മോഹന്‍ലാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദ് കംപ്ലീറ്റ് ആക്ടര്‍ സൈറ്റിന്റെ റീലോഞ്ച് നടന്നു. സൈറ്റ് പുതിയ രൂപത്തിൽ ആവിഷ്കരിച്ചാണ് ആരാധകർക്ക് മുന്നിലെത്തുന്നത്. തിരുവനന്തപുരത്തായിരുന്നു ചടങ്ങ്.
നടൻ ജഗതി ശ്രീകുമാറായിരുന്നു മുഖ്യതിഥി. മണിയൻപിള്ള രാജു, ഗണേശ് കുമാർ, എം രഞ്ജിത് എന്നിവർ പങ്കെടുത്തു. ബാലഭാസ്‌ക്കറും സംഘവും അവതരിപ്പിച്ച സംഗീത പരിപാടി ചടങ്ങിൽ ആകർഷണമായി.
മോഹൽലാലിന്റെ സിനിമകള്‍, ഫോട്ടോകൾ, വാര്‍ത്തകള്‍, ബ്ലോഗ് എന്നിവയുടെ വിശദമായ വിവരങ്ങൾ സൈറ്റിൽ ഉണ്ട്. ഇതിന് പുറമെ മോഹൻലാലുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, മോഹൻലാലിന്റെ കൈയ്യൊപ്പ് പതിഞ്ഞ ടി ഷര്‍ട്ട്, പുലിമുരുകനിലെ പുലിനഖ മാല എന്നിവ ലഭ്യമാണ്. പുലിമുരുകൻ മാല ലേലത്തിലാണ് വിൽക്കുന്നത്.