‘ഡേർട്ടി പിക്ചറി’നു ശേഷം വീണ്ടുമൊരു സിൽക്ക് സ്മിത ചിത്രം; നായിക ചന്ദ്രിക രവി
സിൽക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു ചിത്രം കൂടി എത്തുന്നു. എസ്ടിആർഐ സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്ത് എസ്.ബി. വിജയ് അമൃതരാജ് നിർമിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സിൽക്ക് സ്മിതയാകുന്നത്. സിൽക്ക് സ്മിതയുടെ

സിൽക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു ചിത്രം കൂടി എത്തുന്നു. എസ്ടിആർഐ സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്ത് എസ്.ബി. വിജയ് അമൃതരാജ് നിർമിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സിൽക്ക് സ്മിതയാകുന്നത്.
സിൽക്ക് സ്മിതയുടെ ജന്മദിനത്തോടനുബന്ധിച്ച് സിനിമയുടെ അനൗണ്‍സ്മെന്റ് വിഡിയോ പുറത്തിറക്കി. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. വിദ്യാ ബാലന്റെ ‘ഡേർട്ടി പിക്ചർ’ എന്ന ചിത്രത്തിനു ശേഷം സിൽക്ക് സ്മിതയുടെ വിവാദ ജീവിതം സിനിമയാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
നടിയുടെ ഗ്ലാമർ ജീവിതത്തെ പര്യവേക്ഷണം ചെയ്യുന്നതിനൊപ്പം സ്മിതയുടെ കേട്ടിട്ടില്ലാത്ത ചില കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിൽ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും. പിആർഓ മഞ്ജു ഗോപിനാഥ്.