കുഞ്ഞിക്കാ എന്ന വിളിയിൽ ഒരുപാട് സ്നേഹമുണ്ട്: ദുൽക്കർ

മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും മമ്മൂക്ക, ലാലേട്ടൻ എന്നാണ് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ദുൽക്കർ സൽമാന്‍. ‘കുഞ്ഞിക്കാ’ എന്നാണ് ആരാധകർ ദുൽക്കറിനെ വിളിക്കുന്നത്.

ആ പേരു വന്നത് എങ്ങനെയെന്നും, എന്നുതൊട്ടാണ് ആ വിളി തുടങ്ങിയതെന്നും തനിക്ക് അറിയില്ലെന്ന് ദുൽക്കർ പറയുന്നു. ‘ഒരു കാര്യം അറിയാം, ആ വിളിയിൽ ഒരുപാട് സ്നേഹമുണ്ട്.’–ദുൽക്കർ പറഞ്ഞു.

ഡിക്യു എന്ന ചുരുക്കപ്പേരിലും ദുൽക്കര്‍ അറിയപ്പെടാറുണ്ട്. ഈ പേര് കുട്ടിക്കാലത്തെ തനിക്ക് കിട്ടിയിരുന്നെന്ന് ദുൽക്കർ പറയുന്നു. പേരിലെ കനം കാരണമാണ് കൂട്ടുകാരിൽ പലരും തന്നെ ചുരുക്കി ഡിക്യു ആക്കിയതെന്ന് ദുല്‍ക്കർ പറഞ്ഞു.