മലയാളസിനിമയ്ക്ക് ഒരു ‘കുതിരപ്പവൻ’

മലയാള സിനിമയിലെ സൂപ്പർഹിറ്റ് സംവിധായകൻ ജീത്തു ജോസഫിന്റെ സഹായിയായി പ്രവർത്തിച്ചിരുന്ന സുധീഷ് രാമചന്ദ്രൻ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് കുതിരപ്പവൻ. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രമാകുന്ന ഈ സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു. ശ്രീ ഭൗമിശ്രീ ക്രിയേഷൻസിന്റെ ബാനറിൽ ഉദയകുമാർ ചിത്രം നിർമിക്കുന്നു.

ദൃശ്യം മുതൽ ജീത്തു ജോസഫിന്റെ സഹായായി പ്രവർത്തിച്ചയാളാണ് സുധീഷ്.  പുതുമുഖങ്ങൾക്ക് പുറമെ മലയാളത്തിലെ മുൻനിരതാരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ഷിനോദ് മലയാറ്റൂർ ആണ് തിരക്കഥ. സംഗീതം ഔസേപ്പച്ചൻ. ലൈഫ് ഓഫ് ജോസൂട്ടിയുടെ ക്യാമറാമാൻ രവി ചന്ദ്രൻ ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മേക്ക് അപ്–ജിതേഷ്. എഡിറ്റിങ്–ജിതിൻ. പ്രൊഡക്ഷൻ കണ്ട്രോളർ–ചന്ദ്രദാസ്. ചീഫ് അസോഷ്യേറ്റ്–അജിത്ത് തോമസ്.