മലേഷ്യന്‍ വിമാനത്താവളത്തില്‍ നയന്‍താരയെ മണിക്കൂറുകളോളം തടഞ്ഞു വച്ചത് വാര്‍ത്തയായിരുന്നു. വിക്രം നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. നടിയെ വിമാനത്താവളത്തിൽ അധികൃതർ ചോദ്യം ചെയ്യുന്ന ചിത്രവും ഇന്റർനെറ്റിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
നയൻതാരയെ വിമാനത്താവളത്തിൽ ചോദ്യം ചെയ്യുന്ന ചിത്രം മൊബൈലിൽ പകർത്തിയ ജീവനക്കാരനെ സ്വകാര്യ എയർലൈൻ കമ്പനി താൽക്കാലികമായി പുറത്താക്കി. പാസ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്ന വിമാനത്താവളത്തിലേക്കുള്ള പ്രവേശനാനുമതിയിൽ ഉണ്ടായ ആശയക്കുഴപ്പമാണ് നയൻതാരയെ തടഞ്ഞുവയ്ക്കുന്ന സംഭവത്തിലേക്ക് എത്തിച്ചത്.
നടിയെ ചോദ്യം ചെയ്യുന്നതിനിടെ എയർപോർട്ടിലെ ഒരു ജീവനക്കാരൻ നടിയുടെ ചിത്രം മൊബൈലിൽ പകർത്തുകയായിരുന്നു. പിന്നീട് ഇയാൾ തന്നെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ചിത്രീകരണം കഴിഞ്ഞ് മലേഷ്യയില്‍ നിന്നും ചെന്നൈയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടക്കുന്നത്. വളരെ കുറച്ചുസമയാണ് നയൻതാരയെ ചോദ്യം ചെയ്തതെന്നും കുറച്ചുസമയങ്ങൾക്ക് ശേഷം നടിയെ പോകാൻ അനുവദിച്ചെന്നും സിനിയുടെ പിആർഒ അറിയിച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.