തമിഴ് സൂപ്പര്‍താരം വിജയ്, നയന്‍താര, സമാന്ത, എന്നിവരുടെ വീടുകളിലും ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. വിജയിയുടെ പുതിയ ചിത്രമായ പുലി ടീമിന്‍റെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. താരങ്ങളുടെ ചെന്നൈയിലെ വസതിയിലാണ് റെയ്ഡ്.
നയന്‍താരയുടെ കൊച്ചിയിലെ തേവരയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. പുലി സിനിമയുമായി ബന്ധപ്പെട്ട് കോടികളുടെ സാന്പത്തിക തിരിമറി നടന്നുവെന്ന സംശയമുണ്ടെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.