പ്രശസ്ത മലയാള നടി കൽപന അന്തരിച്ചു. ഇന്നു രാവിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അതീവ ഗുരുതരാവസ്ഥയിൽ ഇന്ന് രാവിലെയാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടിമാരായ ഉർവശിയും കലാരഞ്ജിനിയും സഹോദരിമാരാണ്. നാടകപ്രവർത്തകരായ വി പി നായരുടെയും വിജയ ലക്ഷ്മിയുടെയും മകളാണ്. ദുൽക്കർ സൽമാൻ നായകനായ ചാർലിയാണ് അവർ അവസാനം അഭിനയിച്ച ചിത്രം.