ജാപ്പനീസ് സബ്ടൈറ്റിലുമായി ചാർലി

ദുൽക്കറിന്റെ കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായ ചാർലി ജപ്പാനിൽ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം ജാപ്പനീസ് സബ്ടൈറ്റിലോട് കൂടി സെല്ലുലോയ്ഡ് ജപ്പാനും ഡോസോ ഫിലിംസും ചേർന്ന് വീണ്ടും റിലീസിനെത്തിക്കുകയാണ്. ജപ്പാനിൽ ചിത്രത്തിന് കിട്ടിയ മികച്ച സ്വീകാര്യതയാണ് ഇത്തരമൊരു സംരംഭത്തിന് വിതരണക്കാരെ പ്രേരിപ്പിച്ചത്.

ജാപ്പനീസ് സബ്ടൈറ്റിലുമായി എത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണ് ചാർലി. മെയ് 15നും 29നും ജപ്പാനിലെ പ്രശസ്ത കിനേക തിയറ്ററിലാകും പ്രദര്‍ശനം നടക്കുക.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതിയായിരുന്നു നായിക. മാർട്ടിനും ഉണ്ണി ആറും ചേർന്നായിരുന്നു തിരക്കഥ. സംസ്ഥാനചലച്ചിത്ര അവാർഡിലും ചാർലി പുരസ്കാരങ്ങൾ വാരിക്കൂട്ടി. മികച്ച നടൻ, നടി, സംവിധായകൻ, ഛായാഗ്രഹണം ഉൾപ്പടെ ഏഴ് അവാർഡുകൾ ആണ് ചിത്രത്തിന് ലഭിച്ചത്.