Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസവന് ഇനി ഒറ്റാൽ സ്വന്തം

kottayam-ottal.jpg.image.784.410 നീറ്റിലിറക്കലിനു ശേഷം ഒറ്റാൽ വള്ളത്തിൽ സംവിധായകൻ ജയരാജിനെയുമായി തുഴഞ്ഞു നീങ്ങുന്ന വാസവൻ. പ്രദീപ് നായർ, അജിത വേണുഗോപാൽ എന്നിവരും വള്ളത്തിൽ

വാസവന് ഇനി ഒറ്റാൽ വള്ളം സ്വന്തം. ‘ഒറ്റാൽ’ സിനിമയിലെ അഭിനയ മികവിനു സംവിധായകൻ ജയരാജ് പാരിതോഷികമായി നൽകിയ വള്ളത്തിന്റെ നീറ്റിലിറക്കൽ ഇന്നലെ നടന്നു. വള്ളത്തിനു വാസവൻ നൽകിയ പേര് ഒറ്റാൽ എന്നാണ്. മീൻപിടിച്ച് വള്ളത്തിൽ വരുമ്പോഴാണ് വാസവനെ ജയരാജ് കണ്ടതും ഒറ്റാൽ സിനിമയിൽ നായകനായി അഭിനയിക്കാൻ ക്ഷണിച്ചതും. അന്നത്തെ വള്ളം കാലപ്പഴക്കംമൂലം ഉപയോഗിക്കാൻ കഴിയാതെ വന്നു. അതോടെ, വാസവനു ജയരാജ് പുതിയവള്ളം വാങ്ങി നൽകുകയായിരുന്നു.

പുതിയവള്ളത്തിന്റെ നീരണിയലിനു ജയരാജിനെ കാത്തിരിക്കുകയായിരുന്നു വാസവൻ. നെയ്യ് തേച്ച് മിനുസപ്പെട്ട ചെറുവള്ളം ജയരാജും സഹപ്രവർത്തകരും ചേർന്നാണ് നീറ്റിലിറക്കിയത്. സഹോദരി അജിത വേണുഗോപാലുമൊത്താണ് ജയരാജ് ചടങ്ങിനെത്തിയത്. കോട്ടയം നഗരസഭ മുൻ ചെയർമാൻ സണ്ണി കല്ലൂർ, സംവിധായകൻ പ്രദീപ് നായർ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് സജി കോട്ടയം, വാസവന്റെ ഭാര്യ രാജമ്മ, മകൾ ഷീബ, മകൻ സാജുലാൽ എന്നിവരും ചടങ്ങിനെത്തി. തുടർന്നു വാസവന്റെ വീട്ടിലും ജയരാജ് എത്തി. വള്ളം വാങ്ങി നൽകിയതുകൊണ്ടു സിനിമാ അഭിനയം നിർത്തരുതെന്നും ജയരാജ് വാസവനോടു പറ‍ഞ്ഞു. 

Your Rating: