ചിരിപ്പിച്ച് ജീത്തു ജോസഫ്; അഭിനേതാവായും കൈയ്യടി നേടി താരം
സംവിധായകൻ ജീത്തു ജോസഫ് ആദ്യമായി അഭിനയിച്ച ഹ്രസ്വ ചിത്രമായ ഒറ്റമൂലി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ജീത്തുവിന്റെ അസോഷ്യേറ്റ് ആയി പ്രവർത്തിച്ചിട്ടുള്ള സന്തോഷ് ലക്ഷ്മൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള രസകരമായ സംഭാഷണത്തിലൂടെ മുന്നോട്ടു പോകുന്ന കഥ ലളിതമായ ഭാഷയിൽ

സംവിധായകൻ ജീത്തു ജോസഫ് ആദ്യമായി അഭിനയിച്ച ഹ്രസ്വ ചിത്രമായ ഒറ്റമൂലി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ജീത്തുവിന്റെ അസോഷ്യേറ്റ് ആയി പ്രവർത്തിച്ചിട്ടുള്ള സന്തോഷ് ലക്ഷ്മൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള രസകരമായ സംഭാഷണത്തിലൂടെ മുന്നോട്ടു പോകുന്ന കഥ ലളിതമായ ഭാഷയിൽ ഒരു മികച്ച സന്ദേശം ആണ് നൽകുന്നത്.
ജീത്തു ജോസഫ് ആണ് ഡോക്ടറുടെ വേഷത്തിൽ എത്തുന്നത്. രോഗിയായി അഭിനയിക്കുന്നത് അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ യുവനടൻ വിനീത് മോഹനാണ്. ജിത്തു ജോസഫ് ചിത്രമായ മെമ്മറീസിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന വിനീത് ജിത്തുവിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് അഭിപ്രായപ്പെട്ടു. സൗരിനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.