കുട്ടിക്കാലം മുതലേ ലാലേട്ടൻ ആരാധികയാണെന്ന് ലെന. മോഹൻലാലിനെപ്പോലെ ആത്മീയമായ ശക്തിയും ഊർജവമുള്ള ഒരു വ്യക്തിത്വത്തെ കണ്ടിട്ടില്ലെന്നും ലെന പറഞ്ഞു. മനോരമ ന്യൂസ് സംഘടിപ്പിച്ച ന്യൂസ് മേക്കർ സംവാദത്തിലാണ് ലെന ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂസ് മേക്കർ സംവാദത്തിൽ മോഹൻലാൽ
‘മോഹൻലാലിനെപ്പോലെ സ്പിരിച്വൽ എനർജിയും പവറും ഉള്ള നടനെ ഞാൻ കണ്ടിട്ടില്ല. നടനെന്നല്ല ചിലപ്പോൾ വ്യക്തിയെ പോലും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ ഓരോ വേഷങ്ങളിലും തുളുമ്പുന്നത് ഈ ശക്തിയാണ്.
എന്തുകൊണ്ടാണ് അദ്ദേഹം ഒരു വിസ്മയമാകുന്നത് അല്ലെങ്കിൽ അദ്ദേഹത്തിന്റെ അഭിനയം പ്രതിഭാസമാകുന്നത് എന്നതിന് ഇതൊരു ഉദാഹരണം. ലാലേട്ടനൊപ്പം പ്രവർത്തിക്കുമ്പോൾ തന്നെ അത് അനുഭവിച്ചിട്ടുമുണ്ട്. ലെന പറഞ്ഞു.
‘ലെന സൈക്കോളജി പഠിച്ച് രണ്ടുപ്രാവശ്യം എംഎ ഒക്കെ വാങ്ങിച്ച ആളുകളാണ്. അവരെപ്പോലുള്ളവർക്ക് എന്നെ കൂടുതൽ അറിയാം. അത് മോശമായി പറയുന്നതല്ല. പലപ്പോഴും നമ്മളെക്കുറിച്ച് മറ്റുള്ളവർ പറയുമ്പോഴാണ് ഇങ്ങനെയൊരാളാണ് നമ്മളെന്ന് മനസ്സിലാക്കുന്നത്. എന്നാൽ അതിനെക്കുറിച്ച് പഠിക്കാനോ അറിയാനോ ആഗ്രഹിക്കുന്നില്ല. മോഹൻലാൽ പറയുന്നു.