Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിത തഴഞ്ഞില്ല വിനായകനെ

vinayakan-vanitha

പലരും കണ്ടില്ലെന്നു നടിച്ചു പക്ഷേ വനിത വിനായകനെ കൺതുറന്നു കണ്ടു. കമ്മട്ടിപ്പാടവും വിനായകനെന്ന നടനും പ്രമുഖ അവാർഡ് നിശകളിൽ തഴയപ്പെടുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം നടക്കുമ്പോൾ വനിത ഫിലിം അവാർഡ്സിലെ സ്പെഷൽ പെർഫോമൻസ് പുരസ്കാരം തേടിയെത്തിയത് അതേ വിനായകനെയാണ്.

ആളെ കൂട്ടാൻ സ്റ്റാർ വാല്യൂ നോക്കിയോ അല്ലെങ്കിൽ ചടങ്ങിനു വരാൻ സൗകര്യമുള്ളവരെ തിരഞ്ഞു പിടിച്ച് കൊടുക്കുന്നതോ അല്ല പുരസ്കാരമെന്നും പ്രേക്ഷകരുടെ അഭിപ്രായം മാത്രമാണ് കണക്കിലെടുത്തതെന്നുമുള്ള അവകാശവാദം ഇതിലൂടെ വനിത അടിവരയിട്ടു തെളിയിക്കുന്നു.

സമൂഹമാധ്യമങ്ങളിലും വനിതയുടെ അവാർഡ് പുരസ്കാരം ചർച്ചാ വിഷയമായി കഴിഞ്ഞു. നിരവധി ആളുകളാണ് വനിത പുരസ്കാരനിർണയത്തെ പുകഴ്‍ത്തി രംഗത്തെത്തിയത്.

വനിത, മലയാള മനോരമ എന്നിവയിൽ പ്രസിദ്ധീകരിച്ച കൂപ്പണുകൾ പൂരിപ്പിച്ചയച്ചും വനിത ഓൺലൈൻ, മനോരമ ഓൺലൈൻ എന്നിവയിലൂടെയും ഒരു ലക്ഷത്തിലധികം പേർ വോട്ടു ചെയ്തുമാണ് മലയാള സിനിമയിലെപോയ വർഷത്തെ പ്രതിഭകളെ തിരഞ്ഞെടുത്തത്.

vinayakan-vanitha-1

കൊച്ചി വില്ലിങ്ടൻ ഐലൻഡിലെ വേദിയിലാണ് പരിപാടികൾ അരങ്ങേറിയത്. ബോളിവുഡിൽ നിന്നും ദക്ഷിണേന്ത്യൻ സിനിമാലോകത്ത് നിന്നുമുള്ള പ്രതിഭകൾ അഞ്ച് മണിക്കൂർ നീളുന്ന താരനിശയിൽ കലാവിരുന്നൊരുക്കി.

വനിത ഫുൾ കവറേജ്

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, സിനിമാ ലോകത്ത്നിന്നുള്ള മിന്നും താരങ്ങളാണ് വില്ലിങ്ടൻ ഐലൻഡിനെ ആവേശം കൊള്ളിക്കാൻ എത്തിച്ചേർന്നത്. ഒപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളുമെത്തി. അത്യാധുനിക സ‍‍ജ്ജീകരണങ്ങളോടു കൂടിയ വേദിയിലാണ് വനിതയുടെ പതിനാലാമത് അവാർഡ് നിശ അരങ്ങേറിയത്.

ബോളിവുഡിൽ നിന്നുള്ള ന്യൂജനറേഷൻ‌ റൊമാന്റിക്ക് ഗായകന്‍ അർമാൻ മാലിക്കിന്റെ കേരളത്തിലെ ആദ്യ പൊതുവേദിയായിരുന്നു വനിത ഫിലിം അവാർഡ് നിശ. നാടകവേദിയിലൂടെ ബോളിവുഡിന്റെ പ്രിയ നായികയായ രാധിക ആപ്തേ, ബ്രിട്ടീഷ് മോഡലും തമിഴ് സിനിമാലോകത്തെ സൂപ്പർ നായികയുമായ ആമി ജാക്സൺ, തമന്ന, ഇഷ തൽവാർ, ദീപ്തി സതി തുടങ്ങിയ വമ്പൻ താരനിര പരിപാടിയുടെ മാറ്റുകൂട്ടി.

മറ്റ് അവാർഡുകൾ–

∙ സ്പെഷൽ പെർഫോമൻസ് (നടൻ)– വിനായകന്‍ (കമ്മട്ടിപ്പാടം.)

∙ സ്പെഷൽ പെർഫോമൻസ് (നടി) – ആശാ ശരത് (പാവാട, അനുരാഗ കരിക്കിന്‍ വെള്ളം )
∙ തിരക്കഥാകൃത്ത് – പി. ബാലചന്ദ്രന്‍ (കമ്മട്ടിപ്പാടം.)
∙ സഹനടൻ– സിദ്ധിക്ക് (കട്ടപ്പനയിലെ ഋത്വിക് റോഷൻ, ആന്‍ മരിയ കലിപ്പിലാണ്)
∙ സഹനടി– രോഹിണി (ആക്ഷന്‍ ഹീറോ ബിജു, ഗപ്പി)

∙ മികച്ച താരജോടി – ആസിഫ് അലി – രജീഷ വിജയന്‍ (അനുരാഗ കരിക്കിന്‍ വെള്ളം )
∙ മികച്ച വില്ലൻ– ചെമ്പൻ വിനോദ് (കലി
∙ ഹാസ്യ നടൻ– ധര്‍മജന്‍ ബോള്‍ഗാട്ടി (കട്ടപ്പനയിലെ ഋത്വിക് റോഷന്‍)
∙ ഗായകൻ– എം.ജി. ശ്രീകുമാർ (ചിന്നമ്മാ അടി കുഞ്ഞിപ്പെണ്ണമ്മാ.... ഒപ്പം)
∙ ഗായിക– വാണിജയറാം ( മാനത്തെ മാരിക്കുറുമ്പേ... പുലി മുരുകന്‍)
∙ ഗാനരചയിതാവ് – സന്തോഷ് വര്‍മ (പൂക്കള്‍ പനിനീര്‍ പൂക്കള്‍.... ആക്ഷന്‍ ഹീറോ ബിജു )

∙ സംഗീത സംവിധായകൻ– ബിജിപാല്‍ (മഹേഷിന്‍റെ പ്രതികാരം,)
∙ ഛായാഗ്രാഹകൻ–ഷൈജു ഖാലിദ് (മഹേഷിന്‍റെ പ്രതികാരം)
∙ പുതുമുഖ നടി – പ്രയാഗ മാര്‍ട്ടിന്‍ (കട്ടപ്പനയിലെ ഋത്വിക് റോഷന്‍)
∙ പുതുമുഖ നടന്‍ – വിഷ്ണു ഉണ്ണികൃഷ്ണന്‍ (കട്ടപ്പനയിലെ ഋത്വിക് റോഷന്‍).
∙ പുതുമുഖ സംവിധായകൻ– ഖാലിദ് റഹ്മാന്‍ (അനുരാഗ കരിക്കിന്‍ വെള്ളം )
∙ നൃത്ത സംവിധാനം– കലാ മാസ്റ്റർ. (ഒപ്പം)