ധ്യാൻ ശ്രീനിവാസൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രമാണ് ഒരേമുഖം. താടിവച്ച് എൺപതുകളിലെ ഗെറ്റപ്പിലാകും ധ്യാനിനെ കാണാനാകുക. അജു വർഗീസ്, അർജുൻ നന്ദകുമാർ എന്നിവർ മറ്റുപ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിൻ നായികയായി എത്തുന്നു.
എണ്‍പതുകളിലെ കാമ്പസ് കഥയാണ് ചിത്രം പറയുന്നത്. 1986-87കാലഘട്ടത്തില്‍ ചിറ്റൂരിലെ ഒരു കോളേജില്‍ ഒന്നിച്ചുപഠിച്ച അഞ്ച് സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, അവര്‍ക്കിടയിലെ ചില കുരുത്തംകെട്ട കുസൃതികളുടെ കഥ. നവാഗതനായ സജിത് ജഗദ് നന്ദന്‍ ചിത്രം സംവിധാനം ചെയ്യുന്നു.
രണ്‍ജി പണിക്കര്‍, മണിയന്‍പിള്ള രാജു, ബാലാജി, ചെമ്പന്‍ വിനോദ് ജോസ്, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, കണാരന്‍ ഹരീഷ്, ഇന്ദ്രന്‍സ്, സോഹന്‍ സീനു ലാല്‍, അഭിരാമി, കൃഷ്ണപ്രഭ, ദേവി അജിത്ത് എന്നിവരും ചിത്രത്തിലുണ്ട്. ദീപു സന്ദീപ് കുട്ടുകെട്ടിന്റേതാണ് തിരക്കഥ. ബിജിബാല്‍ സംഗീതം. ബാക്ക് വാട്ടേഴ്‌സ് സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍മേനോന്‍, അനില്‍ ബിശ്വാസ് എന്നിവര്‍ ചേർന്നാണ് നിർമാണം.