ജനപ്രിയ സിനിമകളെല്ലാം കെട്ടുകഥകളാണെന്ന് നടന്‍ മോഹന്‍ലാല്‍. സിനിമകളിലെ സ്റ്റൈലുകളും കഥാപാത്രങ്ങളും ഇന്നത്തെ തലമുറ അനുകരിക്കുന്നതിനെതിരായാണ് മോഹന്‍ലാലിന്‍റെ പുതിയ ബ്ലോഗ്.
ഏറെ ആലോചിച്ചതിന് ശേഷമാണ് ഈ കുറിപ്പ് എഴുതുന്നതെന്നും എഴുതാന്‍ പോകുന്ന വിഷയം വേഗം തെറ്റിദ്ധരിക്കാന്‍ ഇടയുള്ളതാണെന്നും മോഹന്‍ലാല്‍ പറയുന്നു. അതുകൊണ്ടു തന്നെ ഒട്ടും മാറിനിന്നല്ല ഇത് പറയുന്നതെന്നും ഞാന്‍ കൂടി ബന്ധപ്പെടുന്ന മേഖലയുടെ വിഷയമായതിനാല്‍ അതിന്‍റെ തെറ്റിനും ശരിക്കുമെല്ലാം ഞാന്‍ കൂടി ഉത്തരവാദിയാണെന്ന് മോഹന്‍ലാല്‍ ബ്ലോഗില്‍ വിശദമാക്കുന്നു.
ആരാധിച്ച് അന്ധമായി അനുകരിക്കുന്നവരും അവരെ ശകാരിക്കുന്നവരും ആദ്യമായി മനസ്സിലാക്കേണ്ടത് ജനപ്രിയസിനിമകളെല്ലാം കെട്ടുകഥകളാണ് എന്നതാണ്. കാഴ്ചകാര്‍ക്കു വേണ്ടി ഉണ്ടാക്കുന്നക കഥകള്‍. അവരെ രസിപ്പിക്കുക, പിടിച്ചിരുത്തുക എന്നിവയൊക്കെയാണ് അവയുടെ ലക്ഷ്യം.
ബ്ലോഗിന്റെ പൂർണരൂപം വായിക്കാം
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.