മകൻ കാളിദാസിന്റെ വിവാഹദിനത്തിൽ വൈകാരികമായി പ്രതികരിച്ച് നടൻ ജയറാം. 32 വർഷം മുൻപ് താൻ പാർവതിയെ താലി ചാർത്തിയ അതേ നടയിൽ വച്ച് മകൻ കാളിദാസും വിവാഹിതനായത് ഭാഗ്യമായി കരുതുന്നുവെന്ന് ജയറാം പറഞ്ഞു. അന്ന് തന്റെ വിവാഹം കാണാൻ ആളുകളെത്തിയ പോലെ കാളിദാസിന്റെയും വിവാഹദിനത്തിൽ ഒരുപാടു പേരെത്തി. ഈ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല, നിറകണ്ണുകളോടെ ജയറാം പറഞ്ഞു. കാളിദാസിന്റെ വിവാഹത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു താരകുടുംബം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയറാമിന്റെ വാക്കുകൾ: "ഞങ്ങളുടെ സന്തോഷം എത്രമാത്രം ആണെന്നത് വാക്കുകളില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. 1992 സെപ്റ്റംബര്‍ ഏഴാം തിയ്യതി അശ്വതി (പാര്‍വതി)യുടെ കഴുത്തില്‍ ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് താലി ചാര്‍ത്താന്‍ ഭാഗ്യമുണ്ടായി. അന്ന് ഞങ്ങള്‍ രണ്ടുപേരും ഒതുങ്ങുന്ന കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെത്തി, കണ്ണന്‍. പിന്നീട് ചക്കി മോളെത്തി. ഇപ്പോള്‍ രണ്ട് അതിഥികള്‍ കൂടി ഞങ്ങളുടെ കൂടെയുണ്ട്. ഒരു മോനും മോളും. ഞങ്ങള്‍ക്ക് അവര് മരുമകനും മരുമകളുമല്ല. മകനും മകളുമാണ്."

ADVERTISEMENT

"അത്രയധികം സന്തോഷം. പ്രത്യേകിച്ച് ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് കണ്ണന് താരൂന്റെ കഴുത്തില്‍ താലിചാര്‍ത്താനായതില്‍ സന്തോഷം. ആളുകളുടെ പങ്കാളിത്തം പ്രത്യേകിച്ച് എല്ലാവരുടേയും പിന്തുണ പറഞ്ഞറിയിക്കാനാകാത്തതാണ്. കേരളത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ കൂടിയതുപോലെ മകന്റേയും മകളുടേയും കല്ല്യാണത്തിനും എത്തിയതില്‍ ഒരുപാട് സന്തോഷം. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. അവരുടെ പ്രാര്‍ഥന ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതു തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം," ജയറാം പറയുന്നു. 

എന്റെ ലിറ്റിൽ, എന്റെ താരിണി: കാളിദാസ് 

ADVERTISEMENT

വലിയൊരു സ്വപ്നമാണ് സാക്ഷാൽക്കരിക്കപ്പെട്ടതെന്ന് വിവാഹശേഷം കാളിദാസ് പറഞ്ഞു. "എന്റെ വലിയൊരു സ്വപ്നമാണ് ഇന്ന് സാക്ഷാൽക്കരിക്കപ്പെട്ടത്. ഞാൻ ലിറ്റിൽ എന്നു വിളിക്കുന്ന താരിണിക്കൊപ്പം ഒരു ഘട്ടം. ജീവിതത്തിലെ പുതിയ വഴിത്തിരിവാണ്. പ്രീ വെഡിങ് പാർട്ടിയിൽ കുറച്ചു ടെൻഷൻ തോന്നിയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ കയറിയപ്പോൾ മുതൽ ശാന്തത തോന്നി," വിവാഹദിനത്തിലെ സന്തോഷം പങ്കിട്ട് കാളിദാസ് പറഞ്ഞു. ഈ സന്തോഷം വാക്കുകളിൽ വിവരിക്കാൻ കഴിയുന്നതിനേക്കാൾ അപ്പുറത്താണെന്ന് താരിണിയും പ്രതികരിച്ചു.

ചേട്ടന്റെ വിവാഹത്തിന്റെ ഉത്തരവാദിത്തം ഉള്ളതിനാൽ അൽപം ടെൻഷനിൽ ആയിരുന്നുവെന്ന് മാളവിക പറഞ്ഞു.  "ചേട്ടൻ എന്നതിനേക്കാൾ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്. ആദ്യം ടെൻഷൻ ഉണ്ടായിരുന്നു. താരിണിയെ ലിറ്റിൽ എന്നാണ് വിളിക്കുക. ലിറ്റിൽ ഞങ്ങൾക്ക് പുതിയൊരു അംഗം അല്ല. ഞങ്ങളുടെ വീടിന്റെ ഒരു ഭാഗം എപ്പോഴോ ആയിക്കഴിഞ്ഞു. ഞങ്ങൾ ഒരുമിച്ചൊരു ഫാമിലി ട്രിപ്പ്‌ പോകുന്നുണ്ട്. ക്രിസ്മസും പുതുവർഷവും ഒരുമിച്ചായിരിക്കും," മാളവിക പറഞ്ഞു.

പ്രി വെഡ്ഡിങ് ചടങ്ങിൽ നിന്നും
ADVERTISEMENT

താരപ്പകിട്ടോടെ വിവാഹം

ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം. ചെന്നൈയിലെ പ്രശസ്തമായ കലിംഗരായർ കുടുംബാംഗമാണ് മോഡൽ കൂടിയായ താരിണി. മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഉൾപ്പടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു. 

കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഇരുവരുടേതും പ്രണയ വിവാഹമാണ്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ തരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

English Summary:

Veteran actor Jayaram gets emotional at son Kalidas Jayaram's wedding to Tarini Kalingarayar. Read about the heartwarming ceremony at Guruvayur temple and celebrity guests.