സിധിൽ സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ബാക്ക് ടു ലൈഫ് എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എൺപത് ശതമാനവും വിഎഫ്എക്സിൽ ചെയ്തിരിക്കുന്ന സിനിമ കൂടിയാണ്. ടൊവിനോ തോമസിനെ പ്രധാനകഥാപാത്രമാക്കി 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചെങ്ങഴി നമ്പ്യാര്‍ എന്ന ചിത്രത്തിന്‍റെയും സംവിധായകനാണ് സിധില്‍.
മനുഷ്യന്റെ ചൂഷണങ്ങള്‍ക്ക് വിധേയമായി സ്വത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, പ്രകൃതിയുടെ പ്രത്യാക്രമണങ്ങളില്‍, മാനവരാശി തന്നെ ഇല്ലാതായി കൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളിലൂടെയാണ് ബാക്ക് ടു ലൈഫ് സഞ്ചരിക്കുന്നത്. ടീം മീഡിയയുടെ ബാനറില്‍ ഇന്‍ഫോപ്രിസം, റാം എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ മാസ്റ്റര്‍ മിനണ്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു മെക്സിക്കന്‍ അപാരത സംവിധാനം ചെയ്ത ടോം ഇമ്മട്ടി ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു. സ്നേഹ ഉണ്ണികൃഷ്ണന്‍, ജാന്‍, ജിനി ജോസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തെക്കുറിച്ച് സംവിധായകന്റെ വാക്കുകൾ
2013 ൽ തുടങ്ങി വെച്ച ഈ സിനിമ ഗ്രാഫിക്സിന് ഒരു പാട് പ്രാധാന്യം ഉള്ളതിനാലും മിനോണിന് രണ്ട് കാലഘട്ടങ്ങൾ വേണ്ടിയിരുന്നതിനാലും ഇതിൽ പ്രവർത്തിച്ച എല്ലാ സുഹൃത്തുക്കൾക്കും സിനിമ ചെയ്ത് തീർക്കാൻ ഒരു പാട് സമയം സിനിമക്കായ് സഹകരിക്കേണ്ടി വന്നു .2013 മുതൽ 2017 വരെയുള്ള കലഘട്ടത്തിൽ ബാഹുബലി പോലുള്ള പടങ്ങൾ പ്രേഷകർക്കിടയിൽ ഗ്രാഫികസിന്റെ പ്രധാന്യം കാണിച്ച് കൊടുത്തത് തീർച്ചയായും Back 2 Life എന്ന ഈ സിനിമയ്ക്ക് തുണയാകും എന്ന് വിശ്വസിക്കുന്നു ചെറുപ്പം മുതൽക്കെ കണ്ട സിനിമകളിൽ Fiction മൂവിസ് ആയി രുന്നു കുടുതൽ താൽപര്യം സംവിധാനമോഹം തുടങ്ങിയ അവസരത്തിൽ തീരുമാനിച്ചതാണ് വിഷ്യൽ എഫക്ട്സ് പടിക്കണം എന്നുള്ളത്.
12 വർഷക്കാലമായി ads ൽ VFX supervisor ആയി വർക്ക് ചെയ്യുന്നതിനിടയിൽ വളരെ വലിയ ബഡ്ജറ്റ് ഇറക്കേണ്ടി വരുന്ന ഈ സിനിമ പരിപൂർണ്ണ സ്വാതന്ത്രത്തോടെ പുതുമുഖങ്ങളെ വെച്ച് ചെയ്യാൻ അവസരം ലഭിച്ചു .മലയാളത്തിൽ ഇറങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ അരുകിൽ എത്താവുന്ന ഈ സിനിമയുടെ budget കുറക്കുന്നതിന് വേണ്ടി ഇത്ര നാളത്തെ പരിശ്രമം വേണ്ടി വന്നു .സിനിമയിലൂടെ ചില കാഴ്ചപ്പാടുകൾ അവതരിപ്പിക്കണം എന്ന താൽപര്യം ഉള്ളത് കൊണ്ടാണ് ആണ് പ്രകൃതിയെ കുറിച്ചുള്ള കൊമേർഷ്യൽ വാല്യു ഉള്ള ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത് ..വരും ദിവസങ്ങളിൽ Back 2 Life ന്റെ കൂടുതൽ വിവരങ്ങൾ അറിയിക്കുന്നതാണ് .ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.