തന്റെ കരിയറിനെയും ജീവിതത്തെയും നശിപ്പിക്കാന്‍ ശ്രമിയ്ക്കുന്ന ഉറ്റ സുഹൃത്തിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി ആര്യ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആര്യയുടെ വെളിപ്പെടുത്തൽ. ചില ആളുകളെ നമ്മുടെ ജീവിതത്തിൽ നിന്ന് വലിച്ചെറിഞ്ഞാലും വീണ്ടും അലട്ടിക്കൊണ്ടിരിക്കുമെന്നും ഇതൊരു പ്രൊഫഷനൽ ജലസി ആണെന്നും ആര്യ പറയുന്നു.
ജീവിതത്തില്‍ താന്‍ ഏറ്റവും വിശ്വസിച്ച ആളില്‍ നിന്ന് തിരിച്ചടി കിട്ടിയെന്നും ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല എന്നും ആര്യ പറഞ്ഞു. എന്നാൽ ആ സ്ത്രീ സുഹൃത്തിന്റെ പേര് വെളിപ്പെടുത്താന്‍ ആര്യ തയ്യാറായില്ല
ഇതുണ്ടായത് ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ ആദരവോടെ കാണുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയില്‍ നിന്നാണ്. അന്ധമായി ഞാനവരെ വിശ്വസിച്ചു. ഇതേ വ്യക്തി തന്നെയാണ് ഇപ്പോൾ തന്റെ കരിയർ നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും ആര്യ വ്യക്തമാക്കി.
എങ്ങനെ പ്രതികരിയ്ക്കും ഇത്തരക്കാരോട് എന്ത് പറയണമെന്നോ എനിക്കറിയില്ല. എല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാളുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഇത്തരക്കാര്‍ക്ക് മറുപടി നല്‍കും എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു.
താങ്കളോട് ഒന്നേ എനിക്ക് പറയാനുള്ളൂ, ‘തന്ത്രം കൊള്ളാം, പക്ഷെ ജീവിതം എന്റേതാണ്’. എനിക്കൊരിക്കലും താങ്കളെ പോലെ ആകാന്‍ കഴിയില്ല. താങ്കള്‍ക്ക് എന്നെ പോലെയും- ആര്യ പറഞ്ഞു.