സാഹചര്യത്തിൽ പ്രത്യേകിച്ച്. ആരാകും മുഖ്യമന്ത്രിയാകുക എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പുഫലം വന്നതിനു ശേഷം ഷിൻഡെ നൽകിയ മറുപടി ശ്രദ്ധേയം: ‘എൻഡിഎ തീരുമാനിക്കും എല്ലാം’ എന്നായിരുന്നു അത്.
ആ തീരുമാനം ആർക്ക് അനുകൂലമാകും? വരുംനാളുകളിൽ മഹാരാഷ്ട്രയെ ചൂടുപിടിപ്പിക്കുന്ന ചോദ്യമായിരിക്കും ഇത്.

English Summary:

Maharashtra Assembly Election Results 2024: What Are the Reasons Behind BJP's Victory Over Maha Vikas Aghadi in the State?