ദിലീപിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു ബോഡിഗാർഡ്. എന്നാൽ ഈ സിനിമമൂലമാണ് താൻ ഏറ്റവുമധികം പഴികേട്ടതെന്ന് സിദ്ദിഖ് പറഞ്ഞു. ചിത്രം റിലീസ് ചെയ്തതിന് ശേഷം ഒരുപാട് പേർ ഇത് മോശം ചിത്രമാണെന്ന് പറഞ്ഞെന്നും അതിൽ വളരെ സങ്കടം വന്നിട്ടുണ്ടെന്നും സിദ്ദിഖ് തുറന്നുപറഞ്ഞു. റേഡിയോ മാംഗോ സ്പോട്ട് ലൈറ്റിൽ സംസാരിക്കുമ്പോഴാണ് സിദ്ദിഖ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ സങ്കടവും വിഷമവും മാറിയത് ബോഡിഗാർഡ് മറ്റുഭാഷകളിൽ പോയി അതേ തിരക്കഥയിൽ റീമേയ്ക്ക ചെയ്ത് വലിയ വിജയമായി മാറിയപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിൽ റീമേയ്ക്ക് ചെയ്ത സിനിമയാണ് ബോഡിഗാർഡ്. തമിഴിലും ഹിന്ദിയിലും സിദ്ദിഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്.