Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയൊരു പൾസർ സുനി ഉണ്ടാകരുത്; ഇരകളുടെ ശബ്ദവുമായി ‘കൽക്കി’

indrans

സ്ത്രീപീഡനക്കേസുകളിലെ പ്രതികൾ നിയമത്തിന് മുന്നിലൂടെ സ്വതന്ത്രമായി വിഹരിക്കുന്നതിനെതിരെ ശബ്ദമുയർത്തുന്ന ഹ്രസ്വചിത്രം കൽക്കി ശ്രദ്ധേയമാകുന്നു. ഹരീഷ് മോഹന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രൻസ് ആണ് പ്രധാനവേഷത്തിലെത്തുന്നത്.

KALKI Malayalam Short Film - ഗോവിന്ദച്ചാമിയും , പൾസർ സുനിയും ഇനി ഉണ്ടാവരുത്

വിനീത് മോഹന്‍, റാബില്‍ രഞ്ജി എന്നിവരാണ് മറ്റു പ്രധാനവേഷത്തിലെത്തുന്നത്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വാര്‍ത്ത കാണുമ്പോൾ മറ്റൊരു പീഡനക്കേസിലെ ഇരയുടെ അച്ഛന്റെ മനസ്സിൽ ഉണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങളാണ് കൽക്കി പറയുന്നത്. രഞ്ജി ബ്രദേഴ്‌സിന്റെ ബാനറില്‍ റാബിന്‍ രഞ്ജിയാണ് നിര്‍മാണം. തിരക്കഥ- ഹരി രാജന്‍, ഹരീഷ് മോഹന്‍, ഛായാഗ്രഹണം-രജി പ്രസാദ്.