കയ്യടിച്ചും വിസിലടിച്ചും കാണാവുന്ന കാമ്പുള്ള ‘ലബർ പന്ത്’; ‘കണ്ടം ക്രിക്കറ്റി’ൽ മറ്റൊരു ഹിറ്റ്; റിവ്യു
Lubber Pandhu Review
പെരുന്തച്ചനെ കുറിച്ചൊരു കഥയുണ്ട്. ഒരു ദേശത്ത് കുളം പണിയാൻ പെരുന്തച്ചനെത്തി. പണിതു തുടങ്ങിയപ്പോൾ നാട്ടുകാർക്കിടയിൽ തർക്കം. കുളം നീളത്തിൽ വേണമെന്ന് ഒരു കൂട്ടർ. ചതുരത്തിൽ മതിയെന്ന് മറ്റൊരു കൂട്ടർ. അതൊന്നും വേണ്ട, വട്ടത്തിൽ മതിയെന്ന് വേറെ ചിലർ. തർക്കം മൂത്ത് കാര്യം പെരുന്തച്ചന് മുൻപിലുമെത്തി.
പെരുന്തച്ചനെ കുറിച്ചൊരു കഥയുണ്ട്. ഒരു ദേശത്ത് കുളം പണിയാൻ പെരുന്തച്ചനെത്തി. പണിതു തുടങ്ങിയപ്പോൾ നാട്ടുകാർക്കിടയിൽ തർക്കം. കുളം നീളത്തിൽ വേണമെന്ന് ഒരു കൂട്ടർ. ചതുരത്തിൽ മതിയെന്ന് മറ്റൊരു കൂട്ടർ. അതൊന്നും വേണ്ട, വട്ടത്തിൽ മതിയെന്ന് വേറെ ചിലർ. തർക്കം മൂത്ത് കാര്യം പെരുന്തച്ചന് മുൻപിലുമെത്തി.
പെരുന്തച്ചനെ കുറിച്ചൊരു കഥയുണ്ട്. ഒരു ദേശത്ത് കുളം പണിയാൻ പെരുന്തച്ചനെത്തി. പണിതു തുടങ്ങിയപ്പോൾ നാട്ടുകാർക്കിടയിൽ തർക്കം. കുളം നീളത്തിൽ വേണമെന്ന് ഒരു കൂട്ടർ. ചതുരത്തിൽ മതിയെന്ന് മറ്റൊരു കൂട്ടർ. അതൊന്നും വേണ്ട, വട്ടത്തിൽ മതിയെന്ന് വേറെ ചിലർ. തർക്കം മൂത്ത് കാര്യം പെരുന്തച്ചന് മുൻപിലുമെത്തി.
പെരുന്തച്ചനെ കുറിച്ചൊരു കഥയുണ്ട്. ഒരു ദേശത്ത് കുളം പണിയാൻ പെരുന്തച്ചനെത്തി. പണിതു തുടങ്ങിയപ്പോൾ നാട്ടുകാർക്കിടയിൽ തർക്കം. കുളം നീളത്തിൽ വേണമെന്ന് ഒരു കൂട്ടർ. ചതുരത്തിൽ മതിയെന്ന് മറ്റൊരു കൂട്ടർ. അതൊന്നും വേണ്ട, വട്ടത്തിൽ മതിയെന്ന് വേറെ ചിലർ. തർക്കം മൂത്ത് കാര്യം പെരുന്തച്ചന് മുൻപിലുമെത്തി. പെരുന്തച്ചൻ അതിനു പരിഹാരവും കണ്ടു. ഒടുവിൽ കുളം പണി പൂർത്തിയായി. വന്നു കണ്ടവർ അദ്ഭുതപ്പെട്ടു. ഒരു ഭാഗത്തു നിന്നു നോക്കിയാൽ കുളം നീളത്തിൽ, വേറൊരു ഭാഗത്തു നിന്നു നോക്കിയാൽ കുളം ചതുരത്തിൽ, മറ്റൊരു കോണിൽ നിന്നു നോക്കിയാൽ കുളം വട്ടത്തിൽ! ഏകദേശം ഇതേ അനുഭവമാണ് നവാഗതനായ തമിഴരസൻ പച്ചമുത്ത് സംവിധാനം ചെയ്ത ‘ലബർ പന്ത്’ എന്ന തമിഴ് ചിത്രം.
