മലയാളത്തിന്റെ ജനപ്രിയതാരം ദിലീപിന്റെ ജന്മദിനമാണിന്ന്. ഇത്തവണ പിറന്നാൾ ആഘോഷം സിനിമാസെറ്റിൽ ആയിരുന്നു. ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹിറ്റ്മേക്കര്‍മാരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കിങ് ലയർ സിനിമയുടെ ലൊക്കേഷനിലായിരുന്നു ആഘോഷം.
Dileep | I Me Myself | Manorama Online
നടൻ ജോയ് മാത്യുവിനും ലാലിനും വ്യാസൻ ഇടവനക്കാടിനും ആരാധകർക്കുമൊപ്പം ദിലീപിന്റെ പിറന്നാൾ പൊടിപൊടിച്ചെന്ന് തന്നെ പറയാം. ബ്രഹ്മമംഗലം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ആയിരുന്നു ആഘോഷം. പിറന്നാളിന് ആശംസകള്‍ േനരാൻ കുരുന്നുകളും എത്തി.
![dileep-birthday dileep-birthday](https://img-mm.manoramaonline.com/content/dam/mm/ml/movies/movie-reviews/images/2015/Oct/26/dileep-birthday.jpg.image.784.410.jpg)
ദിലീപും മഡോണയും പ്രധാന വേഷത്തിലഭിനയിക്കുന്ന കിങ് ലയറിന്റെ തിരക്കഥ സിദ്ദിഖും സംവിധാനം ലാലുമാണ്. റാംജിറാവ് സ്പീക്കിങ്ങിന്റെ നിർമാതാക്കളിലൊരാളായ ഔസേപ്പച്ചനാണു ചിത്രം നിർമിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.