തോറ്റു, 24,000 കോടിയും പോയി! ‘വെറുതെയിരുന്ന’ തീപ്പൊരിയെ ആളിക്കത്തിച്ച് ബിജെപി, കനലായി കൽപന; ജാർഖണ്ഡ് കൈവിട്ടതിങ്ങനെ...
വീട്ടുകാര്യങ്ങളും ഭർത്താവിന്റെ കാര്യങ്ങളും ഇടയ്ക്കിടെ അൽപം സാമൂഹികകാര്യങ്ങളും നോക്കി ജീവിച്ചിരുന്ന ഒരു യുവതി. എന്നാൽ 2024 ജനുവരിയില്‍ അവരുടെ ഭർത്താവിനെ ഇഡി പിടികൂടി, അറസ്റ്റ് ചെയ്തു, ജയിലിലടച്ചു. ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയായിരുന്നു അറസ്റ്റിലായ ആ വ്യക്തി. ഒരു സംസ്ഥാനത്തിന്റെ തലവൻ– ഹേമന്ത് സോറൻ. അതുവരെ നാടിനെ നയിച്ചയാൾ ഒരുനാൾ അഴിക്കുള്ളിലായപ്പോൾ ആ യുവതിക്ക് വെറുതെയിരിക്കാൻ ആകുമായിരുന്നില്ല. അവർ രണ്ടുംകൽപ്പിച്ച് അങ്കത്തട്ടിലേക്കിറങ്ങി. നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പുകാലവും ആയിരുന്നു അത്. ഹേമന്തിന്റെ അഭാവത്തിൽ ഇതാദ്യമായി ഭാര്യ കൽപന സോറന് രാഷ്ട്രീയത്തിലേക്കു കാലെടുത്തുവയ്ക്കേണ്ടി വന്നു. ഹേമന്ത് സോറനോട് ബിജെപി പകവീട്ടുകയാണെന്ന് അവർ സംസ്ഥാനമാകെ പ്രചാരണം നടത്തിപ്പറഞ്ഞു. ആദിവാസി വിഭാഗത്തെയാണ് അതിലൂടെ അപമാനിച്ചതെന്നും സാന്താൾ വിഭാഗക്കാരിയായ അവർ ഓരോ വേദിയിലും പറഞ്ഞുകൊണ്ടേയിരുന്നു. ഒരു ഘട്ടത്തിൽ ഹേമന്തിനു പകരം മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൽപന വരുമെന്നു പോലും കരുതപ്പെട്ടിരുന്നു. എന്നാൽ കൽപനയ്ക്കു മുന്നിൽ മറ്റു പദ്ധതികളായിരുന്നു. അതിനിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കൽപന ജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഹേമന്ത് സോറൻ ജയിൽമോചിതനായി. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പു വന്നു. ചാരത്തിലൊളിച്ച തീപ്പൊരിയിൽ കാറ്റു പിടിച്ചതു പോലെ ആളിക്കത്തുന്ന കൽപനയെയാണ് പിന്നീട് ജാർഖണ്ഡ് കണ്ടത്.
വീട്ടുകാര്യങ്ങളും ഭർത്താവിന്റെ കാര്യങ്ങളും ഇടയ്ക്കിടെ അൽപം സാമൂഹികകാര്യങ്ങളും നോക്കി ജീവിച്ചിരുന്ന ഒരു യുവതി. എന്നാൽ 2024 ജനുവരിയില്‍ അവരുടെ ഭർത്താവിനെ ഇഡി പിടികൂടി, അറസ്റ്റ് ചെയ്തു, ജയിലിലടച്ചു. ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയായിരുന്നു അറസ്റ്റിലായ ആ വ്യക്തി. ഒരു സംസ്ഥാനത്തിന്റെ തലവൻ– ഹേമന്ത് സോറൻ. അതുവരെ നാടിനെ നയിച്ചയാൾ ഒരുനാൾ അഴിക്കുള്ളിലായപ്പോൾ ആ യുവതിക്ക് വെറുതെയിരിക്കാൻ ആകുമായിരുന്നില്ല. അവർ രണ്ടുംകൽപ്പിച്ച് അങ്കത്തട്ടിലേക്കിറങ്ങി. നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പുകാലവും ആയിരുന്നു അത്. ഹേമന്തിന്റെ അഭാവത്തിൽ ഇതാദ്യമായി ഭാര്യ കൽപന സോറന് രാഷ്ട്രീയത്തിലേക്കു കാലെടുത്തുവയ്ക്കേണ്ടി വന്നു. ഹേമന്ത് സോറനോട് ബിജെപി പകവീട്ടുകയാണെന്ന് അവർ സംസ്ഥാനമാകെ പ്രചാരണം നടത്തിപ്പറഞ്ഞു. ആദിവാസി വിഭാഗത്തെയാണ് അതിലൂടെ അപമാനിച്ചതെന്നും സാന്താൾ വിഭാഗക്കാരിയായ അവർ ഓരോ വേദിയിലും പറഞ്ഞുകൊണ്ടേയിരുന്നു. ഒരു ഘട്ടത്തിൽ ഹേമന്തിനു പകരം മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൽപന വരുമെന്നു പോലും കരുതപ്പെട്ടിരുന്നു. എന്നാൽ കൽപനയ്ക്കു മുന്നിൽ മറ്റു പദ്ധതികളായിരുന്നു. അതിനിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കൽപന ജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഹേമന്ത് സോറൻ ജയിൽമോചിതനായി. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പു വന്നു. ചാരത്തിലൊളിച്ച തീപ്പൊരിയിൽ കാറ്റു പിടിച്ചതു പോലെ ആളിക്കത്തുന്ന കൽപനയെയാണ് പിന്നീട് ജാർഖണ്ഡ് കണ്ടത്.
