Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർഷങ്ങൾക്ക് ശേഷം ഇന്നസെന്റിനെ അനുകരിച്ച് ദിലീപ്; വിഡിയോ

dileep-incoent

1998ല്‍ വലിയ ജനപ്രീതിനേടിയ ഓണത്തിനിടയ്‌ക്ക് പൂട്ടുകച്ചവടം എന്ന ഹാസ്യ പാരഡി കാസറ്റിലൂടെയാണ്‌ ദിലീപ്‌ നാദിര്‍ഷാ കൂട്ടുകെട്ടിന്റെ ജൈത്രയാത്ര തുടങ്ങുന്നത്‌. ഇതിനുശേഷം ഈ ടീം സ്വന്തമായി നിര്‍മ്മിച്ച കോമഡി കാസറ്റാണ്‌ ദേ മാവേലി കൊമ്പത്ത്‌. അതും വന്‍ ഹിറ്റായി. പിന്നീട് ദിലീപ് അഭിനയത്തിലേക്കും നാദിർഷ സ്റ്റേജ് ഷോ ഇപ്പോൾ സംവിധാനരംഗത്തും തന്റേതായ ഇടംകണ്ടെത്തി.

23 വർഷങ്ങൾക്ക് ശേഷം അബിയും ദിലീപും നാദിർഷയും വീണ്ടും ഒരുവേദിയിൽ ഒന്നിച്ചു. സാഗർ ഷിയാസ് ധനസമാഹരണത്തിനായി നടത്തിയ താരസംഗമം എന്ന പരിപാടിയിലാണ് ഇവർ ഒരുമിച്ചത്. പരിപാടിക്കിടെ നടൻ ഇന്നസെന്റിനെ ദിലീപ് അനുകരിച്ചു. നേരത്തെ ദേ മാവേലി കൊമ്പത്ത് എന്ന കോമഡി കാസറ്റിൽ ദിലീപ് ആയിരുന്നു ഇന്നസെന്റിന്റെ ശബ്ദം അനുകരിച്ചുകൊണ്ടിരുന്നത്.  

താരസംഗമം I ന്യൂ ഇയർ സ്പെഷ്യൽ ഭാഗം - 1 I മഴവിൽ മനോരമ

Your Rating: