പ്രണയച്ചരടിൽ കോർത്ത കഥകൾ; ‘കഥ ഇന്നുവരെ’ റിവ്യു
Kadha Innuvare Review
മലയാളത്തിലെ ഏറ്റവും മനോഹരമായ പ്രണയ രംഗങ്ങളിലൂടെയാണ് ‘കഥ ഇന്നുവരെ’ എന്ന സിനിമയുടെ ടൈറ്റിൽ ആരംഭിക്കുന്നത്. മഴയെത്തും മുൻപെ മുതൽ എന്നുനിന്റെ മൊയ്തീൻ വരെ വന്നുപോകുന്ന ടൈറ്റിൽ കാർഡിന് അവസാനം തുടങ്ങുന്നതും മറ്റൊരു പ്രണയസിനിമയിലേക്കുള്ള വാതിലാണ്. പ്രണയിച്ചവർക്കും പ്രണയിക്കാൻ തുടങ്ങുന്നവർക്കും

മലയാളത്തിലെ ഏറ്റവും മനോഹരമായ പ്രണയ രംഗങ്ങളിലൂടെയാണ് ‘കഥ ഇന്നുവരെ’ എന്ന സിനിമയുടെ ടൈറ്റിൽ ആരംഭിക്കുന്നത്. മഴയെത്തും മുൻപെ മുതൽ എന്നുനിന്റെ മൊയ്തീൻ വരെ വന്നുപോകുന്ന ടൈറ്റിൽ കാർഡിന് അവസാനം തുടങ്ങുന്നതും മറ്റൊരു പ്രണയസിനിമയിലേക്കുള്ള വാതിലാണ്. പ്രണയിച്ചവർക്കും പ്രണയിക്കാൻ തുടങ്ങുന്നവർക്കും പ്രണയത്തിന്റെ വേദന അറിയുന്നവർക്കുമൊക്കെ ബന്ധപ്പെടുത്താൻ പറ്റിയ ഒരു ചെറിയ ഫീൽഗുഡ് ചിത്രം.
വിവിധ കാലഘട്ടങ്ങളിലുള്ള നാല് പ്രണയങ്ങളിലേക്കാണ് സംവിധായകൻ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്. തിരുവനന്തപുരത്ത് മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ പ്യൂൺ രാമചന്ദ്രന്റെ ജീവതവും ഈ പ്രണയങ്ങളും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് കഥ. പ്രായം അമ്പതിനോടടുത്തെങ്കിലും വിവാഹിതനല്ല രാമചന്ദ്രൻ. ദൈവമല്ല, തനിക്ക് ചുറ്റുമുള്ളവരാണ് തന്റെ ദൈവമെന്ന് വിശ്വസിക്കുന്ന മനുഷ്യൻ.
ആലപ്പുഴയിലെ യുവ രാഷ്ട്രീയക്കാരനായ ജോസഫ്, ഇടുക്കി ഹൈറേഞ്ചിലെ ഒരു ചെറുപ്പക്കാരൻ, പാലക്കാട് ഗവൺമെന്റ് സ്കൂൾ വിദ്യാർഥി രാമൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. നോൺ ലീനിയർ രീതിയിലാണ് കഥ പറഞ്ഞുപോകുന്നത്. രാമചന്ദ്രനെയും മറ്റു മൂന്നു കഥാപാത്രങ്ങളേയും കൂട്ടിയിണക്കുന്ന പൊതുഘടകം ഇവർ ഉള്ളിൽ സൂക്ഷിക്കുന്ന പ്രണയമാണ്.
ജോലിയും തന്റെ സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുമായി ജീവിതം മുന്നോട്ടുപോകുന്നതിനിടിയിലാണ് ലക്ഷ്മി, രാമചന്ദ്രനിടയിലേക്കെത്തുന്നത്. ഭർത്താവ് നേരത്തെ മരിച്ച ലക്ഷ്മി ഇരുപതുകാരിയായ പെൺകുട്ടിയുടെ അമ്മ കൂടിയാണ്. താൻ ജോലി ചെയ്യുന്ന വിഭാഗത്തിലെ മേധാവി കൂടിയായ ലക്ഷ്മി തന്റെ പ്രണയം രാമചന്ദ്രനോടു തുറന്നു പറയുന്നിടത്താണ് കഥ കൂടുതൽ രസകരമാകുന്നത്.
ജാനകി, ഉമ, നസീമ, ലക്ഷ്മി എന്നിങ്ങനെ നാല് പെൺകഥാപാത്രങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ സ്പേസ് കഥയിൽ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഈ നാല് പ്രണയങ്ങളും നാല് തലത്തിലുള്ളതാണെന്നതും എടുത്തു പറയേണ്ടതാണ്.
ലക്ഷ്മിയായി കയ്യൊതുക്കത്തോടെയുള്ള പ്രകടനമാണ് മേതിൽ ദേവിക കാഴ്ച വച്ചത്. അഭിനയത്തിലെ തന്റെ അരങ്ങേറ്റം മനോഹരമാക്കിയിട്ടുണ്ട്. ഉമയായി എത്തിയത് നിഖില വിമൽ ആണ്. നസീമയായെത്തിയ അനുശ്രീ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ജാനകിയായെത്തിയ കുട്ടിയും ഭംഗിയായി. രാമചന്ദ്രൻ എന്ന സാധാരണക്കാരനെ തന്റെ അനായാസമായ അഭിനയശൈലി കൊണ്ട് ബിജു മേനോൻ ഗംഭീരമാക്കി. ഹക്കിം ഷാജഹൻ, അനു മോഹൻ എന്നിവരും തന്റെ കഥാപാത്രങ്ങളോട് നീതിപുലർത്തി. അപ്പുണ്ണി ശശി, കോട്ടയം രമേശ്, രൺജി പണിക്കർ, സിദ്ദീഖ്,കൃഷ്ണപ്രസാദ്, കിഷോർ സത്യ, ലത എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഫീൽഗുഡ് പ്രണയകഥയാണ് പറയുന്നതെങ്കിലും ഇന്നത്തെ യുവതലമുറയ്ക്ക് പ്രണയത്തോടുള്ള കാഴ്ചപ്പാടും പറഞ്ഞുപോകുന്നുണ്ട്. കൂടാതെ അഭിനേതാക്കളുടെ പ്രകടനവും സംഗീതവും ഛായാഗ്രഹണവും സിനിമയുടെ മാറ്റുകൂട്ടുന്നു. ജോമോൻ ടി. ജോൺ ആണ് ക്യാമറ. ഷമീർ മുഹമ്മദിന്റേതാണ് എഡിറ്റിങ്. അശ്വിൻ ആര്യന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയോട് ഇഴ ചേർന്നു നിൽക്കുന്നു.
മുതിര്‍ന്നവർക്കും കൗമാരക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള അവതരണ ശൈലി മറ്റൊരു പ്രത്യേകതയാണ്. കഥയിലെ ക്ലൈമാക്സ് ആണ് പ്രേക്ഷകനെ സിനിമയിലേക്ക് അടുപ്പിക്കുന്ന മറ്റൊരു ഘടകം. പ്രണയത്തിന്റെ ഓർമകളുമായി തിയറ്ററുകളിലെത്തുന്നവർക്ക് മനോഹരമായ അനുഭവം തന്നെയാകും ചിത്രം സമ്മാനിക്കുക.