പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം: ‘ആട്ടം’ ഒടിടി റിലീസിനെത്തി
രാജ്യാന്തര മേളകളിലും തിയറ്ററുകളിലും മികച്ച പ്രതികരണം നേടിയ ആനന്ദ് ഏകർഷി ചിത്രം ‘ആട്ടം’ ഒടിടി റിലീസിനെത്തി. ആമസോൺ പ്രൈമിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തരപുരത്ത് സമാപിച്ച രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രങ്ങളിലൊന്നായിരുന്നു ‘ആട്ടം’. മൂന്നു

രാജ്യാന്തര മേളകളിലും തിയറ്ററുകളിലും മികച്ച പ്രതികരണം നേടിയ ആനന്ദ് ഏകർഷി ചിത്രം ‘ആട്ടം’ ഒടിടി റിലീസിനെത്തി. ആമസോൺ പ്രൈമിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
തിരുവനന്തരപുരത്ത് സമാപിച്ച രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രങ്ങളിലൊന്നായിരുന്നു ‘ആട്ടം’. മൂന്നു ഷോകളായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. അത് മൂന്നും ഹൗസ് ഫുള്‍. 2022-ൽ മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിനു’ ലഭിച്ച സമാനമായ സ്വീകരണമാണ് മേളയിൽ ആട്ടത്തിനു ലഭിച്ചത്. മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരവും ചിത്രത്തിനു ലഭിച്ചിരുന്നു. സമകാലിക മലയാള സിനിമ വിഭാഗത്തിലായിരുന്നു ചിത്രം മേളയിൽ പ്രദർശിപ്പിച്ചിരുന്നത്.
കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട് തുടങ്ങി ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത എല്ലാവരും തകർത്താടിയിരിക്കുകയാണ്. സ്ത്രീ കഥാപാത്രങ്ങൾ നന്നേ കുറവുള്ള ചിത്രത്തിലെ നായിക സെറിൻ ഷിഹാബ് അഞ്ജലിയെന്ന കേന്ദ്രകഥാപാത്രത്തിലേക്കുള്ള പകർന്നാട്ടം മനോഹരമാക്കുന്നു.
ആൺനോട്ടങ്ങളെയും ആൺകാമനകളെയും വിമർശന വിധേയമാക്കുന്ന ചിത്രം സമീപകാലത്ത് ഇറങ്ങിയ മികച്ച സ്ത്രീപക്ഷ സിനിമകളിലൊന്നു കൂടിയാണ്. ‘തിയറ്റർ’ എന്ന സാങ്കേതത്തെ ഫലപ്രദമായി ഉപയോഗിചിട്ടുള്ള സംവിധായകന്റെ ക്രാഫ്റ്റ് തന്നെയാണ് ചിത്രത്തെ വ്യത്യസ്ത ചലച്ചിത്ര അനുഭവമാക്കി മാറ്റുന്നത്.
എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്ക്രീൻ സ്പേസ് നൽകിയാണ് സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരേ സമയം പൊളിറ്റിക്കലും ത്രില്ലറുമാണ് ചിത്രം. പൂണൈ രാജ്യന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രവും ആട്ടമായിരുന്നു. മുംബൈ ജിയോ മാമി മേളയിലും ലൊസാഞ്ചലസ് മേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.