ചെമ്പരത്തിപ്പൂവിലെ ‘മാനിക്യുൻ ടെക്‌നിക്’

അസ്‌കർ അലി നായകനാകുന്ന ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിൽ മാനിക്യുൻ ടെക്‌നിക്. സിനിമയിലെ ഒറ്റ ഷോർട്ടിൽ തീർത്ത ആക്​ഷൻ രംഗത്തിൽ ആണ് ഈ രീതി ഉപയോഗിച്ചിരിക്കുന്നത്. ക്യാമറ ചലിക്കുമ്പോൾ അഭിനേതാക്കൾ ഉൾപ്പടെ പശ്ചാതലത്തിലുള്ളതെല്ലാം നിശ്ചലമായി നിൽക്കുന്നതാണ് മാനിക്യുൻ ടെക്‌നിക് രീതി. 

പൂർണമായും 8K റെഡ് ഹീലിയം ക്യാമറയിൽ മാസ്റ്റർ പ്രൈം ലെൻസാണ് ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സന്തോഷ് അണിമയാണ് ഛായാഗ്രാഹകൻ.

നവാഗതനായ അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് എന്റർടെയ്നറാണ്. അദിതി രവി പാർവതി അരുൺ എന്നിവരാണ് നായികമാർ.  അജു വർഗീസ് വിശാഖ് നായർ ധർമജൻ വിജിലേഷ് സുധീർ കരമന എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ഡ്രീംസ് സ്ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ , സഖറിയ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത് മാക്സ് ലാബ് എന്റർടെയ്ൻമെന്റ് ആണ്.