Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളികള്‍ പോണ്‍ക്ലിപ്പുകള്‍ക്ക് അടിമകളോ : അരുണ്‍ കുമാര്‍

arun-kumar

മലയാളികള്‍ക്ക് പോണ്‍ എന്നു പറയുന്നത് ഒട്ടും അന്യമല്ല, ഇപ്പോള്‍ യൂട്യൂബിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും സൈറ്റുകളിലോ പോണ്‍ ക്ലിപ്പുകള്‍ സെര്‍ച്ച് ചെയ്യുന്നവര്‍ കണ്ടിട്ടുണ്ടാകും മല്ലു ലേഡി, മല്ലു ടീച്ചര്‍ പക്ഷേ അതിനകത്തുള്ള വിഡിയോ ഹിന്ദി പോലുള്ള ഭാഷകള്‍ സംസാരിക്കുന്ന സ്ത്രീകളുടെ വിഡിയോ ആയിരിക്കും. സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ് പറയുന്നു.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? മലയാളികളുടെ പേരുപറഞ്ഞാണ് മിക്ക പോണ്‍ ക്ലിപ്സും വരുന്നത്. ഇത് മലയാളിയുടെ കപടസദാചാരത്തെയാണ് സൂചിപ്പിക്കുന്നത്. പോണ്‍ക്ലിപ്പുകള്‍ക്ക് അടിമകളാണോ മലയാളികള്‍. അരുണ്‍ കുമാര്‍ ചോദിക്കുന്നു.

Arunkumar Aravind in I Me Myself - PT 1/4

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ കൂടുന്നതില്‍ പോണ്‍ വിഡിയോകള്‍ക്ക് വളരെയധികം പങ്ക് ഉണ്ട്. മലയാളികളാണ് കൂടുതലും ഇതില്‍പ്പെട്ടിരിക്കുന്നത്. അതിലെ ടാഗുകള്‍ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ എന്നറിയില്ല. ബന്ധങ്ങള്‍വച്ചാണ് ചിലവിഡിയോകള്‍ ടാഗുചെയ്യപ്പെടുന്നത്.

ടീച്ചറും കുട്ടിയും, അല്ലെങ്കില്‍ മല്ലു ഓഫീസ് ഗേള്‍ അങ്ങനെ പലതലക്കെട്ടുകള്‍. ഇത് ആളുകളില്‍ വൃത്തികെട്ട അറപ്പുളവാക്കുന്ന ചിന്തകള്‍ ജനിപ്പിക്കുന്ന തലക്കെട്ടുകളാണ് കൊടുക്കുന്നത്. അത് ആളുകളെ തെറ്റായരീതിയില്‍ വഴിതെറ്റിക്കും.

പണ്ട് ഇങ്ങനെയൊരു വിഡിയോ കാസറ്റുകള്‍ എടുക്കണമെങ്കില്‍ പത്തുപ്രാവശ്യമെങ്കിലും ആലോചിക്കുമായിരുന്നു. ഒരു രഹസ്യസ്വഭാവത്തോടെ ആരും കാണാതെയായിരിക്കും കാസറ്റ് േമടിക്കുക. അന്നത്തെ കാലത്ത് യുവാക്കള്‍ കണ്ടിരുന്നു. മാസത്തിലൊരിക്കല്‍, വീട്ടില്‍ ആരുമില്ലാത്ത അവസരത്തില്‍ അങ്ങനെയൊക്കെയാണ് കണ്ടുകൊണ്ടിരുന്നത്.

ഇന്ന് അങ്ങനല്ല, ഏതുകൊച്ചുകുട്ടിക്കും അവന്‍റെ സ്വകാര്യതയില്‍ കാണാം. അങ്ങനെ ചെറുപ്പത്തിലേതന്നെ സ്ത്രീകളെക്കുറിച്ച് തെറ്റായ ചിന്ത അവന്‍റെ മനസ്സില്‍ വളരുന്നു. സ്ത്രീകള്‍ അങ്ങനെയാണെന്ന് അവര്‍ ചിന്തിച്ചു തുടങ്ങുന്നു. അങ്ങനെ കൈവിട്ടുപോകുന്നു. നിയന്ത്രണം നഷ്ടപ്പെടുന്നു. അരുണ്‍ കുമാര്‍ പറഞ്ഞു.

Your Rating:

Overall Rating 0, Based on 0 votes

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.