ഒരേ സമയം സ്പോർട്സ് സിനിമയും പ്രണയചിത്രവും സ്ത്രീപക്ഷ സിനിമയും രാഷ്ട്രീയ ചിത്രവുമാണ് ലബർ പന്ത്. നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ അനാവൃതമാകുന്ന കഥ അതിമനോഹരമായ പ്രണയ സിനിമയാണ്. അതിനൊപ്പം ജാതിരാഷ്ട്രീയവും സ്ത്രീപക്ഷ രാഷ്ട്രീയവും മികവോടെ ഉൾച്ചേർത്തിരിക്കുന്നു. ഈ സിനിമയെ മലയാളികൾക്ക് പ്രിയപ്പെട്ടതാക്കുന്ന ഒരു കാര്യം കൂടിയുണ്ട്. മലയാളിയായ സ്വാസികയുടെ ഉശിരൻ പ്രകടനം! തുടക്കം മുതൽ ഒടുക്കം വരെ തലയെടുപ്പോടെ നിൽക്കുന്നുണ്ട് സ്വാസികയുടെ യശോദ എന്ന കഥാപാത്രം. സിനിമ കഴിഞ്ഞിറങ്ങിയാലും തീർച്ചയായും, ആ കഥാപാത്രം പ്രേക്ഷകർക്കൊപ്പം പോരും.
റബർ പന്ത് എന്നതിനെ നാട്ടുഭാഷയിൽ വിളിക്കുന്നതാണ് ലബർ പന്ത്. റബർ പന്തുപയോഗിച്ച് നാട്ടിൻപുറത്ത് കളിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ജോളി ഫ്രണ്ട്സ്, സച്ചിൻ ബോയ്സ്– ഈ രണ്ടു ടീമുകളുടെ താരങ്ങളാണ് കേന്ദ്രകഥാപാത്രങ്ങളായ അൻപും ഗെത്തും. മികച്ച കളിക്കാരനായിട്ടും ജാതിയിൽ താഴെ ആയതിനാൽ നാട്ടിലെ സൂപ്പർ ക്രിക്കറ്റ് ടീമായ ജോളി ഫ്രണ്ട്സിൽ സ്ഥിരം അംഗത്വം ലഭിക്കാത്ത ആളാണ് ഹരീഷ് കല്യാൺ അവതരിപ്പിക്കുന്ന അൻപ്. അതേസമയം സച്ചിൻ ബോയ്സ് ടീമിലെ സെലിബ്രിറ്റി താരമാണ് ആട്ടക്കത്തി ദിനേശ് അവതരിപ്പിക്കുന്ന ഗെത്ത്. സിനിമ തുടങ്ങുന്നത് മൈതാനത്തിലെ ഗെത്തിന്റെ സ്റ്റൈലൻ പ്രകടനത്തോടെയാണ്. കയ്യടികൾക്കു നടുവിൽ അഭിമാനത്തോടെ നിൽക്കുന്ന ഗെത്തിനെ കയ്യോടെ പൊക്കാൻ ഭാര്യ യശോദ എത്തുന്നതോടെ ഗെത്തിന്റെ മറ്റൊരു രൂപം പ്രേക്ഷകർക്കു മുൻപിൽ അനാവൃതമാവുകയാണ്. സ്വാസികയുടെ മാസ് എൻട്രിയാണ് ഈ രംഗത്തിന്റെ കിക്ക്!
സ്കൂളിൽ പഠിക്കുമ്പോഴെ ഗെത്തിന്റെ ക്രിക്കറ്റ് കളി നേരിൽ കാണുന്നുണ്ട് അൻപ്. ഒരു മാച്ചിൽ ജോളി ഫ്രണ്ട്സിനായി അൻപും ഗെത്തിനെതിരെ മൈതാനത്ത് ഇറങ്ങുന്നു. പക്ഷേ, ഒരു ഓവർ പോലും എറിയാൻ അൻപിന് അവസരം ലഭിക്കുന്നില്ല. ഒറ്റ ഓവറിൽ തന്നെ ഗെത്തിനെ ഔട്ടാക്കാൻ തനിക്കു കഴിയുമെന്ന ആത്മവിശ്വാസം അൻപ് പ്രകടമാക്കുന്നുണ്ടെങ്കിലും ക്യാപ്റ്റൻ ഒഴിച്ച് ടീമിലെ മറ്റാരും അൻപിനെ ഗൗരവത്തിലെടുക്കുന്നില്ല. അതിൽ പ്രതിഷേധിച്ച് മൈതാനം വിട്ടു പോകുന്നുണ്ട് അൻപ്. പിന്നീട് വർഷങ്ങൾക്കു ശേഷമാണ് അൻപിന് ഗെത്തിനെ ഒരു മാച്ചിൽ നേർക്കുനേർ കിട്ടുന്നത്. ഗെത്തിന്റെ ടെക്നിക്കുകൾ ഔട്ട്ഡേറ്റഡ് ആയെന്ന അൻപിന്റെ നിരീക്ഷണം യാദൃച്ഛികമായി അറിയാനിട വന്ന ഗെത്തിന്റെ ഈഗോ മുറിപ്പെടുന്നു. തുടർന്നൊരു മാച്ചിൽ അവർ നേർക്കുനേർ കളിക്കുകയും ഒറ്റ ഓവറിൽ തന്നെ ഗെത്ത് പുറത്താവുകയും ചെയ്യുന്നതോടെ ഗെത്തും അൻപും തമ്മിലുള്ള ഈഗോ വലിയൊരു വഴക്കിലേക്കെത്തുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് സിനിമയെ മുൻപോട്ടു കൊണ്ടുപോകുന്നത്.
