‘നാരായണീന്‍റെ മൂന്നാൺമക്കൾ’ സിനിമയിലെ സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ഉയരുന്നത്. ഇതിനു പുറമെ ഇവർ തമ്മില്‍ അടുത്തിടപഴകുന്ന പ്രണയ രംഗങ്ങളും സിനിമയിൽ കാണിക്കുന്നുണ്ട്. ഇത്തരം രംഗങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കുമെന്നാണ്

‘നാരായണീന്‍റെ മൂന്നാൺമക്കൾ’ സിനിമയിലെ സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ഉയരുന്നത്. ഇതിനു പുറമെ ഇവർ തമ്മില്‍ അടുത്തിടപഴകുന്ന പ്രണയ രംഗങ്ങളും സിനിമയിൽ കാണിക്കുന്നുണ്ട്. ഇത്തരം രംഗങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കുമെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നാരായണീന്‍റെ മൂന്നാൺമക്കൾ’ സിനിമയിലെ സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ഉയരുന്നത്. ഇതിനു പുറമെ ഇവർ തമ്മില്‍ അടുത്തിടപഴകുന്ന പ്രണയ രംഗങ്ങളും സിനിമയിൽ കാണിക്കുന്നുണ്ട്. ഇത്തരം രംഗങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കുമെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നാരായണീന്‍റെ മൂന്നാൺമക്കൾ’ സിനിമയിലെ സഹോദരന്മാരുടെ മക്കൾ തമ്മിലുള്ള പ്രണയവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ഉയരുന്നത്. ഇതിനു പുറമെ ഇവർ തമ്മില്‍ അടുത്തിടപഴകുന്ന പ്രണയ രംഗങ്ങളും സിനിമയിൽ കാണിക്കുന്നുണ്ട്. ഇത്തരം രംഗങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കുമെന്നാണ് എഴുത്തുകാരിയും നിരൂപകയുമായ അനു ചന്ദ്ര അഭിപ്രായപ്പെടുന്നത്. സിനിമയിലെ വയലൻസ് കുട്ടികളെ ബാധിക്കുന്നു എന്ന പ്രസ്താവനയുടെ ഗൗരവത്തോളം തന്നെ കനപ്പെട്ടതാണ് ഇത്തരം രംഗങ്ങൾ നോര്‍മലൈസ് ചെയ്ത് കാണിക്കുന്നതെന്നും അനു പറയുന്നു.

‘‘സഹോദരങ്ങൾക്കിടയിലെ ലൈംഗികബന്ധം (സെക്സ്) കാണിക്കുന്നുണ്ട് നാരായണീന്റെ മൂന്നാൺമക്കൾ എന്ന സിനിമയിൽ. കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൽപിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ചിത്രത്തിലെ ഇൻസെസ്റ്റ് സെക്സ് അത്ര രസിക്കാനിടയില്ല. തിയറ്ററിൽ വച്ച് ഈ സിനിമ കാണുന്ന സമയത്ത് മാനസികമായി ഞാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. അതായത് എനിക്ക് ചിന്തിക്കാനോ ഉൾക്കൊള്ളാനോ കഴിയുന്ന ഒന്നായിരുന്നില്ല സിനിമയിൽ കാണുന്നതെന്ന തിരിച്ചറിവ് എന്റെ കാഴ്ച്ചയ്ക്ക് പ്രയാസമുണ്ടാക്കി. 

ADVERTISEMENT

കഥാപാത്രങ്ങൾ തമ്മിൽ കൺസേന്റോട് കൂടി സെക്സ് ചെയ്താലും കൺസേന്റ് ഇല്ലാതെ സെക്സ് ചെയ്താലും ശരി സഹോദരങ്ങൾക്കിടയിലെ സെക്സ് എന്നത് ഒരു ശരാശരി മലയാളിയുടെ മൊറാലിറ്റിയെ ബാധിക്കുന്ന ഒന്ന് തന്നെയാണ്. സിനിമയിലെ വയലൻസ് കുട്ടികളെ ബാധിക്കുന്നു എന്ന പ്രസ്താവനയുടെ ഗൗരവത്തോളം തന്നെ കനപ്പെട്ട ഒന്നാണ് ഇത്തരം ഇൻസെസ്റ്റ് സെക്സ്നെ റൊമാന്റിസൈസ് ചെയ്യൽ ഏർപ്പാടും കുട്ടികളെ സ്വാധീനിക്കുമെന്നതും. വിലക്കപ്പെട്ട സംഗതികളെ കൗതുകത്തോടെ കാണുന്ന സ്ഥായിയായ ഒരു സ്വഭാവം ഏതൊരു മനുഷ്യനിലും കൂടപ്പിറപ്പായുള്ളതിനാൽ പലർക്കും ഇത്തരം കാര്യങ്ങളോട് ആഭിമുഖ്യം തോന്നാനുള്ള സാധ്യതയും അവിടെ കൂടുതലാണ്. 

