രാജേഷ് കണ്ണങ്കര സംവിധാനം ചെയ്യുന്ന വിശ്വവിഖ്യാതരായ പയ്യൻമാർ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വി ദിലീപിന്റെ കഥയാണ്. രാജേഷ് തന്നെയാണു തിരക്കഥയും സംഭാഷണവുമൊരുക്കിയത്. കീർത്തന മൂവിസിന്റെ ബാനറിൽ രെജിമോൻ കപ്പപ്പറമ്പിലാണു നിർമ്മാണം. ഫെയ്സ്ബുക്ക് വഴിയാണു സിനിമയുടെ പേരും പോസ്റ്ററും സംവിധായകൻ പുറത്തുവിട്ടത്. ഇതു നമ്മുടെ കഥ എന്ന ചിത്രത്തിനു ശേഷം രാജേഷ് സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ദീപക് പറമ്പോൽ,അജു വര്‍ഗീസ്, ഹരീഷ് കണാരൻ, സുധി കോപ്പ, മനോജ് കെ.ജയൻ, ദേവൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സന്തോഷ് വർമയും ശശീന്ദ്രനും ചേർന്നാണു പാട്ടുകൾ കുറിക്കുന്നത്. ബിജിബാലാണു പശ്ചാത്തല സംഗീതം. സന്തോഷ് വർമയും വിശാൽ അരുൺറാമും ചേർന്നാണ് പാട്ടുകൾക്ക് ഈണമൊരുക്കുന്നത്. വിനീത് ശ്രീനിവാസൻ, നജീം അർഷദ്, സംഗീത, സൗമ്യ എന്നിവരാണ് സിനിമയിലെ ഗാനങ്ങൾ ആലപിക്കുക.