വീട്ടുകാര്യങ്ങളും ഭർത്താവിന്റെ കാര്യങ്ങളും ഇടയ്ക്കിടെ അൽപം സാമൂഹികകാര്യങ്ങളും നോക്കി ജീവിച്ചിരുന്ന ഒരു യുവതി. എന്നാൽ 2024 ജനുവരിയില്‍ അവരുടെ ഭർത്താവിനെ ഇഡി പിടികൂടി, അറസ്റ്റ് ചെയ്തു, ജയിലിലടച്ചു. ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയായിരുന്നു അറസ്റ്റിലായ ആ വ്യക്തി. ഒരു സംസ്ഥാനത്തിന്റെ തലവൻ– ഹേമന്ത് സോറൻ. അതുവരെ നാടിനെ നയിച്ചയാൾ ഒരുനാൾ അഴിക്കുള്ളിലായപ്പോൾ ആ യുവതിക്ക് വെറുതെയിരിക്കാൻ ആകുമായിരുന്നില്ല. അവർ രണ്ടുംകൽപ്പിച്ച് അങ്കത്തട്ടിലേക്കിറങ്ങി. നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പുകാലവും ആയിരുന്നു അത്. ഹേമന്തിന്റെ അഭാവത്തിൽ ഇതാദ്യമായി ഭാര്യ കൽപന സോറന് രാഷ്ട്രീയത്തിലേക്കു കാലെടുത്തുവയ്ക്കേണ്ടി വന്നു. ഹേമന്ത് സോറനോട് ബിജെപി പകവീട്ടുകയാണെന്ന് അവർ സംസ്ഥാനമാകെ പ്രചാരണം നടത്തിപ്പറഞ്ഞു. ആദിവാസി വിഭാഗത്തെയാണ് അതിലൂടെ അപമാനിച്ചതെന്നും സാന്താൾ വിഭാഗക്കാരിയായ അവർ ഓരോ വേദിയിലും പറഞ്ഞുകൊണ്ടേയിരുന്നു. ഒരു ഘട്ടത്തിൽ ഹേമന്തിനു പകരം മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൽപന വരുമെന്നു പോലും കരുതപ്പെട്ടിരുന്നു. എന്നാൽ കൽപനയ്ക്കു മുന്നിൽ മറ്റു പദ്ധതികളായിരുന്നു. അതിനിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കൽപന ജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഹേമന്ത് സോറൻ ജയിൽമോചിതനായി. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പു വന്നു. ചാരത്തിലൊളിച്ച തീപ്പൊരിയിൽ കാറ്റു പിടിച്ചതു പോലെ ആളിക്കത്തുന്ന കൽപനയെയാണ് പിന്നീട് ജാർഖണ്ഡ് കണ്ടത്.
വീട്ടുകാര്യങ്ങളും ഭർത്താവിന്റെ കാര്യങ്ങളും ഇടയ്ക്കിടെ അൽപം സാമൂഹികകാര്യങ്ങളും നോക്കി ജീവിച്ചിരുന്ന ഒരു യുവതി. എന്നാൽ 2024 ജനുവരിയില്‍ അവരുടെ ഭർത്താവിനെ ഇഡി പിടികൂടി, അറസ്റ്റ് ചെയ്തു, ജയിലിലടച്ചു. ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയായിരുന്നു അറസ്റ്റിലായ ആ വ്യക്തി. ഒരു സംസ്ഥാനത്തിന്റെ തലവൻ– ഹേമന്ത് സോറൻ. അതുവരെ നാടിനെ നയിച്ചയാൾ ഒരുനാൾ അഴിക്കുള്ളിലായപ്പോൾ ആ യുവതിക്ക് വെറുതെയിരിക്കാൻ ആകുമായിരുന്നില്ല. അവർ രണ്ടുംകൽപ്പിച്ച് അങ്കത്തട്ടിലേക്കിറങ്ങി. നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പുകാലവും ആയിരുന്നു അത്. ഹേമന്തിന്റെ അഭാവത്തിൽ ഇതാദ്യമായി ഭാര്യ കൽപന സോറന് രാഷ്ട്രീയത്തിലേക്കു കാലെടുത്തുവയ്ക്കേണ്ടി വന്നു.
