കഷ്ടപ്പാടുകൾ സഹിച്ച് അമ്മ വളർത്തിയ പെൺകുട്ടി; 16 വയസ്സു മുതൽ മോഡലിങ്; ഇന്ന് കോടിയിൽപരം ആസ്തിയുള്ള താരിണി!
‘‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’’ എന്ന സിനിമയിലൂടെ ബാലതാരമായി നമ്മുടെ മനസ്സിൽ ഇടം പിടിച്ച കാളിദാസ് ജയറാം വിവാഹവേദിയിലേക്ക് എത്തുകയാണ്. വധു മലയാളിയാണോ? എന്ന ചോദ്യത്തിനുള്ള മറുപടി വധുവിന്റെ പേരിൽ തന്നെ ഉണ്ട്. താരിണി കലിംഗരായർ. അതെ ചെന്നൈയിലെ പ്രമുഖരായ കലിംഗരായർ കുടുംബത്തിലെ അംഗമാണ് താരിണി. ജമീന്ദാർ

‘‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’’ എന്ന സിനിമയിലൂടെ ബാലതാരമായി നമ്മുടെ മനസ്സിൽ ഇടം പിടിച്ച കാളിദാസ് ജയറാം വിവാഹിതനായി. വധു മലയാളിയാണോ? എന്ന ചോദ്യത്തിനുള്ള മറുപടി വധുവിന്റെ പേരിൽ തന്നെ ഉണ്ട്. താരിണി കലിംഗരായർ. അതെ ചെന്നൈയിലെ പ്രമുഖരായ കലിംഗരായർ കുടുംബത്തിലെ അംഗമാണ് താരിണി. ജമീന്ദാർ കുടുംബമാണ് ഇവരുടേത്. കാളിദാസ് സിനിമയിൽ ആണെങ്കിൽ താരിണി മോഡലിങ് രംഗത്തെ സജീവ താരമാണ്.
ചെന്നൈയിലെ ഭവന്‍സ് രാജാജി വിദ്യാശ്രമം സ്കൂളിലായിരുന്നു താരിണിയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് എംഒപി വൈഷ്ണവ് കോളജിൽ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം. പഠനത്തിനിടെ തന്നെ താരിണിയ്ക്ക് മോഡലിങ്ങിനോട് താൽപര്യം ഉണ്ടായിരുന്നു. അങ്ങനെ പതിനാറാമത്തെ വയസ്സിൽ ആദ്യമായി മോഡലിങ് ചെയ്തു. കോളജ് പഠനത്തോടൊപ്പം സിനിമാ നിർമാണവും താരിണി പഠിച്ചു
2021-ൽ, താരിണി ‘മിസ് ദിവ’ മത്സരത്തിൽ പങ്കെടുത്തു, അവിടെ ഫൈനലിസ്റ്റ് ആവുകയും, മൂന്നാം റണ്ണർ അപ്പ് ആവുകയും ചെയ്തു. ഈ മത്സരം താരിണിയെ ഇന്ത്യയിൽ പ്രശസ്തയാക്കുകയും പൊതുജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. കൂടാതെ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് തുടങ്ങിയ സ്ഥാനങ്ങളും താരിണി സ്വന്തമാക്കി. 2022ൽ ‘മിസ് ദിവാ യൂണിവേഴ്‌സ്’ സൗന്ദര്യമത്സരത്തിലും താരിണി പങ്കെടുത്തിരുന്നു. ഒഴിവുസമയങ്ങളിൽ നീലഗിരിയിലുള്ള മുത്തച്ഛന്റെ വീട്ടിൽ അമ്മയ്ക്കും സഹോദരിക്കും ഒപ്പം ചെലവഴിക്കാനാണ് തനിക്കിഷ്ടമെന്ന് താരിണി പറഞ്ഞിരുന്നു. ഇന്ത്യന്‍ വ്യോമസേനയിൽ പൈലറ്റായിരുന്ന താരിണിയുടെ മുത്തച്ഛൻ രാജ്യസഭാംഗം കൂടിയാണെന്നാണ് വിവരം. നിരവധി ബുദ്ധിമുട്ടുകൾ സഹിച്ചാണ് അമ്മ താരിണിയെയും സഹോദരിയെയും വളർത്തിയതെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.
2022ലെ ഓണക്കാലത്താണ് കാളിദാസിന്റെ കുടുംബത്തിനൊപ്പം താരിണിയെ ആദ്യമായി ആരാധകർ കാണുന്നത്. എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന വിവരം അന്ന് വ്യക്തമായിരുന്നില്ല. പിന്നീട് അതേവർഷം ഒക്ടോബറിൽ താരിണിക്കൊപ്പം ദുബായിൽ അവധിക്കാലം ചെലവഴിക്കുന്ന മനോഹരമായ പ്രണയചിത്രം കാളിദാസ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ആരാധകർ സ്ഥിരീകരിച്ചത്. തുടർന്ന് 2023 നവംബറിൽ താരിണിയും കാളിദാസും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു.
ഒരു ഫൊട്ടോഗ്രാഫർ കൂടിയാണ് താരിണി. കൂടാതെ സ്വന്തം ഫോട്ടോകൾ ക്ലിക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളും. 23 വയസ്സാണ് താരിണിയുടെ പ്രായം. കാളിദാസിന് ഈ ഡിസംബറിൽ 31 വയസാവും. അഭിനയത്തിനും മോഡലിങ്ങിനും പുറമേ പരസ്യചിത്രങ്ങൾ, സ്‌പോൺസർഷിപ്പ് എന്നിവയിലൂടെ ഒരു കോടിക്കു പുറത്താണ് താരിണിയുടെ മൂല്യം എന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിൽ ആഡംബര ഭവനവും ഓഡി കാറും താരിണിക്ക് സ്വന്തമായുണ്ടെന്നും പറയുന്നു. എന്തായാലും അച്ഛന്റെയും അമ്മയുടെയും പാതയിലൂടെ പ്രണയ വിവാഹം തന്നെയാണ് കാളിദാസും തിരഞ്ഞെടുത്തത്.