ആസിഫ് അലിയുടെ സഹോദരൻ അസ്കര്‍ അലിയെ നായകന്‍ ആക്കി ഡ്രീംസ്ക്രീന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതനായ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ‘ചെമ്പരത്തിപ്പൂ’വിന്റെ ട്രെയിലർ പുറത്തിറങ്ങി. അഥിതി രവിയും , പാര്‍വതി അരുണുമാണ് നായികമാർ.
അജു വര്‍ഗീസ് ,ധർമജൻ, സുനിൽ സുഗദ, സുധീർ കരമന തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നു. സൗഹൃദവും പ്രണയവും മുഖ്യ വിഷയമായി പറഞ്ഞു പോകുന്ന ചിത്രം മൂന്നുകാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.
രാകേഷ് എ.ആര്‍ സംഗീതം. സന്തോഷ് അണിമയാണ് ഛായാഗ്രഹകന്‍. സംവിധായകനായ അരുണ്‍ വൈഗ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
പ്രശസ്ത സിനിമാ വിതരണ കമ്പനിയായ മാക്സ് ലാബ് എന്റര്‍ടെയ്ൻമെന്റ് ആണ് വിതരണം. ഭുവനേന്ദ്രന്‍ ,സഖറിയ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിർമിച്ചിരിക്കുന്നു. പുലിമുരുകന്‍ ,രാമലീല തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ക്ക് ശേഷം നോബിള്‍ ജേക്കബ് പ്രൊഡക്ഷന്‍ കണ്ട്രോളറായി എത്തുന്ന സിനിമ കൂടിയാണ് ചെമ്പരത്തിപ്പൂ. നവംബർ 24ന് ചിത്രം തിയറ്ററുകളിൽ എത്തും.