മലയാളികളുടെ പ്രിയപ്പെട്ട നടി മീരാ ജാസ്മിനെ പ്രേക്ഷകർ മറന്നോ? വിവാഹ ശേഷം ചലച്ചിത്ര രംഗത്ത് നിന്നും വിട്ടുനില്‍ക്കുന്ന മീര ജാസ്മിന്റെ പിറന്നാൾ ആണ് ഇന്ന്. ആരൊക്കെ മറന്നാലും പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് ആശംസകളുമായി സിനിമാരംഗത്തു നിന്നുതന്നെ ഒരാളെത്തി. മറ്റാരുമല്ല കാവ്യ മാധവന്‍.
ഫേസ്ബുക്കിലൂടെയാണ് കാവ്യ മീര ജാസ്മിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പെരുമഴക്കാലം എന്ന ചിത്രത്തിൽ കാവ്യയും മീരയും ഒന്നിച്ചെത്തിയിട്ടുണ്ട്.
മീര വീണ്ടും സിനിമയിൽ സജീവമാകാനുളള തയാറെടുപ്പിലാണ്. മീര നായികയായി അഭിനയിച്ച 'സണ്ടക്കോഴി' എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാകും മീര വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുക. ഇതിനുമപ്പുറം എന്ന മലയാളചിത്രത്തിലാണ് മീര അവസാനമായി അഭിനയിച്ചത്.