ഫാമിലി, ഖൽബ്, ജിഗ്ര, അമരൻ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി വസൻ ബാല സംവിധാനം ചെയ്ത ‘ജിഗ്ര’ ഒടിടി റിലീസിനെത്തി. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. കരൺ ജോഹറും ആലിയ ഭട്ടും ചേർന്നു നിർമിക്കുന്ന ചിത്രം ഒക്ടോബർ 11നാണ് തിയറ്ററുകളിലെത്തിയത്. തിയറ്ററുകളിൽ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു. വിദേശത്ത്

നിരവധി രാജ്യാന്തര മേളകളിൽ പ്രേക്ഷക പ്രശംസയും പുരസ്കാരവും നേടിയ വിനയ് ഫോർട്ട് ചിത്രം ഫാമിലി, സാജിദ് യഹിയ ഒരുക്കിയ ഖൽബ്, ആലിയ ഭട്ടിന്റെ ജിഗ്ര, ശിവകാർത്തികേയന്റെ അമരൻ എന്നീ സിനിമകളാണ് ഈ ആഴ്ച ഒടിടി റിലീസിനെത്തിയത്.
ഫാമിലി: മനോരമ മാക്സ്: ഡിസംബർ 6
വിനയ് ഫോർട്ടിനെ പ്രധാന കഥാപാത്രമാക്കി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രം. സോഷ്യല്‍ ഡ്രാമ വിഭാഗത്തിൽ ഒരുക്കിയി ചിത്രം തിയറ്ററിലെത്തി ഏറെ നാളുകൾക്ക് ശേഷമാണ് ഒടിടിയിലേക്കെത്തുന്നത് .സംവിധായകന്‍ ഡോണ്‍ പാലത്തറ തന്നെയാണ് ചിത്രത്തിന്‍റെ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത്. സോണി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിനയ് ഫോർട്ട് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ദിവ്യ പ്രഭയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അഭിജ ശിവകല, മാത്യു തോമസ് എന്നിവർ ചേർന്നാണ്.
ഖൽബ്: ആമസോൺ പ്രൈം: ഡിസംബർ 6
ഇടി, മോഹൻലാൽ എന്നീ ചിത്രങ്ങൾക്കു ശേഷം സാജിദ് യഹിയ സംവിധാനം ചെയ്ത ചിത്രം. ഗോളം സിനിമയിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് ആണ് നായകൻ. പുതുമുഖം നെഹാനസ് സിനുവാണ് നായിക. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമിക്കുന്നു. ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അതീവ ഹൃദ്യമായ ഒരു പ്രണയ കഥയാണ് വിശാലമായ ക്യാൻവാസ്സിലൂടെയും വലിയ വലിയ മുതൽ മുടക്കോടെയും അവതരിപ്പിക്കുന്നത്.
ജിഗ്ര: നെറ്റ്ഫ്ലിക്സ്: ഡിസംബർ 6
ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി വസൻ ബാല സംവിധാനം ചെയ്ത ‘ജിഗ്ര’ ഒടിടി റിലീസിനെത്തി. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. കരൺ ജോഹറും ആലിയ ഭട്ടും ചേർന്നു നിർമിക്കുന്ന ചിത്രം ഒക്ടോബർ 11നാണ് തിയറ്ററുകളിലെത്തിയത്. തിയറ്ററുകളിൽ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു.
വിദേശത്ത് ജയിലിൽ കഴിയുന്ന സഹോദരനെ രക്ഷപ്പെടെത്താൻ ശ്രമിക്കുന്ന സത്യ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. വേദങ് റെയ്നയാണ് സഹോദരനായി അഭിനയിക്കുന്നത്.
ആദിത്യ നന്ദ, ശോഭിത ധുലിപാല എന്നിവരും സിനിമയിലെ പ്രധാന അഭിനേതാക്കളാണ്.
അമരൻ: നെറ്റ്ഫ്ലിക്സ്: ഡിസംബർ 5
ശിവകാർത്തികേയൻ, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘അമരൻ’ ഒടിടി റിലീസിനെത്തി. ഡിസംബർ അഞ്ച് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു.
രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമരൻ’. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായി പല്ലവി വേഷമിടുന്നു. ഉലകനായകന്‍ കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസാണ് ‘അമരൻ’ നിർമിക്കുന്നത്. സായി പല്ലവിയുടെ സഹോദരന്‍റെ വേഷത്തിൽ ‘പ്രേമലു’വിൽ നെഗറ്റിവ് റോളിലെത്തിയ ശ്യാം മോഹന്‍ എത്തുന്നു. മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ശിവകാർത്തികേയനും എത്തുന്നു.