അപ്പാനി ശരത് നായകനാകുന്ന ‘കോണ്ടസ’

condoza
അപ്പാനി ശരത്, സുദീപ് ഈ യെസ്‌

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്ന അപ്പാനി ശരത് ആദ്യമായി നായകനാകുന്നു. കോണ്ടസ എന്നാണ് സിനിമയുടെ പേര്. പുതുമുഖ സംവിധായകനായ സുദീപ് ഈ യെസ്‌ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം റിയാസ്. സംഗീതം റിജോഷ്, ജെഫ്രിസ് എന്നിവർ ചേർന്ന്. പശ്ചാത്തലസംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അൻസർ ത്വയ്യിബ്

പൂനെയിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളിയും ബിസിനസ്സുകാരനുമായ സുഭാഷ് സിപ്പിയാണ് നിർമാണം‌. കുറ്റിപ്പുറത്തും വളാഞ്ചേരിയിലും ചിത്രീകരിക്കുന്ന ഈ സിനിമയുടെ ഷൂട്ടിങ് ഡിസംബർ 20 മുതൽ ആരംഭിക്കും.