രണ്ടു പ്രണയകഥകളാണ് സിനിമയിൽ സമാന്തരമായി പറഞ്ഞു പോകുന്നത്. ഒന്ന് ഗെത്തിന്റെയും ഭാര്യ യശോദയുടെയും. അതൊട്ടും ലൗഡ് അല്ല. പക്ഷേ, സൂക്ഷ്മമായി ആ ബന്ധത്തിന്റെ ആഴവും പരപ്പും സിനിമയിലൂടെ പ്രേക്ഷകർ അനുഭവിക്കുന്നുണ്ട്. ഇതിനൊപ്പമുള്ള മറ്റൊരു റൊമാന്റിക് ട്രാക്ക് ഗെത്തിന്റെ മകൾ ദുർഗയും അൻപും തമ്മിലുള്ളതാണ്. സിനിമയിൽ ആഘോഷിക്കപ്പെടുന്ന പ്രണയം ഇവർ തമ്മിലുള്ളതാണ്. ക്ലീഷെ കഥാസന്ദർഭങ്ങൾ ആയിട്ടു പോലും വല്ലാത്തൊരു ഭംഗിയും കെമിസ്ട്രിയുമുണ്ട് അൻപിന്റെയും ദുർഗയുടെയും പ്രണയത്തിന്. സഞ്ജന കൃഷ്ണമൂർത്തിയാണ് ദുർഗയെ അവതരിപ്പിക്കുന്നത്.
ജീവിതത്തിന്റെ ഓരോ തലത്തിലും ജാതി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വലിയ താത്വികഭാരമൊന്നുമില്ലാതെ സിനിമ പറഞ്ഞു പോകുന്നുണ്ട്. സിനിമയിൽ ഒരിടത്ത് അൻപിന്റെ സുഹൃത്തിന്റെ കഥാപാത്രം ജോളി ഫ്രണ്ട്സ് ടീമിന്റെ ക്യാപ്റ്റൻ കറുപ്പയ്യനോടു പറയുന്നൊരു ഡയലോഗുണ്ട്. 'നിങ്ങൾ എപ്പോഴും പറയും ഞങ്ങൾ നിങ്ങൾക്ക് തമ്പിയെപ്പോലെ ആണെന്ന്. എനിക്ക് നിറയെ എസ്.സി ഫ്രണ്ട്സ് ഉണ്ടെന്നു പറയുന്നതു പോലെ തന്നെയാണ് അതും. ഒരിക്കലും നിങ്ങൾക്ക് ഞങ്ങളെ സ്വന്തം സഹോദരന്മാരായി കാണാൻ പറ്റില്ല. അവരെ 'പോലെ' കാണാനെ പറ്റൂ. എന്നാൽ ഞങ്ങൾക്ക് അങ്ങനെയല്ല,' എന്ന്. ഗെത്തിന്റെ വീട്ടിലുമുണ്ട് ചില ജാതികാഴ്ചകളും ചിന്തകളും. അതെല്ലാം, സ്വാഭാവിക കഥപറച്ചിലിന്റെ ഒഴുക്കിൽ വന്ന് ഉള്ളുലച്ച് കടന്നു പോകുന്നുണ്ട്.
