കുട്ടിക്കാലത്ത് തന്നെ ഏറ്റവുമധികം സ്വാധീനിച്ചത് ടോംസിന്റെ കഥാപാത്രങ്ങളായിരുന്നെന്ന് നടൻ മമ്മൂട്ടി.വരയിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകും ചെയ്ത വ്യക്തിയായിരുന്നു ടോംസെന്നും മമ്മൂട്ടി പറഞ്ഞു. കാർട്ടൂണിസ്റ്റ് ടോംസിന്റെ ആത്മകഥയായ എന്റെ ബോബനും മോളിയും പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ടോംസിന്റെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളായ ബോബനും മോളിയ്ക്കും പുസ്തകം നൽകി മമ്മൂട്ടി പ്രകാശനം നിർവഹിച്ചു. ടോംസിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽസംബന്ധിക്കാനെത്തിയിരുന്നു. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, കേരളാ കാർട്ടൂൺ അക്കാദമി ചെയർമാൻ പ്രസന്നൻ ആനിക്കാട് തുടങ്ങിയവർ പങ്കെടുത്തു.