‘വിടാമുയർച്ചി’ കോപ്പി; ലൈകയ്ക്ക് 150 കോടിയുടെ നോട്ടിസ് അയച്ച് ഹോളിവുഡ് കമ്പനി?
അജിത്ത് കുമാർ നായകനാകുന്ന ‘വിടാമുയർച്ചി’ എന്ന സിനിമയ്ക്കെതിരെ കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിർമാതാക്കൾ. വിടാമുയർച്ചിയുടെ നിർമാതാക്കളായ ലൈക പ്രൊഡക്‌ഷനെതിരെ പ്രമുഖ നിർമാതാക്കളും വിതരണക്കാരുമായ പാരാമൗണ്ട് പിക്ചേഴ്സ് പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടിസ് അയച്ചെന്നാണ്

അജിത്ത് കുമാർ നായകനാകുന്ന ‘വിടാമുയർച്ചി’ എന്ന സിനിമയ്ക്കെതിരെ കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിർമാതാക്കൾ. വിടാമുയർച്ചിയുടെ നിർമാതാക്കളായ ലൈക പ്രൊഡക്‌ഷനെതിരെ പ്രമുഖ നിർമാതാക്കളും വിതരണക്കാരുമായ പാരാമൗണ്ട് പിക്ചേഴ്സ് പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടിസ് അയച്ചെന്നാണ് റിപ്പോർട്ട്.
തമിഴ് മാധ്യമങ്ങളിലും ട്വിറ്ററിലുമാണ് ഇതുസംബന്ധിച്ച വാർത്തകൾ വരുന്നത്. എന്നാൽ ലൈക പ്രൊഡക്‌ഷൻസിന്റെയോ വിടാമുയർച്ചി ടീമിന്റെയോ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
1997ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ഡൗണിന്റെ റീമേക്ക് ആണ് വിടാമുയർച്ചിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിലും കഥയുമായുള്ള സാദൃശ്യം പ്രകടമാണ്.
ഒരു ദൂര യാത്ര പോകുന്നതിനിടെ ദമ്പതികളുടെ കാർ കേടാകുന്നു. തുടർന്ന് ഒരു ട്രക്ക് ഡ്രൈവർ അവരെ സഹായിക്കാനെത്തുന്നു. അടുത്തൊരു ഫോൺബൂത്തുണ്ടെന്നും അവിടെ എത്തിയാൽ സഹായം ലഭിക്കും എന്ന ട്രക്ക് ഡ്രൈവറുടെ നിർദേശത്തെ തുടർന്ന് യുവതി ട്രക്കിൽ കയറി ഡ്രൈവർക്കൊപ്പം യാത്രയാകുന്നു. പിന്നീട് ആ ദമ്പതികളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്.
വിടാമുയർച്ചിയുടെ കഥയും ഇതിനു സമാനമാണ്. അസർബൈയ്ജാനിലേക്കുള്ള യാത്രയ്ക്കിടെ ഭാര്യയെ കാണാതാകുകയും തുടർന്ന് ഭർത്താവ് അന്വേഷിച്ചിറങ്ങുന്നതുമാണ് കഥ. അജിത്തും തൃഷയുമാണ് ദമ്പതികളായെത്തുന്നത്. അർജുനും റെജീന കസാന്ദ്രയുംം നെഗറ്റിവ് വേഷത്തിലെത്തുന്നു.
മഗിഴ് തിരുമേനിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഓം പ്രകാശ്, നിരവ് ഷാ എന്നിവരാണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ്. പൊങ്കൽ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.