ഹേമന്ത് സോറനോട് ബിജെപി പകവീട്ടുകയാണെന്ന് അവർ സംസ്ഥാനമാകെ പ്രചാരണം നടത്തിപ്പറഞ്ഞു. ആദിവാസി വിഭാഗത്തെയാണ് അതിലൂടെ അപമാനിച്ചതെന്നും സാന്താൾ വിഭാഗക്കാരിയായ അവർ ഓരോ വേദിയിലും പറഞ്ഞുകൊണ്ടേയിരുന്നു. ഒരു ഘട്ടത്തിൽ ഹേമന്തിനു പകരം മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൽപന വരുമെന്നു പോലും കരുതപ്പെട്ടിരുന്നു. എന്നാൽ കൽപനയ്ക്കു മുന്നിൽ മറ്റു പദ്ധതികളായിരുന്നു. അതിനിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കൽപന ജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഹേമന്ത് സോറൻ ജയിൽമോചിതനായി. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പു വന്നു. ചാരത്തിലൊളിച്ച തീപ്പൊരിയിൽ കാറ്റു പിടിച്ചതു പോലെ ആളിക്കത്തുന്ന കൽപനയെയാണ് പിന്നീട് ജാർഖണ്ഡ് കണ്ടത്.
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനു തലേന്ന് കൗതുകകരമായ ഒരു ചിത്രം കൽപന സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പു തിരക്കുകളിൽനിന്നൊഴിഞ്ഞ് സമാധാനമായി അമ്മയ്ക്കൊപ്പം ഇരിക്കുന്ന ചിത്രമായിരുന്നു അത്. അമ്മയാകട്ടെ കൽപനയുടെ തലയിൽ എണ്ണതേച്ചു പിടിപ്പിക്കുന്ന തിരക്കിലും. എണ്ണ തേച്ച് തല കുളിര്‍പ്പിച്ച് സമാധാനത്തോടെ കൽപനയിരിക്കുമ്പോൾ തലയ്ക്കു തീപിടിച്ചു നടന്നത് ബിജെപിയായിരുന്നു. വൻ ഭൂരിപക്ഷത്തോടെ ജാർഖണ്ഡിൽ എൻഡിഎ സഖ്യത്തെ തോൽപിച്ച് കൽപനയുടെ ജെഎംഎമ്മും കോൺഗ്രസും ചേർന്ന ഇന്ത്യാസഖ്യം അധികാരത്തിലെത്തുമ്പോൾ തലയ്ക്കു തീപിടിക്കാതിരിക്കുന്നതെങ്ങനെ. എവിടെയാണു പക്ഷേ ബിജെപിക്കു പിഴച്ചത്?
∙ വിജയം കാണാതെ ‘വർഗീയത’
‘മാട്ടി, ബേട്ടി, റൊട്ടി’– ജാർഖണ്ഡിലെ ആദിവാസി മേഖലകളിൽ ഇത്തവണ പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദി അടക്കമുള്ള ബിജെപിയുടെ താരപ്രചാരകരുടെ പ്രധാന ഊന്നൽ ഈ മുദ്രാവാക്യത്തിനായിരുന്നു. ബംഗ്ലദേശിൽ നിന്നുള്ള കുടിയേറ്റക്കാർ ജാർഖണ്ഡിൽ അനധികൃതമായി ഭൂമി വാങ്ങുമെന്നും നിർബന്ധപൂർവം ആദിവാസി മേഖലകളിലെ പെൺകുട്ടികളെ വിവാഹം കഴിക്കുമെന്നും തൊഴിലുകൾ ഇല്ലാതാക്കുമെന്നുമായിരുന്നു പ്രചാരണം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അടക്കം ജാർഖണ്ഡിലെ പ്രചാരണത്തിനു ചുക്കാൻ പിടിച്ചവർ, കുടിയേറ്റക്കാരെയും മുസ്‌ലിംകളെയും പിന്തുണച്ച് ആദിവാസികളെ ചതിക്കുന്നവരായാണ് ജെഎംഎമ്മിനെ വരച്ചിട്ടത്. പക്ഷേ, ജെഎംഎമ്മിനോട് കൂറു പുലർത്തുന്ന സന്താൾ പർഗാന അടക്കമുള്ള മേഖലകൾ ഈ പ്രചാരണം അപ്പാടെ തള്ളിക്കളയുക തന്നെ ചെയ്തു.
ജാർഖണ്ഡിന്റെ അതിർത്തി വഴി ബംഗ്ലദേശിൽ നിന്നുള്ളവർ നുഴഞ്ഞു കയറുന്നുണ്ടെങ്കിൽ അതിനു കാരണം കേന്ദ്ര സർക്കാരും കേന്ദ്ര ആഭ്യന്തര വകുപ്പും ആണെന്നായിരുന്നു ജെഎംഎം മറുപടിയായി പറഞ്ഞിരുന്നത്. സന്താൾ പർഗാന മേഖലയിൽ അത്തരമൊരു ‘അനധികൃതമായ നുഴഞ്ഞുകയറ്റ’മില്ലെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തു. ആദിവാസി വിഭാഗം അനിഷേധ്യ നേതാവായി കാണുന്ന ഷിബു സോറന്റെ രാഷ്ട്രീയ പിൻഗാമിയും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ ഇഡി കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതാണെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്ന ജെഎംഎം അതുവഴിയും ബിജെപി ആദിവാസി സമൂഹത്തിനെതിരാണെന്ന വികാരം ആളിക്കത്തിച്ചു.
∙ ആദിവാസി വോട്ടുകൾ എങ്ങോട്ടു പോയി?
അധികാരത്തുടർച്ച ലക്ഷ്യമിട്ട, ഇന്ത്യാ മുന്നണിയും ഭരണം തിരിച്ചുപിടിക്കണമെന്ന് ആഗ്രഹിച്ച എൻഡിഎയും ജാർഖണ്ഡിൽ ലക്ഷ്യമിട്ടത് രണ്ടുതരം വോട്ടുകളായിരുന്നു. ആദിവാസി മേഖലകൾക്കപ്പുറത്തെ വോട്ടാണ് ജെഎംഎമ്മിനു വേണ്ടിയിരുന്നതെങ്കിൽ ജെഎംഎമ്മിന് പിന്തുണയുള്ള ആദിവാസി മേഖലകളിലെ വോട്ട് ചോർച്ചയായിരുന്നു എൻഡിഎയുടെ ലക്ഷ്യം. ആദിവാസി വോട്ടുകളും ആദിവാസി ഇതര വോട്ടുകളും തമ്മിലുള്ള കൃത്യമായ അകൽച്ച കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെയും ലോക്സഭാ തിരഞ്ഞെടുപ്പിലേയും കണക്കുകളിൽ നിന്ന് വ്യക്തമാണ്. 81 നിയമസഭാ സീറ്റുകളിൽ കൊൽഹാൻ, സൗത്ത് ചൊതാങ്പുർ, സന്താൾ പർഗാന മേഖലകളിലാണ് പട്ടിക വർഗ (എസ്‌ടി) മണ്ഡലങ്ങൾ കൂടുതൽ. വിജയത്തിന് ഈ മേഖലകൾ നിർണായകവുമാണ്.
ആകെ 81 നിയമസഭ മണ്ഡലങ്ങളാണ് ജാർഖണ്ഡിലുള്ളത്. ഇതിൽ 28 എണ്ണം എസ്ടി സംവരണ മണ്ഡലങ്ങളാണ്. 9 പട്ടിക ജാതി (എസ്‍സി) മണ്ഡലങ്ങളും 44 ജനറൽ മണ്ഡലങ്ങളും. 2014ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയും എൻഡിഎയും വിജയം വരിച്ചത് 13 എസ്ടി മണ്ഡലങ്ങളിൽ വീതം. പക്ഷേ, എസ്‌സി മണ്ഡലങ്ങളിൽ ഒന്നുപോലും നേടാൻ അന്ന് ഇന്ത്യാ മുന്നണിക്കായില്ല. 44 ജനറൽ മണ്ഡലങ്ങളിൽ ഇന്ത്യാ മുന്നണി വിജയിച്ചത് 12 മണ്ഡലങ്ങളിൽ മാത്രം. എസ്ടി വോട്ടുകൾക്കൊപ്പം ജനറൽ വോട്ടുകളും നേടാൻ ബിജെപിക്കായപ്പോൾ, ആദിവാസി മേഖലകൾക്കപ്പുറത്തേക്ക് പിന്തുണകിട്ടാത്ത അന്ന് ജെഎംഎം പ്രതിപക്ഷത്തിരുന്നു.
2019ൽ പക്ഷേ സ്ഥിതി മാറി. 28 എസ്ടി മണ്ഡലങ്ങളിൽ 25ലും വിജയം ജെഎംഎമ്മിനൊപ്പം നിന്നു. എൻഡിഎ വിജയിച്ചത് രണ്ടേ രണ്ടു സീറ്റുകളിൽ. ജനറൽ സീറ്റുകളിൽ ഇന്ത്യാ മുന്നണി–20, എൻഡിഎ –19, മറ്റുള്ളവർ –5 എന്നിങ്ങനെയായിരുന്നു വോട്ടുനില. ആദിവാസി വോട്ടുകൾക്കൊപ്പം ജനറൽ സീറ്റുകളിലും പിന്തുണ നേടി ജെഎംഎം മുന്നണി അധികാരത്തിലെത്തി. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പക്ഷേ, ഈ ട്രെൻഡിന് ഇളക്കം തട്ടി. 14 ലോക്സഭാ സീറ്റുകളിൽ 8 എണ്ണത്തിലും വിജയം ബിജെപിക്കൊപ്പമായിരുന്നു. നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില നോക്കുമ്പോൾ, എസ്ടി സീറ്റുകളിലേക്ക് മാത്രം ഇന്ത്യാ മുന്നണിയുടെ പിന്തുണ കൂപ്പുകുത്തി. 44 ജനറൽ സീറ്റുകളിൽ 38 എണ്ണത്തിലും ലീഡ് നേടിയത് എൻഡിഎ. പക്ഷേ, വോട്ടിൽ മുന്നിൽ നിന്ന എസ്ടി സീറ്റുകളുടെ എണ്ണമാവട്ടെ വെറും അഞ്ചും. ന്യൂനപക്ഷവിരുദ്ധ വികാരം ഇളക്കിവിട്ട് സന്താൾ പർഗാന മേഖലകളിൽ കേന്ദ്രീകരിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ റൂട്ട്മാപ്പ് വരയ്ക്കപ്പെട്ടത് ആ കണക്കുകളുടെ കൂടി പിൻബലത്തിലാണ്.
പക്ഷേ, ഫലം വന്നപ്പോൾ 28 എസ്ടി മണ്ഡലങ്ങളിൽ ബിജെപി നേടിയത് ഒരേയൊരു സീറ്റ്! ആ വിജയം നേടിയത് പതിറ്റാണ്ടുകൾ ജെഎംഎമ്മിനൊപ്പം നിന്ന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പിന്തള്ളപ്പെട്ടപ്പോൾ ബിജെപിയിലേക്ക് ചേക്കേറിയ ചംപയ് സോറനും. ‘ജെഎംഎം അവസരം നോക്കി പുറത്താക്കിയ ആദിവാസി നേതാവ്’ എന്ന തലക്കെട്ടിൽ ചംപയ് സോറനെ ബിജെപി ആഘോഷിച്ചതു തന്നെ ആദിവാസി വോട്ടുകൾ ലക്ഷ്യം വച്ചായിരുന്നു. പക്ഷേ, ചംപയ് സോറൻ നേടിയ വിജയം ബിജെപിയുടെ വിജയമല്ല മറിച്ച്, ചംപയ് സോറൻ എന്ന നേതാവിന്റെ മാത്രം വിജയമാണെന്ന് കണക്കുകൾ വ്യക്തമായി പറയും. സംസ്ഥാനത്തെ 28 ശതമാനം വരുന്ന ആദിവാസി വോട്ടുകൾ, ബിജെപിയുടെ ‘ന്യൂനപക്ഷ വിരുദ്ധ’ വികാരത്തെ ഗൗനിച്ചതേയില്ല. സംസ്ഥാനരാഷ്ട്രീയത്തിൽ നിർണായക സ്ഥാനത്തേക്ക് വരാൻ പോകുന്ന, ഹേമന്ത് സോറനും അനുജൻ ബസന്ത് സോറനും വിജയിച്ചതും സംവരണ മണ്ഡലങ്ങളായ ബർഹെയ്തിൽ നിന്നും ദുംകയിൽ നിന്നുമാണ്.
9 എസ്സി മണ്ഡലങ്ങളിൽ ബിജെപി മൂന്നു വിജയം നേടിയപ്പോൾ ജെഎംഎം രണ്ട് സീറ്റിലും കോൺഗ്രസ് രണ്ടു സീറ്റിലും ആർജെഡിയും ലോക്ജനതാ പാർട്ടിയും ഒരു സീറ്റിൽ വീതവും വിജയം നേടി. 81 മണ്ഡലങ്ങളിൽ ആകെ 24 സീറ്റിൽ മാത്രം വിജയം കണ്ട എൻഡിഎയ്ക്ക് ജനറൽ സീറ്റുകളിലും 20 സീറ്റിലധികം മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ആദിവാസി മേഖലകളിലെ അകൽച്ച മുന്നിൽക്കണ്ടിരുന്ന ബിജെപി ആദിവാസി മേഖലകളിലെ വികസനത്തിനായി 24,000 കോടി രൂപയുടെ പദ്ധതി കഴിഞ്ഞ വർഷം തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷേ, ഇതൊന്നും വിലപ്പോയില്ലെന്നു മാത്രം.
∙ കനലായി കൽപന
ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്തത് മുതൽ പുകഞ്ഞ് തുടങ്ങിയതാണ് ജാർഖണ്ഡ് രാഷ്ട്രീയം. ഹേമന്ത് സോറനെക്കൂടാതെ മറ്റ് മൂന്നു പേരുടെ കൂടി രാഷ്ട്രീയ ജാതകമാണ് ആ വിവാദം തിരുത്തിയത്. ഷിബുസോറന്റെ മൂത്തമരുമകൾ സീത സോറനായിരുന്നു അതിൽ ആദ്യത്തേത്ത്. ഹേമന്ത് സോറൻ ജയിലിലായ ഒഴിവിൽ മുഖ്യമന്ത്രി സ്ഥാനം മോഹിച്ച സീത, അതിന് വഴിയൊരുങ്ങാതിരുന്നതോടെ ബിജെപിയിലേക്ക് ചേക്കേറി. ഹേമന്തിനു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്കു വന്ന മുതിർന്ന ജെഎംഎം നേതാവ് ചംപയ് സോറനാവട്ടെ ഹേമന്ത് തിരിച്ചുവന്നപ്പോൾ തന്നെ രാജിവയ്പ്പിച്ചതിൽ പ്രതിഷേധിച്ച് ബിജെപിയിലെത്തി. അതുവരെ രാഷ്ട്രീയരംഗത്തേക്ക് കടക്കാതിരുന്ന ഹേമന്ത് സോറന്റെ ഭാര്യ കൽപന ഇതിനിടെ ജാർഖണ്ഡ് രാഷ്ട്രീയത്തിലെ തീപ്പൊരി പ്രാസംഗികയും പ്രചാരകയുമായി മാറിയിരുന്നു.
പാർട്ടി മാറിയ ചംപയ് സോറൻ സംവരണ മണ്ഡലത്തിൽ സീറ്റ് നിലനിർത്തി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ട സീത സോറന് ബിജെപി ഇത്തവണ നൽകിയത് ജനറൽ മണ്ഡലമായ ജംതാരയാണ്. എതിരാളി സിറ്റിങ് എംഎൽഎയായ കോൺഗ്രസ് സ്ഥാനാർഥി ഇർഫാൻ അൻസാരി. അതിർത്തി മണ്ഡലമായ ജംതാരയിൽ, സീത സോറനെ നിർത്തി ആദിവാസി വോട്ടുകൾ നേടാനാണ് ബിജെപി ലക്ഷ്യമിട്ടത്. പക്ഷേ, സോറൻ കുടുംബത്തിന്റെ സ്വാധീനമേഖലയിൽ, പാർട്ടി മാറിയ മരുമകളെ ജനം വിജയിപ്പിച്ചില്ല. ഇർഫാൻ അൻസാരിക്ക് ഹാട്രിക് വിജയം നൽകി സീത കീഴടങ്ങിയത് 44,946 വോട്ടുകൾക്ക്. രണ്ട് പതിറ്റാണ്ട് സീത സോറൻ പ്രതിനിധീകരിച്ചിരുന്ന ജമ മണ്ഡലത്തിൽ പകരക്കാരിയായെത്തിയ ലോയിസ് മറാൻഡി വഴി ജെഎംഎം വിജയം നിലനിർത്തുകയും ചെയ്തു.
അധികാരത്തുടർച്ചയ്ക്കൊപ്പം, കൽപന സോറൻ എന്ന താരോദയം കൂടിയാണ് ജാർഖണ്ഡ് ഇനി കാണാനിരിക്കുന്നത്. ഹേമന്ത് സോറൻ ജയിലിലായപ്പോൾ, കൽപന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. മുന്നണി രാഷ്ട്രീയത്തിൽ കൂടുതൽ കോളിളക്കമുണ്ടാക്കാതെ കൽപന അന്നത് നിഷേധിച്ചുവെങ്കിലും, ജാർഖണ്ഡിന് ഈ തിരഞ്ഞെടുപ്പോടെ അപ്രസക്തമായ സ്ഥാനത്തേക്ക് കൽപനയെ ഒതുക്കാനാവില്ല. തുടക്കത്തിൽ, ഹേമന്ത് സോറന്റെ അറസ്റ്റിനെക്കുറിച്ചും ജെഎംഎമ്മിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും മാത്രം പൊതുവേദികളിൽ സംസാരിച്ചിരുന്ന കൽപന കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ഇന്ത്യാ മുന്നണിയുടെ താരപ്രചാരകയായി ഈ തിരഞ്ഞെടുപ്പോടെ മാറി. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഗാണ്ഡേ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി മുനിയദേവിയോട് 17,000ൽ അധികം വോട്ടുകൾക്കാണ് കൽപനയുടെ വിജയം.
∙ ഭരണവിരുദ്ധ വികാരമില്ല
2019ൽ ശക്തമായ മോദി തരംഗത്തെയും മറികടന്നായിരുന്നു ജാർഖണ്ഡിൽ ജെഎംഎം സഖ്യത്തിന്റെ വിജയം. ഇക്കുറി എന്ത് വില കൊടുത്തും അധികാരം പിടിക്കാനുറച്ച ബിജെപി ആദിവാസി മേഖലകളിലെ വികസന മുരടിപ്പും ജെഎംഎം സർക്കാരിന്റെ അഴിമതിയുമാണ് പ്രധാന പ്രചാരണ ആയുധമാക്കിയത്. അഞ്ച് മാസം ജയിൽവാസം അനുഭവിച്ച മുഖ്യമന്ത്രി ഹേമന്ത് സോറൻ അഴിമതിയുടെ ആൾരൂപമാണെന്നായിരുന്നു പ്രധാന പ്രചരണം. ആദിവാസി മേഖലകളിലെ വികസനത്തിനായി കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ബിജെപി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യാ മുന്നണി ജാർഖണ്ഡിൽ, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പുറത്തിറക്കാൻ വൈകിയതുതന്നെ പരാജയം അംഗീകരിച്ചത് കൊണ്ടാണെന്നും ജാർഖണ്ഡിൽ വിജയിക്കാമെന്നത് ജെഎംഎമ്മിന്റെ പകൽ സ്വപ്നം മാത്രമാണെന്നുമായിരുന്നു ബിജെപിയുടെ തീർപ്പു കൽപിക്കൽ.
മറുവശത്ത്, ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി എതിരാളികളെ വേട്ടയാടുകയാണെന്നും, സ്വന്തം സംസ്ഥാനങ്ങളിൽ ആദിവാസികളെ ദ്രോഹിക്കുന്നവർക്ക് ജാർഖണ്ഡിലെ ആദിവാസി മേഖലകളിൽ പ്രചാരണത്തിന് വരാൻ എന്തർഹതയുണ്ടെന്നും ജെഎംഎം ആവർത്തിച്ചു ചോദിച്ചു. ഇഡി കേസും ജയിൽവാസവും തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാമെന്ന് ബിജെപി കരുതിയെങ്കിലും അത് ഗുണമായത് ഇന്ത്യാ മുന്നണിക്കാണ്. ഹേമന്ത് സോറന്റെ ജയിൽവാസം ആദിവാസി മേഖലകളിൽ ജെഎംഎം വോട്ടാക്കി. ഇഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് ചംപയ് സോറൻ സർക്കാരിൽ നിന്ന് രാജിവച്ച കോണ്‍ഗ്രസ് നേതാവ് ജഹാംഗീർ ആലത്തിന്റെ ഭാര്യ നിസാത് ആലത്തിനെയും പാക്കൂർ മണ്ഡലത്തിലെ കന്നി പോരാട്ടത്തിൽ ജനം വിജയിപ്പിച്ചു.
വനിതകൾക്ക് പ്രതിമാസം നൽകിയിരുന്ന 1000 രൂപ പെൻഷൻ 1500 രൂപയാക്കുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനങ്ങളിലൊന്ന്. പക്ഷേ, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രതിമാസം 2500 രൂപ പെൻഷൻ നൽകുന്ന ‘മയ്യൻ സമ്മാൻ യോജന’ എന്ന പദ്ധതി ഇന്ത്യാ മുന്നണി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പുവേദികളിൽ ഈ പദ്ധതിയുടെ മുഖമായി മാറി കൽപന സോറൻ. സ്ത്രീ വോട്ടർമാരെ ആകർഷിക്കുന്നതിൽ വലിയൊരു ഘടകമാകാൻ ഇതിനു കഴിഞ്ഞിട്ടുണ്ട്.
ആദിവാസി മേഖലകളിൽ അർഹതയുള്ളവർക്ക് അടുത്ത രണ്ട് വർഷത്തിനകം വീട് വച്ച് നൽകാനായി ‘അബുവ ആവാസ് യോജന’ എന്ന പദ്ധതിയും ഹേമന്ത് സോറൻ പ്രഖ്യാപിച്ചിരുന്നു. എല്ലാവർക്കും മൂന്ന് മുറിയുള്ള വീട് തന്റെ സ്വപ്നമാണെന്നും അടുത്ത രണ്ട് വർഷത്തിനകം ഇത് പൂർത്തീകരിക്കുമെന്നുമായിരുന്നു വിശദീകരണം.
