Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

55 മണിക്കൂറിൽ പത്ത് ലക്ഷം; ദുൽക്കറിന് പുതിയ റെക്കോർഡ്

dulquer-mukesh

യൂട്യൂബ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് ദുൽക്കർ സൽമാൻ. പുതിയ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ ടീസർ ഇതിനോടകം കണ്ടത് പതിനൊന്ന് ലക്ഷം ആളുകളാണ്. 55 മണിക്കൂറുകൾക്കൊണ്ടാണ് ടീസർ പത്ത് ലക്ഷം കടന്നത്. യൂട്യൂബിൽ അപ്‌ലോ‍ഡ് ചെയ്ത് 21 മണിക്കൂറുകൾക്കുള്ളില്‍ ടീസർ കണ്ടത് 5 ലക്ഷത്തിന് മുകളിൽ ആളുകളായിരുന്നു.

പുലിമുരുകൻ, തോപ്പിൽ ജോപ്പൻ, കസബ എന്നീ ടീസറുകളുെട റെക്കോർഡ് ആണ് ദുൽക്കർ തകർത്തത്. മലയാളത്തിൽ ഇതാദ്യമായാണ് ഒരു ടീസർ ഇത്രവേഗത്തിൽ പത്ത് ലക്ഷം കടക്കുന്നത്. ഏറ്റവും വേഗത്തിൽ പത്ത് ലക്ഷം കടന്ന ട്രെയിലർ എന്ന റെക്കോർഡും ദുൽക്കറിനാണ്. ചിത്രം കലി.

Jomonte Suviseshangal | Official Teaser | Dulquer Salmaan | Mukesh | Sathyan Anthikad

ഇതാദ്യമായാണ് ദുൽക്കര്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ധനികനായ ഒരു വ്യവസായിയുടെ മകനായാണ് ദുൽക്കർ എത്തുന്നത്. മുകേഷാണ് ദുൽക്കറിന്റെ അച്ഛന്‍വേഷം ചെയ്യുന്നത്..വിദ്യാസാഗറാണ് സംഗീത സംവിധാനം. എസ് കുമാറാണ് ഛായാഗ്രഹണം. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.