Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേക്ഷകരിൽ ചിരിപടർത്താൻ റോസാപ്പൂ എത്തി

rosapoo-biju

ബിജു മേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് ഒരുക്കുന്ന റോസാപ്പൂ തിയറ്ററുകളിൽ എത്തി. മുഴുനീള കോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന സിനിമയുടെ ടീസറും പോസ്റ്ററുകളും ഏറെ പ്രേക്ഷകശ്രദ്ധനേടിയിരുന്നു. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

ബിജു മേനോനെ കൂടാതെ കോമഡി നമ്പറുകളുമായി  നീരജ് മാധവ്, സൗബിൻ ഷാഹിർ, സലിം കുമാർ, ദിലീഷ് പോത്തൻ, ബേസില്‍ ജോസഫ്, വിജയരാഘവൻ, സുധീർകരമന, അലന്‍സിയർ, നിർമൽ പാലാഴി എന്നിവരും എത്തുന്നു. സാന്ദ്രാ, തമിഴ് നടി അഞ്ജലി എന്നിവരാണ് നായികമാർ. വലിയതാര നിരതന്നെ അണിനിരക്കുന്ന ചിത്രത്തിൽ 143 കഥാപാത്രങ്ങളുണ്ട്.

Rosapoo - Official Malayalam Teaser | Biju Menon | Vinu Joseph | Shibu Thameens | Neeraj

പുലി, ഇരുമുഗൻ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളൊരുക്കിയ ഷിബു തമീൻസ് ആണ് ചിത്രത്തിന്റെ നിർമാണം. ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രമായ എബിസിഡിയ്ക്ക് ശേഷം ഷിബു തമീൻസ് നിർമിക്കുന്ന രണ്ടാമത്തെ മലയാളചിത്രം കൂടിയാണിത്. 

രാജീവ് രവിയുടെ അസോഷ്യേറ്റായിരുന്ന വിനു പരസ്യരംഗത്തായിരുന്നു കൂടുതൽ സജീവം. കഴിഞ്ഞ ഒന്നരവർഷം കൂടെ കൊണ്ടുനടന്ന സ്വപ്നമാണ് ഇപ്പോൾ സിനിമയായി മാറുന്നത്. സിനിമയുടെ കഥയും തിരക്കഥയും വിനുവിന്റേതാണ്. സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷണം.