സ്വന്തം വീട്ടിലെ അടുപ്പ് പുകഞ്ഞിലെങ്കിലും അടുത്ത വീട്ടിൽ എന്തു നടക്കുന്നു എന്നറിയാനുള്ള ഉത്കണ്ഠ പൊതുവെ മലയാളികൾക്കിടയിൽ കണ്ടുവരാറുണ്ട്. അത്തരത്തിൽ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്ത ചിത്രമാണ് ‘നടന്ന സംഭവം’. ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും മത്സരിച്ചഭിനയിച്ച ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം വീട്ടിലെ അടുപ്പ് പുകഞ്ഞിലെങ്കിലും അടുത്ത വീട്ടിൽ എന്തു നടക്കുന്നു എന്നറിയാനുള്ള ഉത്കണ്ഠ പൊതുവെ മലയാളികൾക്കിടയിൽ കണ്ടുവരാറുണ്ട്.  അത്തരത്തിൽ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്ത ചിത്രമാണ് ‘നടന്ന സംഭവം’.  ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും മത്സരിച്ചഭിനയിച്ച ചിത്രം പുരുഷന്മാരുടെ അരക്ഷിതാവസ്ഥയെ ഒരു പുരുഷന്റെ കാഴ്ചപ്പാടിലൂടെ പ്രേക്ഷകരിലെത്തിക്കുന്നു.

ഒരു ഹൗസിങ് കോളനിയിലേക്ക് മറൈൻ എൻജിനീയറായ സുകുമാരൻ ഉണ്ണിയും ഭാര്യ റോഷിയും കുഞ്ഞും വാടകയ്ക്കു താമസിക്കാൻ എത്തുന്നിടത്താണ് ‘സംഭവം’ തുടങ്ങുന്നത്.  സുന്ദരനും സഹൃദയനുമായ സുകുമാരൻ ഉണ്ണി സ്ത്രീകളുമായി എളുപ്പത്തിൽ സൗഹൃദം സ്ഥാപിക്കുകയും കോളനിയിൽ പ്രശസ്തനാവുകയും ചെയ്തതോടെ അയൽപക്കത്തെ പുരുഷന്മാർക്ക് ഇരിക്കപ്പൊറുതി ഇല്ലാതെയായി.  അവരിൽ ചിലർ ഉണ്ണിയുടെ അയൽക്കാരനായ അജയന്റെ വീട്ടിലെ മദ്യപാന സദസുകളിൽ ഉണ്ണിയെപ്പറ്റി അപവാദങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി.  അജയന്റെ ഭാര്യ ധന്യയ്ക്കും കോളനിയിലെ മറ്റു സ്ത്രീകൾക്കും എന്തിനും ഏതിനും സഹായത്തിനായി ഉണ്ണിയേട്ടൻ മതിയെന്ന അവസ്ഥയായി.  ഇതോടെ അസൂയ മൂത്ത പുരുഷന്മാർ ഉണ്ണിയെ തുരത്താനുള്ള അവസരം കാത്തിരുന്നു.  പിന്നെ നടക്കുന്ന സംഭവമാണ് ‘നടന്ന സംഭവ’മെന്ന സിനിമയുടെ രസതന്തു.

ADVERTISEMENT

രണ്ടു മണിക്കൂർ കൊണ്ട് ഏറെ ചിന്തോദ്ദീപകമായ ഒരു സന്ദേശമാണ് വിഷ്ണു നാരായൺ ഈ ചിത്രത്തിലൂടെ നൽകുന്നത്. സദാചാരം,  അടുത്ത വീട്ടിലേക്കുള്ള ഒളിഞ്ഞു നോട്ടം തുടങ്ങി മലയാളി സമൂഹത്തിന്റെ സ്വഭാവ വൈകൃതത്തിന്റെ നേർക്കാഴ്ചയാണ് ഈ സിനിമ. തിരക്കഥാകൃത്തായ രാജേഷ് ഗോപിനാഥ്‌ സാക്ഷ്യം വഹിച്ച സംഭവങ്ങളാണ് ഈ സിനിമയുടെ തിരക്കഥയ്ക്ക് ആധാരമായതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.  കുടുംബത്തിൽ മാത്രമല്ല സമൂഹത്തിലും പൊലീസ് സ്റ്റേഷനിൽ പോലും സ്ത്രീകൾ നേരിടുന്ന അധിക്ഷേപവും പുരുഷാധിപത്യവും പച്ചയായി തന്നെ ഈ ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്.  ദാമ്പത്യത്തിൽ സംഭവിക്കുന്ന അസംതൃപ്തിയും വിള്ളലുകളും മനോഹരമായ പ്രണയ മുഹൂർത്തങ്ങളും വളരെ റിയലിസ്റ്റിക്കായി വിഷ്ണു ഈ ചിത്രത്തിൽ വരച്ചിടുന്നുണ്ട്.  അങ്കിത് മേനോന്റെ സംഗീതവും സൈജു ശ്രീധരന്റെയും ടോബി ജോണിന്റെയും എഡിറ്റിംഗും നടന്ന സംഭവത്തെ ആകർഷകമാക്കുന്നു.

ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും അവരുടെ റോളുകളിൽ മിതവും സംയമനത്തോടെയുള്ള അഭിനയ മികവാണ് കാഴ്ചവച്ചത്. മെയിൽ ഈഗോയുള്ള അജയൻ എന്ന കഥാപാത്രത്തിന്റെ വൈകാരികവും സ്ഫോടനപരവുമായ വികാരപ്രകടനങ്ങൾ വളരെ സൂക്ഷ്മമായി അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ സുരാജ് വിജയിച്ചപ്പോൾ സരസനും സ്നേഹനിധിയുമായ ഭർത്താവിന്റെ വേഷം ബിജു മേനോൻ ഭംഗിയാക്കി. ശ്രുതി രാമചന്ദ്രനാണ് ബിജു മേനോന്റെ ഭാര്യയായി എത്തിയത്. ഏറെ പ്രാധാന്യമുള്ള വേഷമായ സുരാജിന്റെ ഭാര്യ ധന്യ എന്ന കഥാപാത്രമായി ലിജോ മോൾ തിളങ്ങി. സുധി കോപ്പ, ജോണി ആൻ്റണി, നൗഷാദ് അലി, അനഘ അശോക്, ആതിര ഹരികുമാർ, ശ്രീജിത്ത് നായർ തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ ചിത്രത്തെ സജീവമാക്കുന്നു.

ADVERTISEMENT

നടന്ന സംഭവത്തിലെ ശ്രീധരനുണ്ണിയും അജയനും ലിങ്കണും വിവേകും ധന്യയും മലയാളി സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്. നമുക്കിടയിലുള്ള ഓരോ കുടുംബത്തിന്റെയും നടന്ന സംഭവം. പുതിയ കാലത്തും സമൂഹത്തിന്റെ മാറാത്ത കാഴ്ചപ്പാടുകളുടേയും സ്ത്രീപുരുഷ ബന്ധങ്ങളുടെയും മധുരവും ഹൃദ്യവുമായ ഒരു നേർക്കാഴ്‌ച നർമ്മത്തിലൂടെ കോർത്തെടുത്ത ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരും ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാണ്.

English Summary:

Nadanna Sambhavam Movie Review