ബോക്സ്ഓഫിസിൽ റെക്കോർഡുകൾ തൂത്തുവാരിഅല്ലു അർജുൻ ചിത്രം പുഷ്പ 2. കേരളത്തിൽ 6.20 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കലക്‌ഷൻ. പുലർച്ചെ ആറ് മണി മുതൽ ഫാൻസ് ഷോ ആരംഭിച്ചിരുന്നു. അർദ്ധ രാത്രി വരെ നീളുന്ന സ്പെഷൽ ഷോകളും പുഷ്പയ്ക്കായി വിതരണക്കാരായ ഇഫോർ എന്റർടെയ്ൻമെന്റ്സ് ഒരുക്കിയിരുന്നു. ഇതോടെ കേരളത്തിൽ ആദ്യദിനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോക്സ്ഓഫിസിൽ റെക്കോർഡുകൾ തൂത്തുവാരിഅല്ലു അർജുൻ ചിത്രം പുഷ്പ 2. കേരളത്തിൽ 6.20 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കലക്‌ഷൻ. പുലർച്ചെ ആറ് മണി മുതൽ ഫാൻസ് ഷോ ആരംഭിച്ചിരുന്നു. അർദ്ധ രാത്രി വരെ നീളുന്ന സ്പെഷൽ ഷോകളും പുഷ്പയ്ക്കായി വിതരണക്കാരായ ഇഫോർ എന്റർടെയ്ൻമെന്റ്സ് ഒരുക്കിയിരുന്നു. 

ഇതോടെ  കേരളത്തിൽ ആദ്യദിനം ഏറ്റവും ഉയർന്ന കലക്‌ഷൻ നേടുന്ന തെലുങ്ക് ചിത്രമായും പുഷ്പ 2 മാറി. ബാഹുബലി 2വിന്റെ റെക്കോർഡ് ആണ് പുഷ്പ 2 തകർത്തത്. 5.45 കോടിയായിരുന്നു ബാഹുബലി 2വിന്റെ കലക്‌ഷന്‍.

ADVERTISEMENT

അതേസമയം പുഷ്പ 2വിന്റെ ആഗോള കലക്‌ഷൻ 270 കോടി പിന്നിട്ടേക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹിന്ദിയിൽ നിന്നു മാത്രം 85 കോടിയാണ് തൂത്തുവാരിയത്. ഇന്ത്യയിൽ നിന്നു മാത്രം 175 കോടിയാണ് ബോക്സ്ഓഫിസ് കലക്‌ഷൻ. തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിന്നായി ആദ്യദിനം 50 കോടി നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായും പുഷ്പ 2 മാറി.

ലോകമാകമാനം 12,000 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ 500 സ്ക്രീനുകളിലാണ് എത്തിയത്. തെലുങ്കിലെ മറ്റൊരു താരത്തിനും ലഭിക്കാത്ത ഓപ്പണിങ് കലക്ഷൻ സ്വന്തമാക്കിയാണ് അല്ലു അർജുൻ ചിത്രം ‌‌കുതിക്കുന്നത്. ഹൈദരാബാദിൽ ചിത്രത്തിന്റെ ആദ്യ ഷോ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു.

ADVERTISEMENT

ഒരുപാട് പേർക്ക് പരുക്കുമേറ്റു. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റെക്കോർഡ് ആദ്യ ദിന കലക്‌ഷനും ചിത്രം സ്വന്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ. 

സുകുമാർ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് എന്ന ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരവും 7 സംസ്ഥാന ചചലച്ചിത്ര പുരസ്കാരവും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുനും ഫഹദ് ഫാസിലിനും പുറമെ രശ്മിക മന്ദാന, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.  മൈത്രി മൂവി മേക്കേഴ്സും സുകുമാർ .റൈറ്റിംഗ്സുമാണ് നിർമാതാക്കൾ. 

English Summary:

Pushpa 2 Day One Box Office Report