നടന്‍ ജഗതി ശ്രീകുമാര്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെത്തി. വൈകുന്നേരം അഞ്ചു മണിയോടെയാണ് ജഗതിയും കുടുംബവും ആറ്റുകാലില്‍ ദര്‍ശനത്തിനെത്തിയത്. ആറ്റുകാലമ്മയ്ക്കു മുന്നില്‍ നടന്‍ ജഗതി ശ്രീകുമാര്‍ ഭക്തിപൂര്‍വം ഭസ്മക്കുടം നിറച്ചു. തിരുവനന്തപുരത്ത് സക്ന്ദഷഷ്ഠി കാവടി ഉൽസവത്തിന്റെ ഭാഗമായായിരുന്നു സന്ദർശനം.
വീല്‍ചെയര്‍ എടുക്കാതിരുന്നതിനാല്‍ അദ്ദേഹ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയില്ല. അപകടത്തെത്തുടര്‍ന്നുള്ള ചികിത്സയ്ക്കുശേഷം ജഗതി ശ്രീകുമാര്‍ ആദ്യമായാണ് ക്ഷേത്രദർശനത്തിന് എത്തുന്നത്. ആയൂർ ആരോഗ്യത്തിനായി കാറിൽ ഇരുന്ന് ആറ്റുകാൽ ബി. ശശിധരൻനായരുടെ നേതൃത്വത്തിലായിരുന്നു പ്രത്യേകപൂജ.
ആയൂരാരോഗ്യത്തിനായി ഭസ്മകലശം ഉള്‍പ്പെടെയുള്ള പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ ജഗതിയുമായുള്ള വാഹനം എത്തിയതോടെ ഭസ്മകലശം ഉള്‍പ്പെടെയുള്ള പൂജകള്‍ക്കായുള്ള സജീകരണങ്ങള്‍ പുറത്ത് ക്രമീകരിച്ചിരുന്നു. ഭസ്മക്കുടം നിറച്ചശേഷം ഗുരുസ്വാമി ജഗതിയെ അനുഗ്രഹിച്ചു. നേര്‍ച്ചസമര്‍പ്പണം കഴിഞ്ഞ് അദ്ദേഹം മടങ്ങി.
ഭാര്യ ശോഭ, മകന്‍ രാജ്കുമാര്‍, ചെറുമകന്‍ ജഗന്‍ എന്നിവര്‍ക്കൊപ്പമാണ് ജഗതി ശ്രീകുമാര്‍ ആറ്റുകാലില്‍ എത്തിയത്.