Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൽപനയുടെ അവസാന സിനിമയിലെ അവസാനചിത്രം

kalpana-karthi

മലയാളത്തിന്റെ പ്രിയനടി കല്‍പന അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം ഊപിരിയിലെ താരത്തിന്റെ ചിത്രം പുറത്തുവന്നു. നായകനായ കാർത്തിക്കൊപ്പം കൽപന നിൽക്കുന്ന ചിത്രമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിൽ ആയയുടെ വേഷത്തിലാണ് കൽപന എത്തുന്നത്.

കാർത്തിയും നാഗാർജുനയും അഭിനയിക്കുന്ന ഊപിരി (തോഴ) എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഹൈദരാബാദിൽ എത്തിയപ്പോഴാണ് നടി കല്‍പന അന്തരിക്കുന്നത്. കൽപനയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയായിരുന്നു ഇത്. വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൽപനയുടേതായി നാല് ഷോട്ടുകൾ കൂടി ബാക്കി നിൽക്കെയാണ് സിനിമാലോകത്തോട് താരം വിടപറയുന്നത്.

ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് 'ദല്ലിബോല' എന്ന തെലുങ്ക് ചിത്രത്തില്‍ ശാരദയുടെ പേരക്കുട്ടിയായി കല്‍പ്പന അഭിനയിച്ചിട്ടുണ്ട്. ഇത് കല്‍പ്പനയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണെങ്കിലും തമിഴില്‍ അഭിനയിച്ച 'സതി ലീലാവതി' രതി ലീലാവതിയായും 'ചിന്നവീട്' ചിന്ന ഇല്ലുവായും തെലുങ്കില്‍ റീമേക്ക് ചെയ്തിട്ടുണ്ട്.

പി.വി.പി. സിനിമയുടെ ബാനറില്‍ വംശി ബൈരിപ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന നാഗാര്‍ജ്ജുനയെ പരിചരിക്കാനെത്തുന്ന ഒരു ആയയുടെ റോളിലായിരുന്നു കല്‍പ്പന അഭിനയിച്ചത്. ഹൈദരാബാദില്‍ കഴിഞ്ഞ ഏപ്രില്‍ നാലാം വാരത്തില്‍ അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വച്ച് ഒരാഴ്ചത്തെ ഷൂട്ടിംഗ് നടന്നിരുന്നു. നാഗാര്‍ജ്ജുന, തമന്ന, തമിഴ്‌നടന്‍ കാര്‍ത്തി എന്നിവര്‍ക്കൊപ്പം കൽപനയും ഈ ചിത്രീകരണത്തില്‍ പങ്കെടുത്തിരുന്നു.