ചിത്രത്തിൽ സഹോദരി - സഹോദരന്മാർ തമ്മിൽ പ്രണയമില്ല. എന്നാലൊരുതരത്തിൽ അവർക്കിടയിലൊരു കണക്ഷൻ കിട്ടുന്നുണ്ട്. മറ്റേതൊരു ബന്ധവും പോലെ മനോഹരമായാണത് ചിത്രീകരിച്ചിരിക്കുന്നത്. അങ്ങേയറ്റം ‘നോർമലൈസ്’ ചെയ്തും. കാണുന്ന കുട്ടികൾക്ക് പോലും അനുകരിക്കാൻ തോന്നുന്ന / സർവസാധാരണമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള നോർമലൈസേഷൻ. സിനിമയിലാണെങ്കിലും ഇത്തരത്തിലുള്ള വിഷയങ്ങൾ വരുമ്പോൾ എന്റെ ഉള്ളിൽ വിയോജിപ്പ് കടന്നു വരുന്നുണ്ട്. 

ADVERTISEMENT

സമൂഹത്തിൽ ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്ന ഒരു വിഷയം കൂടിയാണ് സഹോദരങ്ങൾക്കിടയിലെ ലൈംഗികബന്ധം. ഒരുപക്ഷേ, പുരോഗമനജീവികൾ പറഞ്ഞേക്കാം; അതവരുടെ അവകാശമാണ്, അതവരുടെ സ്വാതന്ത്ര്യമാണ്, പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ അത്തരത്തിൽ തീരുമാനമെടുത്താൽ അതിൽ തെറ്റില്ല എന്നൊക്കെ. ബട്ട് എന്റെ പുരോഗമന ആശയങ്ങൾ അത്രത്തോളം വളരാത്തതിനാൽ ഈ വിഷയത്തിലുള്ള എന്റെ അനിഷ്ടം വളരെ വലുത് തന്നെയാണ്.’’–അനു ചന്ദ്രയുടെ വാക്കുകൾ.

അനുവിന്റെ കുറിപ്പ് ചർച്ചയായതോടെ ഇതിൽ വീണ്ടും വിശദീകരണവുമായി ഇവർ എത്തുകയുണ്ടായി.

ADVERTISEMENT

‘‘സഹോദരങ്ങൾക്കിടയിലെ ലൈംഗികതയുമായി (സെക്സ്) ബന്ധപ്പെട്ട്, ഇന്നലത്തെ പോസ്റ്റിനകത്തു ആ ബന്ധത്തോടുള്ള അനിഷ്ടമാണ് ഞാൻ പ്രകടമാക്കിയത്. ഒന്ന് ശരി, മറ്റൊന്ന് തെറ്റ് എന്ന് സമർത്ഥിച്ചിട്ടില്ല. പക്ഷേ എന്റെ ധാർമ്മികതയിൽ പെടുന്ന ഒന്നല്ല ആ ബന്ധമെന്നത് വ്യക്തമാക്കിയിട്ടുമുണ്ട്. എന്താണ് ധാർമികതയെന്ന് ചോദിച്ചാൽ, അത് ശരി തെറ്റുകളെ കുറിച്ചുള്ള ആന്തരികബോധമെന്നാണ് ഞാൻ മനസിലാക്കുന്നത്. അതുകൊണ്ട് അത് വ്യക്തിയധിഷ്ഠിതം കൂടിയാണ്. ആ വ്യക്തിയധിഷ്ഠിതമായ കാഴ്ചപ്പാടിന് സമൂഹവും വളർന്ന ചുറ്റുപാടും തന്ന സ്വാധീനം ഏറെ വലുതുമാണ്. ആ ആന്തരികബോധം പലരിലും പലവിധത്തിലാകാം എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ കോൺഫ്ലിക്ടും.

