അന്തരിച്ച നടന്‍ ഭരത് ഗോപിയുടെ മകനും ചലച്ചിത്ര നടനുമായ മുരളി ഗോപിയുടെ ഭാര്യ അഞ്ജന പിള്ള (40) കുഴഞ്ഞു വീണു മരിച്ചു. പട്ടം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരാണ്.
അമ്മ ജലജയ്ക്കൊപ്പം കുട്ടികളെ ട്യൂഷനു വിട്ടു വന്ന് ഫ്ലാറ്റിലെ ലിഫ്റ്റില്‍ കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം പേയാട് സ്കൈലൈന്‍ വില്ല ഹൌസ് നമ്പര്‍ 28-ല്‍. സംസ്കാരം ഇന്നു രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തില്‍.
പരേതനായ നീലകണ്ഠ പിള്ളയുടെയും ഏജീസ് ഓഫിസ് ജീവനക്കാരിയായിരുന്ന ജലജയുടെയും മകളാണ്. സഹോദരന്‍: അഖിലേഷ് (മുംബൈ). മക്കള്‍: ഗൌരി (പത്താം ക്ളാസ്), ഗൌരവ് (രണ്ടാം ക്ളാസ്).