ക്യാപ്റ്റൻ വിജയകാന്തിനുള്ള ഒരു ട്രിബ്യൂട്ട് കൂടിയാണ് ലബർ പന്ത് എന്ന ചിത്രം. ബ്രില്യന്റായി അത് തിരക്കഥയിൽ എഴുതി വച്ചിട്ടുണ്ട്. ക്രിക്കറ്റ് കളി ആണുങ്ങളുടെ കളിയാണെന്ന പൊതുബോധത്തിന്റെ നേരെയും ചോദ്യമെറിയുന്നുണ്ട് ചിത്രം. സിനിമയുടെ ഒരു നിർണായക ഘട്ടത്തിൽ പ്രേക്ഷകർ വിസിലടിച്ചു പോകുന്നതും അത്തരമൊരു സന്ദർഭത്തിലാണ്. ക്രിക്കറ്റ് എന്ന പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ എത്ര ഭംഗിയായാണ് ഈ വിഷയങ്ങളെല്ലാം പറഞ്ഞു പോകുന്നതെന്ന് പ്രേക്ഷകർ അദ്ഭുതം കൂറുന്നത് ഈ ഘട്ടത്തിലാണ്. ഒരു സ്പോർട്സ് സിനിമയുടെ ക്ലീഷെ കഥാസന്ദർഭങ്ങളിൽ പോലും ചില പുതുമയേറിയ ചിന്തകളിലൂടെ ട്വിസ്റ്റ് കൊണ്ടു വരുന്നുണ്ട് തിരക്കഥാകൃത്തും സംവിധായകനുമായ തമിഴരസൻ. അതാണ് ഈ സിനിമയെ ചർച്ചയാക്കുന്നത്.
സിനിമയുടെ നായകന്മാർ ഗെത്തും അൻപും ഒക്കെയാണെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത് സ്വാസികയുടെ യശോദയാണ്. മാസ് രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും അത്രയും മിഴിവോടെയാണ് സ്വാസിക അഭിനയിച്ചിരിക്കുന്നത്. സിനിമയിൽ ഒരിടത്തു പോലും സ്വാസിക എന്ന അഭിനേത്രിയെ കാണാൻ കഴിയില്ല. നടപ്പിലും നോട്ടത്തിലും സംസാരത്തിലും ചിരിയിൽ പോലും യശോദയെ മാത്രമെ പ്രേക്ഷകർക്കു കാണാൻ കഴിയൂ. സ്വാസികയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ലബർ പന്തിലെ യശോദ. മലയാളം ഇനിയും സ്വാസികയിലെ അഭിനേതാവിനെ വേണ്ട വിധത്തിൽ പരിഗണിച്ചിട്ടില്ലെന്നു ഓർമിപ്പിക്കും വിധത്തിലുള്ള പ്രകടനമാണ് ലബർ പന്തിലേത്.
ബാല ശരവണൻ, കാളി വെങ്കട്, ഗീത കൈലാസം, ദേവദർശിനി, ടിഎസ്കെ, ജെൻസൺ ദിവാകർ തുടങ്ങി സിനിമയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങൾ ചെയ്തവരെല്ലാവരും മികച്ച പ്രകടനങ്ങളാണ് കാഴ്ച വച്ചത്. ഗെത്തിന്റെ വാലായി നടക്കുന്ന കഥാപാത്രമായി എത്തുന്നത് ജെൻസൺ ദിവാകർ ആണ്. കയ്യിൽ കിട്ടിയാൽ രണ്ട് അടി കൊടുക്കാൻ തോന്നും വിധം അത്ര ഗംഭീരമായാണ് ജെൻസൺ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
എസ്.ലക്ഷ്മണൻ കുമാറും എ.വെങ്കിടേഷും ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് ദിനേഷ് പുരുഷോത്തമൻ ആണ്. മദൻ ഗണേഷാണ് എഡിറ്റർ. സീൻ റോൾഡന്റെ സംഗീതം നല്ല ഫീലാണ് സിനിമയ്ക്കു നൽകുന്നത്. വിജയ്കാന്ത് സിനിമകളുടെ പാട്ടുകളും മറ്റു ചില തമിഴ് പാട്ടുകളും രസകരമായി സിനിമയിൽ പലയിടങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഒരു സ്പോർട്സ് സിനിമയുടെ ആവേശം ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തുന്നത് സീൻ റോഡന്റെ സംഗീതമികവു കൊണ്ടു കൂടിയാണ്. ആവേശവും ഉദ്വേഗവും നിരാശയും വാശിയുമെല്ലാം കൃത്യമായ അളവിൽ ലബർ പന്തിലേക്ക് ചേർക്കുന്നുണ്ട് സീൻ റോൾഡൻ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും. തമിഴ്നാട്ടിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ചിത്രം കേരളത്തിലും റിലീസിന് എത്തിയിട്ടുണ്ട്. ഭാഷയുടെ പ്രശ്നങ്ങളില്ലാതെ മലയാളികൾക്കും എളുപ്പത്തിൽ കണക്ട് ആകുന്ന സിനിമയാണ് ലബർ പന്ത്. കയ്യടിച്ചും വിസിലടിച്ചും കാണാവുന്ന കാമ്പുള്ള സിനിമ!