സഹോദരന്മാരുടെ മക്കൾ തമ്മിൽ പ്രണയം; വിമർശനങ്ങളോട് പ്രതികരിച്ച് ‘നാരായണീന്റെ മൂന്നാണ്മക്കൾ’ സംവിധായകൻ

കുടുംബ ബന്ധങ്ങളിലെ സങ്കീർണമായ യാഥാർഥ്യങ്ങളെ മിഴിവോടെ തുറന്നുകാണിക്കുന്ന ചിത്രമാണ് ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘നാരായണീന്റെ മൂന്നാണ്മക്കൾ’. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ ലോപ്പസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വ്യവസ്ഥാപിതമായ
കുടുംബ ബന്ധങ്ങളിലെ സങ്കീർണമായ യാഥാർഥ്യങ്ങളെ മിഴിവോടെ തുറന്നുകാണിക്കുന്ന ചിത്രമാണ് ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘നാരായണീന്റെ മൂന്നാണ്മക്കൾ’. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ ലോപ്പസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വ്യവസ്ഥാപിതമായ
കുടുംബ ബന്ധങ്ങളിലെ സങ്കീർണമായ യാഥാർഥ്യങ്ങളെ മിഴിവോടെ തുറന്നുകാണിക്കുന്ന ചിത്രമാണ് ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘നാരായണീന്റെ മൂന്നാണ്മക്കൾ’. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ ലോപ്പസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വ്യവസ്ഥാപിതമായ
കുടുംബ ബന്ധങ്ങളിലെ സങ്കീർണമായ യാഥാർഥ്യങ്ങളെ മിഴിവോടെ തുറന്നുകാണിക്കുന്ന ചിത്രമാണ് ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘നാരായണീന്റെ മൂന്നാണ്മക്കൾ’. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ ലോപ്പസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വ്യവസ്ഥാപിതമായ കെട്ടുപാടുകളിലെ അർഥശൂന്യതയും സങ്കീർണതയും ചർച്ച ചെയ്യുന്നു. സിനിമയിൽ രണ്ടു സഹോദര കഥാപാത്രങ്ങൾ തമ്മിൽ ഉടലെടുക്കുന്നതായി കാണിക്കുന്ന സൗഹൃദ–പ്രണയ ബന്ധം വ്യാപക വിമർശനത്തിനും വഴിയൊരുക്കി. സിനിമയ്ക്കു ലഭിക്കുന്ന അഭിനന്ദനങ്ങളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും മനസ്സു തുറന്ന് സംവിധായകൻ ശരൺ വേണുഗോപാൽ മനോരമ ഓൺലൈനിൽ.
വിമർശനങ്ങളും പ്രധാനം
സിനിമയെക്കുറിച്ച് ഒരുപാട് ചർച്ചകൾ വരുന്നുണ്ട്, അതെല്ലാം വായിക്കുന്നുണ്ട്. കൂടുതലും നല്ല പ്രതികരണങ്ങളാണ് വരുന്നത്. തിയറ്ററിൽ ഇറങ്ങിയതിനേക്കാൾ ഒടിടിയിൽ വന്നപ്പോൾ കൂടുതൽ ആളുകൾ കാണുകയും അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. എല്ലാവർക്കും നന്ദി. വളരെ കുറച്ച് ആളുകൾ മാത്രം ചിത്രത്തിലെ യുവതലമുറയുടെ ബന്ധത്തെപ്പറ്റി സംസാരിക്കുന്നതു കണ്ടു. കുറച്ച് ആളുകൾ മാത്രം പറഞ്ഞാലും അവരുടെ ശബ്ദത്തിനും വിലയുണ്ട്. കുറച്ചുപേർക്ക് ആ സീനുകൾ ബുദ്ധിമുട്ട് ഉണ്ടാക്കി എന്നാണ് മനസ്സിലായത്. എനിക്ക് പറയാനുള്ളത് ഞാൻ സിനിമയിലൂടെ പറഞ്ഞിട്ടുണ്ട്.
ആതിരയും നിഖിലും തമ്മിൽ
ആതിര, നിഖിൽ എന്നീ രണ്ടു കുട്ടികളുടെ ബന്ധത്തെപ്പറ്റി പറയുമ്പോൾ അവർ ജീവിതത്തിൽ ഒരിക്കലും തമ്മിൽ കണ്ടിട്ടില്ലാത്ത വ്യക്തികളാണ്. അവർക്കിടയിൽ മുൻപെങ്ങും ഒരു തരത്തിലുള്ള ബന്ധവും ഇല്ല. അങ്ങനെ ഒരാൾ ഉണ്ടെന്നു തന്നെ അവർക്ക് രണ്ടുപേർക്കും അറിയില്ല. വിശ്വനാഥൻ എന്ന അച്ഛൻ മകളോട് അനുജനെക്കുറിച്ചോ അയാളുടെ കുടുംബത്തെക്കുറിച്ചോ പറഞ്ഞിട്ടുണ്ടാകില്ല. അതുപോലെ തന്നെ ഭാസ്കരൻ തന്റെ ജീവിതത്തിന്റെ തിരക്കിനിടയിൽ ജ്യേഷ്ഠന്റെ മകളെക്കുറിച്ചും അവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മകനോട് പറയാൻ ഇടയില്ല. അവർ തമ്മിൽ കാണുമ്പോൾ പേര് പറഞ്ഞാണ് പരിചയപ്പെടുന്നത് അവരെ സംബന്ധിച്ച് അവർ രണ്ടു അപരിചിതരായ വ്യക്തികളാണ്.
രക്തബന്ധത്തിലേക്കൊന്നും അവരുടെ ചിന്ത പോകുന്നില്ല. ഒരു സൗഹൃദമായാണ് ആ ബന്ധം ഉരുത്തിരിഞ്ഞു വരുന്നത്. അവരുടെ രണ്ടുപേരുടെയും മാനസികാവസ്ഥയും പ്രധാനമാണ്. രണ്ടുപേരും ജീവിതത്തിൽ ചില മോശം അവസ്ഥയിലൂടെ കടന്നുപോവുകയാണ്. മനുഷ്യമനസുകളെക്കുറിച്ച അറിയാവുന്നവരാണെങ്കിൽ മനസിലാകും നമ്മൾ ഏറ്റവും വീക്ക് ആയിരിക്കുമ്പോൾ ഒരുപക്ഷേ നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ചെയ്തേക്കാം, പിന്നീട് പശ്ചാത്തപിച്ചേക്കാം, അത് തന്നെയാണ് ഇവിടെയും നടക്കുന്നത്. മനുഷ്യരുടെ മനസ്സ് വളരെ വിചിത്രമാണ്, അതിനെ അതിന്റെ രീതിയിൽ എടുക്കണം.
പാട്രിയാർക്കിയുടെ പ്രതിഫലനം മാത്രം
കുറച്ചു നെഗറ്റീവ് കമന്റുകൾ ഞാൻ കണ്ടതിൽ പറയുന്നത് അവരെ മുറപ്പെണ്ണും മുറച്ചെറുക്കനും ആക്കിക്കൂടെ എന്നാണ്. രണ്ടു സഹോദരന്മാരുടെ മക്കളും, സഹോദരീ സഹോദരന്മാരുടെ മക്കളും തമ്മിൽ ജൈവികപരമായി ഒരേ ബന്ധമാണ് ഉള്ളത്. സഹോദരിയുടെയും സഹോദരന്റെയും മക്കളുടെ കാര്യത്തിൽ മുറപ്പെണ്ണും മുറച്ചെറുക്കനും ആകുമ്പോൾ എന്താണ് അവിടെ വ്യത്യാസം വരുന്നത്? രക്തബന്ധം അവിടെ ഇല്ലാതാകുന്നില്ല. അത്തരത്തിൽ പറയുന്നത് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന പാട്രിയാർക്കിയുടെ പ്രതിഫലനമാണ്. അതായത് സ്ത്രീകൾ വിവാഹം കഴിച്ചു പോകുമ്പോൾ അതു മറ്റൊരു കുടുംബം ആകുന്നു. പുരുഷന്മാർ ആകുമ്പോൾ അതേ കുടുംബമാണ് എന്നുള്ളത്, നമ്മുടെ പാട്രിയാർക്കി സൃഷ്ടിച്ചു വച്ചിരിക്കുന്ന സങ്കുചിത മനോഭാവമാണ്. അതിനെ ഞാൻ അതിന്റെ വഴിക്ക് വിടുകയാണ്. ആന്ത്രോപോളജിയും ജെനറ്റിക്‌സും ഒക്കെ വച്ച് നോക്കുകയാണെങ്കിൽ ഈ ബന്ധങ്ങൾ ശരിയാണെങ്കിൽ രണ്ടും ശരിയാണ്, തെറ്റാണെങ്കിൽ രണ്ടും തെറ്റാണ്. മലയാള സിനിമയുടെ ചരിത്രം നോക്കിയാൽ ഒരുപാട് സിനിമകളിൽ മുറപ്പെണ്ണ്, മുറച്ചെറുക്കൻ തമ്മിലുള്ള ബന്ധങ്ങൾ പറയുന്നുണ്ട്.
