കൊച്ചി മെട്രോ തൂണുകളിൽ ഇനി ചെമ്പരത്തിപ്പൂ വിരിഞ്ഞ് നിൽക്കും. മലയാളസിനിമയിൽ പുത്തൻ പ്രചാരണ തന്ത്രങ്ങളുടെ ഭാഗമാകുകയാണ് അസ്കർ അലി നായകനായി എത്തുന്ന ചെമ്പരത്തിപ്പൂ. ഇതാദ്യമായാണ് സിനിമയുടെ പ്രചാരണത്തിനായി മെട്രോ തൂണുകള്‍ ഉപയോഗിക്കുന്നത്.
Chembarathipoo Official Trailer | Askar Ali | Aju Varghese | Aditi Ravi | Parvathi Arun | Arun Vaiga
ഡ്രീംസ്ക്രീന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതനായ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ‘ചെമ്പരത്തിപ്പൂ’ റൊമാന്റിക് എന്റര്‍ടെയ്നർ ആണ്. അഥിതി രവിയും പാര്‍വതി അരുണുമാണ് നായികമാർ.
അജു വര്‍ഗീസ് ,ധർമജൻ, സുനിൽ സുഗദ, സുധീർ കരമന തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നു. സൗഹൃദവും പ്രണയവും മുഖ്യ വിഷയമായി പറഞ്ഞു പോകുന്ന ചിത്രം മൂന്നുകാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.
രാകേഷ് എ.ആര്‍ സംഗീതം. സന്തോഷ് അണിമയാണ് ഛായാഗ്രഹകന്‍. സംവിധായകനായ അരുണ്‍ വൈഗ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
ഭുവനേന്ദ്രന്‍ ,സഖറിയ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിർമിച്ചിരിക്കുന്നു. പുലിമുരുകന്‍ ,രാമലീല തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ക്ക് ശേഷം നോബിള്‍ ജേക്കബ് പ്രൊഡക്ഷന്‍ കണ്ട്രോളറായി എത്തുന്ന സിനിമ കൂടിയാണ് ചെമ്പരത്തിപ്പൂ.
ചിത്രം നാളെ തിയറ്ററുകളിൽ എത്തും. കേരളത്തിൽ മാത്രം 120 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസിനെത്തുന്നത്. മോഹൻലാലിന്റെ ഉടമസ്ഥതയിലുളള മാക്സ്‌ലാബ് എന്റര്‍ടെയ്ൻമെന്റ് ആണ് വിതരണം.