എനിക്കൊക്കെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനായാലും അച്ഛന്റെ പെങ്ങളുടെ മകനായാലും അവരെന്റെ ‘സഹോദരൻ’ ആണ് അഥവാ ‘ഏട്ടൻ’. എല്ലാവർക്കും അങ്ങനെയാകണമെന്നുമില്ല - ആവണമെന്ന നിർബന്ധം എനിക്കില്ലതാനും. അല്ലാത്ത ബന്ധങ്ങൾ ഞാൻ കണ്ടിട്ടുമുണ്ട്. അവർക്കിടയിൽ ഇടപഴകിയിട്ടുമുണ്ട്. പക്ഷേ എന്റെ മൊറാലിറ്റി എന്റെ ഉള്ളിൽ തന്നെ കിടക്കും. ഏതായാലും ഞാൻ വളർന്ന ചുറ്റുപാടിലും കണ്ട ചുറ്റുപാടിലും അച്ഛന്റെ ഏട്ടന്റെ മകനെ സഹോദരനായി കാണുന്ന ഏർപ്പാടുള്ളത് കൊണ്ടാണ് നാരായണീന്റെ മൂന്നാണ്മക്കൾ സിനിമയിലെ ‘സഹോദരങ്ങൾ തമ്മിലുള്ള ബന്ധമെന്ന്’ ഞാൻ പ്രത്യേകം മെൻഷൻ ചെയ്തത്. അതിനെ അതിനപ്പുറത്തായി കാണാൻ എനിക്ക് കഴിയാത്തത് കൊണ്ട് കൂടിയാണ്. അച്ഛന്റെ ഏട്ടന്റെ മകൻ എനിക്ക് ‘സഹോദരൻ‘ ആണ്.

ഏതായാലും ഇന്നലത്തെ പോസ്റ്റിന് താഴെ വന്ന പല കമന്റ്സും വായിച്ചു. എല്ലാവരുടെയും അഭിപ്രായത്തെ അവരുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് മനസിലാക്കാൻ ശ്രമിക്കുന്നുമുണ്ട്. പക്ഷേ ആക്കൂട്ടത്തിൽ ഏറ്റവും അരോചകമായ വെറുപ്പുളവാക്കുന്ന ഒരാളുടെ കമന്റ് കണ്ടു. എനിക്ക് ആ കാഴ്ചപ്പാട് ഉൾകൊള്ളാനാവുന്നില്ല. എന്താണീ കഴമ്പില്ലാത്ത വൈകാരിക ബന്ധങ്ങൾ എന്നത് കൊണ്ട് അയാൾ അർഥമാക്കുന്നത് ? ഇവനൊക്കെ മോറൽ ചിന്ത മാറ്റി വെച്ച് ജൈവീകമായ ഒരു ശരീരമായാണോ സ്വന്തം അമ്മയെയും കൂടപ്പിറപ്പിനെയും കാണുന്നത് ? അമ്മ/ പെങ്ങൾ/ അച്ഛൻ എന്നതിനിടയിലെ റിസ്ക് ഫാക്ടർ കഴമ്പില്ലാത്ത കുറെ വൈകാരിക മോറൽ ചിന്തകളാണെന്ന് പറയുന്ന ഒരുത്തന് സ്വന്തം അമ്മയോടോ പെങ്ങളോടോ വല്ലത്തരത്തിലും സത്യസന്ധത ഉണ്ടാവുമെന്ന് തോന്നുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല. അവന്റെയൊക്കെ വീട്ടിലെ പെണ്ണുങ്ങളെ അവസ്ഥ ഓർത്തെനിക്ക് പേടി തോനുന്നു. എനിവേ ഈയൊരു വിഷയത്തിൽ ഇനിയൊരു പോസ്റ്റ്‌ ഉണ്ടാകില്ല.’’

English Summary:

The film 'Naarayaneente Moonnaanmakkal' is sparking considerable debate among viewers regarding the romance between the cousins.