സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ,അല്‍ത്താഫ്, ഷിയാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറിയം വന്നു വിളക്കൂതി. സിനിമയുടെ രസകരമായ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.
‘മന്ദാകിനി’ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ച ശേഷം സമാനമായ പേരുകളിലുള്ള മറ്റു ചിത്രങ്ങള്‍ വന്നതോടെ ചിത്രത്തിന്റെ പേര് മാറ്റുകയായിരുന്നു. ഫഹദ് ഫാസില്‍ ആണ് പുതിയ ടൈറ്റിൽ അനൗൺസ് ചെയ്തത്.
പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. സിനോജ് പി അയ്യപ്പന് ക്യാമറ കൈകാര്യം ചെയ്യുന്നത്.അപ്പു ഭട്ടതിരിയാണ് എഡിറ്റിങ്. ഇതിഹാസയ്ക്കു ശേഷം എ ആര് കെ മീഡിയ, രാഗം മൂവീസും സെഞ്ചുറി ഫിലിംസുമായി ചേര്‍ന്ന് ചിത്രം നിർമിക്കുന്നു.