സങ്കീർണമായ ബന്ധങ്ങൾ
ഈ സിനിമയിൽ സഹോദരന്മാർ തമ്മിലുള്ള ഒരു വിദ്വേഷം നമ്മൾ കാണിക്കുന്നുണ്ട്. പരസ്പരം സ്നേഹത്തോടെ കഴിയേണ്ട മൂന്നുപേരാണ് അവർ. അവർക്കിടയിൽ അടിപിടിയും തെറിവിളിയും വിരോധവും ഉണ്ടാകുന്നതിനെപ്പറ്റി ആർക്കും അധികം പറയാനില്ല. അത് നോർമൽ ആണെന്ന ചിതാഗതിയാണോ അതിന് കാരണം? മനുഷ്യ ബന്ധങ്ങൾ ചർച്ച ചെയ്യപ്പെടുന്ന കഥകൾ എനിക്ക് ഇഷ്ടമാണ്, അത് എഴുതാനും അതിനെപ്പറ്റി കൂടുതൽ പഠിക്കാനും ഇഷ്ടമാണ്. അതിലെ പല ഡൈനാമിക്സിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ എനിക്ക് ഇഷ്ടമാണ്.
ഈ ഒരു കഥ എഴുതുമ്പോൾ മനസ്സിൽ ആദ്യമുണ്ടായിരുന്നത് ആ ഒരു വീടിന്റെ പശ്ചാത്തലം ആയിരുന്നു. ആ ഒരു സ്‌പേസിലേക്ക് പല കഥാപാത്രങ്ങൾ വരുന്നു, അവരുടെ പരസ്പര ഇടപെടലിലൂടെ കഥ പുരോഗമിക്കുന്നതാണ്. അതിൽ ഓർഗാനിക്കായി വന്ന സബ്പ്ലോട്ടുകളാണ് മറ്റെല്ലാം. തകർന്നിരിക്കുന്ന രണ്ടു ഹൃദയങ്ങൾ തമ്മിൽ ആലംബമാകുന്നു എന്ന ചിന്തയെ നെഗറ്റീവ് ആയി കാണാൻ ഞാൻ ശ്രമിച്ചില്ല. എന്റെ മനസ്സിൽ വരുന്ന കഥയെ അതിന്റെ വഴിക്ക് വിടുകയായിരുന്നു. ഞാൻ ഉദേശിച്ചത് പോസിറ്റീവ് ആയി ആളുകളിൽ എത്തിയിട്ടുണ്ട്. അത്തരത്തിൽ ഒരുപാട് പോസ്റ്റുകളും കമന്റുകളും കാണുന്നുണ്ട്.
വിമർശനങ്ങൾക്ക് സ്വാഗതം
ഒരു കലാസൃഷടി പുറത്തിറങ്ങുമ്പോൾ അതിനു വരുന്ന വിമർശനങ്ങളെ എല്ലാം സ്വീകരിക്കണം, പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും. സിനിമ കാണുന്നവർക്ക് അത് ഏതു രീതിയിലും വ്യാഖ്യാനിക്കാൻ അവകാശമുണ്ട്. അവരുടെ അവകാശത്തെ ചോദ്യം ചെയ്യേണ്ട കാര്യമില്ല. പക്ഷേ, ഫേക്ക് പ്രൊഫൈലുകളിൽ നിന്ന് സിനിമയെ മോശമായി ചിത്രീകരിച്ചുകൊണ്ടു വരുന്ന അഭിപ്രായങ്ങൾ അത് അർഹിക്കുന്ന അവഗണനയുടെ തള്ളിക്കളയുന്നു. സമൂഹത്തിനു ഒരു മെസ്സേജ് കൊടുക്കാൻ ഒന്നുമല്ല സിനിമ ചെയ്തത്. ഇതിൽ കാണുന്നത് തെറ്റാണോ ശരിയാണോ എന്നൊന്നും ഞാൻ പറയുന്നില്ല.
നമ്മൾ എല്ലാവരും നമ്മുടെ ഉള്ളിലേക്ക് തിരിഞ്ഞു നോക്കണം എന്നൊരു മെസ്സേജ് ആണ് ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നത്. നമ്മൾ എന്തുകൊണ്ട് ചില തീരുമാനങ്ങൾ എടുക്കുന്നു, എന്തുകൊണ്ട് ചില രീതിയിൽ ചിന്തിക്കുന്നു, എന്തുകൊണ്ട് ചില രീതിയിൽ പെരുമാറുന്നു എന്ന് എല്ലാവരും ചിന്തിക്കേണ്ടതാണ്. തുറന്ന മനസ്സോടെ സിനിമ കാണുക. ഇത്തരം കാര്യങ്ങളും നടക്കാൻ ഇടയുണ്ട് എന്ന് മനസിലാക്കുക എന്നാണ് പറയാനുള്ളത്. പക്ഷേ, സിനിമ ഒടിടിയിൽ വന്നതിനു ശേഷം മനസ്സ് നിറക്കുന്ന പ്രതികരണങ്ങളാണ് എനിക്ക് ലഭിക്കുന്നത് അതിൽ ഒരുപാട് സന്തോഷമുണ്ട്.