2019ൽ ഹേമന്ത് സോറന്റെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനം, പഥൽഗഢി സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ബിജെപി സർക്കാർ ചുമത്തിയ 10,000ൽ അധികം രാജ്യദ്രോഹക്കേസുകൾ പിൻവലിക്കുമെന്നതായിരുന്നു. മോദി തരംഗം മറികടന്ന് അധികാരത്തിലെത്തിയ ഹേമന്ത് സോറൻ വാക്കുപാലിച്ചു; മുഖ്യമന്ത്രിയെന്ന നിലയിൽ ആദ്യം ഒപ്പിട്ട ഉത്തരവുകളിലൊന്നായിരുന്നു അത്. ഭൂമി അവകാശത്തിനു വേണ്ടി സമരം ചെയ്തതിന്റെ പേരിൽ അന്ന് അനധികൃതമായി കുറ്റക്കാരാക്കപ്പെട്ട ആദിവാസികൾ പുതിയ വാഗ്ദാനങ്ങൾ വിശ്വസിക്കാനും രണ്ടാമതൊന്ന് ചിന്തിച്ചിട്ടില്ലെന്നാണ് ജാർഖണ്ഡിലെ ഫലം പറയുന്നത്.
∙ വോട്ടുകണക്കുകൾ പറയുന്നത്...
ആദിവാസികൾ കഴിഞ്ഞാൽ സംസ്ഥാനത്തെ പ്രബല വിഭാഗമാണ് ഒബിസികൾ; ജനസംഖ്യയുടെ 15 ശതമാനം. ഒബിസിയിൽ ഉൾപ്പെടുന്ന ‘മഹാതോ’ വിഭാഗക്കാരുടെ അവകാശങ്ങൾ ഊന്നിപ്പറഞ്ഞ് ‘ജാർഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോർച്ച’ എന്ന പാർട്ടി രൂപീകരിക്കപ്പെടുന്നത് 2024 ആദ്യമാണ്. 29കാരൻ ജയ്റാം മഹാതോ നയിക്കുന്ന പാർട്ടി സമൂഹ മാധ്യമങ്ങളിൽ അതിവേഗമാണ് തരംഗമായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ, 81 മണ്ഡലങ്ങളിൽ 70 ഇടങ്ങളിലും മത്സരിച്ച ജെഎൽകെഎമ്മിന്റെ നേതാവ് ജയ്റാം മഹാതോയും ആദ്യമായി നിയമസഭയിലെത്തുകയാണ്; ജെഎംഎം സ്ഥാനാർഥി ബേബി ദേവിയെ ധംരിയിൽ അദ്ദേഹം തോൽപിച്ചത് പതിനായിരത്തിലധികം വോട്ടുകൾക്കാണ്. മഹാതോക്കാരുടെ പാർട്ടിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എജെഎസ്‌യു) എൻഡിഎ സഖ്യത്തിന്റെ ഭാഗമായി 10 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒന്നിൽ മാത്രമാണ് ജയിച്ചത്. ജെഎൽകെഎമ്മിന് ഒരു സീറ്റേ നേടാനായുള്ളൂവെങ്കിലും മത്സരിച്ച മണ്ഡലങ്ങളിൽ മറിഞ്ഞ മഹാതോ വോട്ടുകൾ ബിജെപിക്ക് തിരിച്ചടിയായെന്ന് ഫലങ്ങളിൽനിന്നുതന്നെ വ്യക്തം.
ജെഎംഎം ഒറ്റയ്ക്ക് നേടിയിരിക്കുന്നത് 34 സീറ്റുകളാണ്. ബിജെപി 21ഉം. പക്ഷേ, വോട്ടുവിഹിതത്തിന്റെ കണക്കെടുക്കുമ്പോൾ ബിജെപിയാണ് മുന്നിൽ; 33 ശതമാനം. 2019ലും അധികാരം നഷ്ടമായെങ്കിലും വോട്ട് വിഹിതത്തിൽ മുന്നിൽ ബിജെപിയായിരുന്നു. 2019ൽ 18.72 ശതമാനമായിരുന്ന ജെഎംഎം വോട്ടുവിഹിതം 23.51 ശതമാനമായി വർധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതവും വർധിച്ചു. വ്യക്തമായ ഭൂരിപക്ഷത്തോടെ ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിക്കസേരയിലേക്ക് വരുമ്പോൾ, നിർണായക സ്ഥാനങ്ങളിൽ കൽപനയുണ്ടാവുമോ എന്ന ചോദ്യത്തിനും ജാർഖണ്ഡ് ഉത്തരം തേടുന്നുണ്ട്. അധികാരം പിടിക്കാനുള്ള നാടകങ്ങൾക്കൊന്നും ഇനി ജാർഖണ്ഡിൽ സാധ്യതയില്ലെങ്കിലും കേസുകൾ പിന്നാലെ വരുമോ എന്നതു കണ്ടുതന്നെയറിയണം.